ഈമാസം 19ന് വൈകിട്ട് നാലു മണി മുതല്‍ കേരളാ ഹൗസിലാണ് പരിപാടി നടക്കുക. പ്രതിഭാധനരായ ഒട്ടനവധി കലാകാരന്മാരാണ് ജയചന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംഗീത പരിപാടികള്‍ അവതരിപ്പിക്കുക. ഈ ആകര്‍ഷകമായ സംഗീതാനുഭവത്തില്‍ പങ്കെടുക്കാനും അദ്ദേഹത്തിന്റെ സംഗീതത്തെ ആദരിക്കാനും ഞങ്ങള്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
പ്രവേശനം സൗജന്യമാണ്. എങ്കിലും കുറച്ചു സീറ്റുകള്‍ കൂടി മാത്രമെ ബാക്കിയുള്ളൂ. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07809 295200, 07412 671 671
സ്ഥലത്തിന്റെ വിലാസം
Kerala House, 671 Romford Road, E12 5AD |