Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
UK Special
  06-02-2026
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്ന് സൂചന

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഈ വര്‍ഷം ആദ്യമായി നാളെ യോഗം ചേരുമ്പോള്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന. ഡിസംബറില്‍ ബാങ്ക് നിരക്ക് 4%ല്‍ നിന്ന് 3.75% ആയി കുറച്ചിരുന്നു. നിരക്കുകള്‍ ക്രമേണ താഴേക്കുള്ള പാതയില്‍ തുടരുമെന്നായിരുന്നു അന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടത്.

വാര്‍ഷിക വിലക്കയറ്റ നിരക്ക് 2% വരെ നിലനിര്‍ത്താനാണ് എംപിസിയുടെ പ്രധാന ശ്രമം. ബാങ്ക് നിരക്ക് വായ്പകള്‍ക്കും മോര്‍ട്ട്‌ഗേജുകള്‍ക്കും ഈടാക്കുന്ന പലിശയെയും ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും സേവര്‍മാര്‍ക്ക് നല്‍കുന്ന വരുമാനത്തെയും നേരിട്ട് സ്വാധീനിക്കുന്നു.

Full Story

  06-02-2026
എപ്സ്റ്റീന്‍ ബന്ധം: പീറ്റര്‍ മണ്ടേല്‍സന്‍ നിയമനത്തില്‍ ഇരകളോട് മാപ്പ് ചോദിച്ച് സ്റ്റാര്‍മര്‍

ലണ്ടന്‍: ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദമുള്ള പീറ്റര്‍ മണ്ടേല്‍സനെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചതില്‍ ഇരകളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മാപ്പ് ചോദിച്ചു. എപ്സ്റ്റീനുമായി നേരിയ പരിചയം മാത്രമാണുണ്ടെന്ന് മണ്ടേല്‍സന്‍ പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് നിയമനം നടന്നതെന്നും, അത് കളവായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞതോടെ ക്ഷമ ചോദിക്കുന്നുവെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.

മണ്ടേല്‍സന് എപ്സ്റ്റീനുമായി സൗഹൃദമുണ്ടായിരുന്നുവെന്ന രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍, പുതിയ രേഖകളില്‍ ഇരുവരും ഉറ്റ സൗഹൃദത്തിലായിരുന്നുവെന്ന

Full Story
  06-02-2026
റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്ക് അറുതി വരുത്താന്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ പുതുക്കിയ പാക്കേജ്

ലണ്ടന്‍: ദീര്‍ഘകാലമായി തുടരുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്ക് അറുതി വരുത്താന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പുതുക്കിയ പാക്കേജുമായി രംഗത്തിറങ്ങി. ശമ്പളവര്‍ദ്ധന ഉള്‍പ്പെടെയുള്ള മെച്ചപ്പെടുത്തിയ ഓഫറുകളാണ് സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശ്രമകേന്ദ്രങ്ങള്‍, ചൂടുള്ള ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ആശുപത്രികള്‍ നല്‍കാത്ത പക്ഷം ഫൈന്‍ ഏര്‍പ്പെടുത്താനാണ് ആലോചന. മുന്‍പ് നല്‍കിയിരുന്ന ഓഫറുകളില്‍ നിന്നും മികച്ച മാറ്റങ്ങള്‍ വരുത്തി

Full Story
  06-02-2026
ലണ്ടന്റെ പ്രതാപം നഷ്ടമാകുന്നുവോ? സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിയുന്നു

ലണ്ടന്‍: അനധികൃത കുടിയേറ്റം, കുറ്റകൃത്യങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയെ തുടര്‍ന്ന് മഹാനഗരത്തിന്റെ പ്രതാപം മങ്ങിയുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതും വീടുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തവിധം ഉയരുന്നതും പലരെയും നഗരം വിടാന്‍ നിര്‍ബന്ധിതരാക്കുകയാണ്. കുടിയേറ്റക്കാരും പോലും ലണ്ടന് പുറത്തുള്ള ജീവിതം തേടുന്ന സാഹചര്യമാണിപ്പോള്‍.

ഇതിനിടെയാണ് ലണ്ടനിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി പ്രൈമറി സ്‌കൂളുകളെ ബാധിച്ചിരുന്ന പ്രതിസന്ധി ഇപ്പോള്‍

Full Story
  06-02-2026
അയര്‍ലണ്ടില്‍ നിന്നും നാട്ടിലെത്തിയ മലയാളി നഴ്‌സ് അന്തരിച്ചു

ഡബ്ലിന്‍/റാന്നി: അയര്‍ലണ്ടില്‍ നിന്നും തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി നഴ്‌സ് ഷെറിന്‍ എബ്രഹാം (43) അന്തരിച്ചു. അങ്ങാടി പുല്ലൂപ്രം കടയ്ക്കേത്ത് (മുരിക്കേത്ത്) സോനു തോമസിന്റെ ഭാര്യയാണ് മരിച്ചത്.

2023 മുതല്‍ അയര്‍ലണ്ടിലെ ഓഫ്‌ലി എസ്‌കര്‍ ആര്‍.ഐ നഴ്‌സിങ് ഹോമില്‍ ജോലി ചെയ്തുവരികയായിരുന്നു ഷെറിന്‍. ഏറെക്കാലം ദുബായില്‍ ജോലി ചെയ്ത ശേഷമാണ് അവര്‍ അയര്‍ലണ്ടില്‍ എത്തിയത്. ജോലിക്കിടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ അവര്‍ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
Full Story

  05-02-2026
ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന ഇമെയില്‍ പുറത്ത്

ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറിന്റെ നിലപാടുകള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ഇമെയില്‍ പുറത്തുവന്നതായി റിപ്പോര്‍ട്ട്. വിര്‍ജീനിയ ഗിയുഫ്രെ 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂവിനെ കണ്ടതായി ആരോപിച്ച് പുറത്തുവിട്ട ചിത്രം യഥാര്‍ത്ഥമാണെന്ന് ജെഫ്രി എപ്സ്റ്റീന്റെ കാമുകി ഗിസ്ലൈന്‍ മാക്സ്വെല്‍ സ്ഥിരീകരിക്കുന്ന ഇമെയിലിലാണ് വെളിപ്പെടുത്തല്‍. 2001ലെ ചിത്രം വ്യാജമാണെന്ന ആന്‍ഡ്രൂവിന്റെ വാദത്തെ തള്ളുന്നതാണ് ഇമെയിലിലെ സന്ദേശം.

ഗിസ്ലൈന്‍ മാക്സ്വെലിന്റെ വെളിപ്പെടുത്തല്‍

വിര്‍ജീനിയ ഗിയുഫ്രെയെ ആന്‍ഡ്രൂവിന് പരിചയപ്പെടുത്തിയത് താനാണെന്നും,

Full Story
  05-02-2026
കവന്ററിയില്‍ കാണാതായ മലയാളി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി

കവന്ററി: യുകെയിലെ കവന്ററിയില്‍ കാണാതായിരുന്ന മലയാളി യുവാവ് വിഷ്ണു ജയകുമാര്‍ (26) മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയോടെ കാണാതായ വിഷ്ണുവിനെ കണ്ടെത്തിയ വിവരം അധികൃതര്‍ യുകെയിലെ ബന്ധുവിനെയും നാട്ടിലുള്ള കുടുംബത്തെയും അറിയിച്ചതായി പുറത്തുവന്നിട്ടുണ്ട്. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വിദ്യാഭ്യാസവും താമസവും

2022-ല്‍ ഡേറ്റ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുവാന്‍ യുകെയിലെത്തിയ വിഷ്ണു, കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വീസയില്‍ തുടരുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് അദ്ദേഹം.

Full Story
  05-02-2026
ബംഗ്ലാദേശ് കോടതിയില്‍ നിന്ന് യുകെ എംപി തുലിപ് സിദ്ദിഖിന് നാല് വര്‍ഷം തടവ്

ലണ്ടന്‍: അഴിമതി കേസില്‍ യുകെ എംപി തുലിപ് സിദ്ദിഖിന് ബംഗ്ലാദേശ് കോടതി നാല് വര്‍ഷം തടവുശിക്ഷ വിധിച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടിഷ് ട്രഷറി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന തുലിപിനെതിരായ ശിക്ഷാവിധി അന്യായവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് യുകെയിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി ആരോപിച്ചു.

ഹസീന കുടുംബത്തിനെതിരായ കേസുകള്‍

പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സഹോദരിപുത്രിയാണ് തുലിപ്. ഹസീനയ്ക്കും മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ക്കും വിവിധ അഴിമതിക്കേസുകളില്‍ കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികളുടെ അസാന്നിധ്യത്തിലാണ് വിചാരണ നടന്നത്.

Full Story
[101][102][103][104][105]
 
-->




 
Close Window