|
|
|
|
|
|
|
| യുകെയില്‍ 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നയം; 2026 ഫെബ്രുവരി മുതല്‍ ETA നിര്‍ബന്ധം |
ലണ്ടന്‍: യുകെയുടെ അതിര്‍ത്തി സുരക്ഷാ മാനദണ്ഡങ്ങളില്‍ ചരിത്രപരമായ മാറ്റം വരുത്തി 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' (No Permission, No Travel) എന്ന കര്‍ശന നയം നടപ്പിലാക്കുന്നു. 2026 ഫെബ്രുവരി 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം, യുകെയിലേക്ക് വീസയില്ലാതെ പ്രവേശിക്കാന്‍ അനുവാദമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇനി മുതല്‍ മുന്‍കൂട്ടി ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) കൈവശം വെക്കേണ്ടതുണ്ട്.
പ്രധാന മാറ്റങ്ങള്‍
- ETA നിര്‍ബന്ധം: അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തുടങ്ങി വീസയില്ലാതെ യുകെ സന്ദര്‍ശിക്കുന്നവര്‍ക്ക് ETA ഇല്ലാതെ ഇനി യാത്ര സാധ്യമല്ല.
Full Story
|
|
|
|
|
|
|
| ചെസ്റ്ററില്‍ യുവാവിനെതിരെ വ്യാജ പീഡന കേസ്; തെളിവുകള്‍ രക്ഷയായി |
ചെസ്റ്റര്‍: ആലിംഗനം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ വ്യാജ പീഡന പരാതിയുമായി യുവതി. റേച്ചല്‍ ജോണ്‍സ് (38) ആണ് നിരപരാധിയായ സലിം ഉല്ല (33)യെ കേസില്‍ കുടുക്കിയത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങിയ റേച്ചല്‍ ഡ്രൈവറുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇറക്കിവിട്ടു. തെരുവില്‍ നഗ്‌നപാദയായി കിടക്കുന്ന അവരെ കണ്ട സലിം സഹതാപത്തോടെ വാഹനത്തില്‍ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോള്‍ ആലിംഗനം ആവശ്യപ്പെട്ട റേച്ചലിനോട് സലിം വിസമ്മതിക്കുകയും പിന്നീട് മടങ്ങുകയും ചെയ്തു.
തുടര്‍ന്ന് സലിംയും രണ്ട് പാക്കിസ്ഥാനികളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി റേച്ചല്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ |
|
Full Story
|
|
|
|
|
|
|
| എപ്‌സ്‌റ്റൈന്‍ ഫയലുകള്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കനത്ത പ്രതിസന്ധി |
ലണ്ടന്‍: എപ്‌സ്‌റ്റൈന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകള്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കുമ്പോള്‍, സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ എംപിമാരുടെ അസാധാരണ യോഗം വിളിച്ചു ചേര്‍ത്തു. ഇന്ന് വൈകിട്ടാണ് ലേബര്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗം നടക്കുന്നത്.
ലോര്‍ഡ് പീറ്റര്‍ മാന്‍ഡേല്‍സണെ അമേരിക്കന്‍ അംബാസിഡറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസഭയിലെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മക്‌സ്വീനി രാജിവച്ച സാഹചര്യത്തില്‍, പ്രധാനമന്ത്രിയും ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലും ഇതിന് |
|
Full Story
|
|
|
|
|
|
|
| ബര്‍മിങ്ങാമില്‍ ഭീകരവാദക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പ്രതി കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി |
ബര്‍മിങ്ങാം: ബ്രിട്ടനിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭീകരവാദക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു മുന്‍ പ്രതി കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിക്കുന്നു. ബര്‍മിങ്ങാമിലെ സ്പാര്‍ക്ക് ഹില്‍ വാര്‍ഡില്‍ നിന്നാണ് 60-കാരനായ ഷാഹിദ് ഭട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്.
1999-ല്‍ യെമനില്‍ നടന്ന ബോംബ് സ്‌ഫോടന ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ഭട്ട്. ബ്രിട്ടിഷ് കോണ്‍സുലേറ്റ്, ആംഗ്ലിക്കന്‍ പള്ളി, സ്വിസ് ഉടമസ്ഥതയിലുള്ള ഹോട്ടല്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഗൂഢാലോചന. കുപ്രസിദ്ധ തീവ്രവാദി അബു ഹംസയുടെ അനുയായിയായിരുന്ന ഭട്ട് അന്ന് യെമനിലെ സായുധ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ കവന്ററിയില്‍ മലയാളി യുവാവിന്റെ മരണം, ദുരൂഹത വര്‍ധിക്കുന്നു |
കവന്ററിയില്‍ കാണാതായിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിയായ സി. ജയകുമാര്‍ - ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാര്‍ (26) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി നാട്ടിലെ കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നു. ഫെബ്രുവരി ഒന്നാം തീയതി മുതല്‍ കാണാതായിരുന്ന വിഷ്ണുവിന്റെ മൃതദേഹം നാലാം തീയതി കവന്ററിയിലെ സ്വാന്‍ ലേക്ക് പ്രദേശത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്.
2022-ല്‍ ഡാറ്റാ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി നേടുന്നതിനായി യുകെയിലെത്തിയ വിഷ്ണു, പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സഹോദരന്‍ ഗോകുല്‍. വാരാന്ത്യത്തില്‍ കര്‍ണാടക |
|
Full Story
|
|
|
|
|
|
|
| ലിഡില്‍ വീണ്ടും ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചു; മൂന്ന് വര്‍ഷത്തില്‍ ഏഴാം തവണ |
ലണ്ടന്‍: ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ ലിഡില്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവ് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴാം തവണയാണ് കമ്പനി ശമ്പളവര്‍ധനവ് നടപ്പാക്കുന്നത്. ഇതോടെ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി ലിഡില്‍ നിലനിര്‍ത്തി.
പുതുക്കിയ ശമ്പളനിരക്കുകള്‍ മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരും. എന്‍ട്രി ലെവലില്‍ മണിക്കൂറില്‍ 13.45 പൗണ്ടായിരിക്കും പുതിയ ശമ്പളം. സേവനകാലത്തെ അടിസ്ഥാനമാക്കി ഇത് 14.45 പൗണ്ട് വരെ ഉയരും. 29 മില്യണ്‍ പൗണ്ട് വകയിരുത്തിയാണ് ഈ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്.
ലണ്ടനില്‍ നിലവിലുള്ള മണിക്കൂറില്‍ 14.35 |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ നിന്നെത്തി കേരളത്തില്‍ താമസമാക്കിയ പെപിത സേത്തിന് ഇന്ത്യന്‍ പൗരത്വം |
തൃശൂര്‍: ബ്രിട്ടനില്‍ നിന്നെത്തി കേരളത്തെ സ്വന്തം നാടാക്കി മാറ്റിയ ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത സേത്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. തൃശൂര്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്നാണ് അവര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
കേരളത്തിന്റെ കലയും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2012ല്‍ രാജ്യം പെപിതയ്ക്ക് പത്മശ്രീ പുരസ്‌കാരം നല്‍കിയിരുന്നു. ആനകളോടും പൂരങ്ങളോടുമുള്ള അതിയായ സ്‌നേഹമാണ് പെപിതയെ കേരളത്തിലേക്ക് സ്ഥിരമായി നയിച്ചത്. ഇന്ത്യന്‍ പൗരത്വം നേടാനുള്ള അവരുടെ ദീര്‍ഘകാല ആഗ്രഹം ഇങ്ങനെ സഫലമായി.
ബ്രിട്ടീഷ് |
|
Full Story
|
|
|
|
| |