Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഒഐസിസി (യുകെ) നോര്‍ത്താപ്റ്റണ്‍ റീജിയന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - ജോര്‍ജ് ജോണ്‍, ജനറല്‍ സെക്രട്ടറി - റെജിസണ്‍, ട്രഷറര്‍ - സിനു ജേക്കബ്
Text By: Romy Kuriakose

നോര്‍ത്താംപ്ടണ്‍: ഒഐസിസി (യുകെ) നോര്‍ത്താംപ്ടണ്‍ റീജിയന്‍ പുനസംഘടിപ്പിച്ചു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനും റീജിയന്‍ ഭാരവാഹികളില്‍ ഏതാനും പേര്‍ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ വന്ന ഒഴിവുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായുമാണ് റീജിയന്‍ പുനസംഘടിപ്പിച്ചത്. ഒഐസിസി (യുകെ) നോര്‍ത്താംപ്ടണ്‍ റീജിയന്‍ പ്രസിഡന്റ് അജിത്കുമാര്‍ സി നായര്‍ - ന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗ നടപടികള്‍ക്ക് ഒഐസിസി (യുകെ) നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് മണികണ്ഠന്‍ ഐക്കാട് നേതൃത്വം നല്‍കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് യോഗം ആശംസകള്‍ നേര്‍ന്നു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു നേരത്തെ, ഒഐസിസി (യുകെ)യുടെ പ്രവര്‍ത്തനം യുകെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയനുകള്‍ / യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിര്‍ദേശം കെ പി സി സിയില്‍ നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ റീജിയന്‍ / യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ്, ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റി കവട്രിയില്‍ നടന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ വച്ച് രൂപീകരിച്ചിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒഐസിസി (യുകെ) നോര്‍ത്താംപ്ടണ്‍ റീജിയന്‍ ഭാരവാഹികള്‍: പ്രസിഡന്റ്: ജോര്‍ജ് ജോണ്‍ വൈസ് പ്രസിഡന്റുമാര്‍: ഷിജിന്‍ ഷാജി ജനറല്‍ സെക്രട്ടറി: റെജിസണ്‍ ട്രഷറര്‍: സിനു ജേക്കബ് മറ്റു ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കും.

 
Other News in this category

 
 




 
Close Window