Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലെ സ്റ്റുഡന്റ്‌സിന് ഇനി എളുപ്പത്തില്‍ പണം അയയ്ക്കാം: സ്വിഫ്റ്റ് ഫ്രേംവര്‍ക്ക് നാട്ടിലേക്കുള്ള ഇടപാടും എളുപ്പമാക്കും
Text By: UK Malayalam Pathram
യുകെയിലെ മുന്‍നിര ബാങ്കുകള്‍ പുതിയ സ്വിഫ്റ്റ് ഫ്രേംവര്‍ക്കിലേക്ക് മാറുന്നു. യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ നിന്നും പണം അയയ്ക്കല്‍ ഇത് എളുപ്പമാക്കും.

ബാര്‍ക്ലേസ്, എച്ച്എസ്ബിസി, ലോയ്ഡ്സ്, നാറ്റ്വെസ്റ്റ് എന്നിവരെല്ലാം പുതിയ സ്വിഫ്റ്റ് സിസ്റ്റത്തിലേക്ക് മാറിയിട്ടുണ്ട്. ഏകദേശം 200 വിപണികളിലായി 11,500-ലേറെ സാമ്പത്തിക സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ശൃംഖലയാണ് സ്വിഫ്റ്റ്.

പുതിയ സിസ്റ്റം ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം അയയ്ക്കുമ്പോള്‍ അതില്‍ ഒരു തുക പോലും കുറയാതെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നതാണ് പ്രധാനപ്പെട്ട ഗുണം. ഭൂരിഭാഗം കേസുകളിലും പണം മിനിറ്റുകള്‍ക്കുള്ളില്‍ ക്രെഡിറ്റാകും. ലോക്കല്‍ ബാങ്കിംഗ് സിസ്റ്റം ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ എത്തുകയും ചെയ്യും.

പണം അയയ്ക്കുന്നതിന് മുന്‍പ് തന്നെ അതിന് ആവശ്യമായി വരുന്ന ചെലവുകളും, എക്സ്ചേഞ്ച് റേറ്റും വ്യക്തമായി കാണിക്കും. അതുകൊണ്ട് തന്നെ സര്‍പ്രൈസുകളും ഒഴിവാകും. ഒരു പാഴ്സല്‍ അയയ്ക്കുന്നത് പോലെ പണം ട്രാന്‍സ്ഫര്‍ ചെയ്താല്‍ ഓരോ നടപടിക്രമവും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ലോകത്തില്‍ തന്നെ ഈ സിസ്റ്റം സ്വീകരിക്കുന്ന ആദ്യ ബാങ്കുകളായി ബാര്‍ക്ലേസ്, എച്ച്എസ്ബിസി, ലോയ്ഡ്സ്, നാറ്റ്വെസ്റ്റ് എന്നിവര്‍ മാറിയിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നും പണം അയയ്ക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇതിന്റെ ഗുണം ലഭിക്കുക.

യുകെയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ നിന്നും അയയ്ക്കുന്ന പണം ഏറെ പ്രാധാന്യമുള്ളതാണ്. യുകെയുടെ ഫോറിന്‍ റെമിറ്റന്‍സില്‍ ഇത് സുപ്രധാനമാണ്. യുകെയില്‍ പഠിക്കാനും, താമസിക്കാനും, ദൈനംദിന ചെലവുകള്‍ക്കും ഉള്‍പ്പെടെ പണം വേഗത്തില്‍ കിട്ടുകയെന്നത് പലരുടെയും സ്വപ്നമാണ്. പ്രത്യേകിച്ച് എക്സ്ചേഞ്ച് റേറ്റിലെ വ്യക്തത കുറവും, മറ്റ് ഡിഡക്ഷനുകളും അയയ്ക്കുന്ന പണത്തില്‍ കുറവ് വരുത്താറുണ്ട്.
 
Other News in this category

 
 




 
Close Window