ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനു വേണ്ടി ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഈ വരുന്ന 25ന് ശനിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ക്രോയ്ഡോണിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്. അന്നേ ദിവസം ലണ്ടന്‍ ഹിന്ദു ഐക്യവേദി ടീം കുട്ടികളുടെ ഭജന, കുട്ടികള്‍ അവതരിപ്പിക്കുന്ന വിവേകാനന്ദ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jinod kumar :07778924252 |