Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7106 INR  1 EURO=108.5658 INR
ukmalayalampathram.com
Thu 02nd Jul 2026
 
 
UK Special
  Add your Comment comment
യുകെയിലെ ടീച്ചര്‍മാര്‍ക്ക് ശമ്പളം കൂടും: രണ്ടു വര്‍ഷവും എത്രവച്ചു കൂടുമെന്ന് ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചു
Text By: UK Malayalam Pathram
യുകെയില്‍ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം സെപ്റ്റംബര്‍ മുതല്‍ 3.5 ശതമാനവും 2027 സെപ്റ്റംബര്‍ മുതല്‍ 3 ശതമാനവും ശമ്പളം വര്‍ധിക്കും. ശമ്പളവര്‍ധന നടപ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് 1.8 ബില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശമ്പളവര്‍ധനയുടെ ആദ്യ ഒരു ശതമാനത്തിന്റെ ചെലവ് സ്‌കൂളുകള്‍ നിലവിലെ ബജറ്റില്‍ നിന്ന് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുമൂലം സ്‌കൂളുകളുടെ സാമ്പത്തിക സമ്മര്‍ദം തുടരുമെന്ന ആശങ്ക വിദ്യാഭ്യാസ മേഖലയിലുണ്ട്.

അധ്യാപകരുടെ ശമ്പളവര്‍ധനയ്‌ക്കൊപ്പം അക്കാദമി ട്രസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ 1.74 ലക്ഷം പൗണ്ടില്‍ കൂടുതല്‍ വാര്‍ഷിക ശമ്പളമുള്ള പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാകും. കൂടാതെ, ട്രസ്റ്റുകളിലെ എക്സിക്യൂട്ടീവുകള്‍ക്ക് ക്ലാസ് മുറിയിലെ അധ്യാപകരെക്കാള്‍ ഉയര്‍ന്ന ശതമാനത്തില്‍ ശമ്പളവര്‍ധന നല്‍കാനും കഴിയില്ല.

അധ്യാപകരുടെ സേവനത്തിന് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമാണ് ഈ ശമ്പളവര്‍ധനയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പറഞ്ഞു. അധ്യാപകരെക്കാള്‍ വേഗത്തില്‍ അക്കാദമി ട്രസ്റ്റുകളിലെ എക്സിക്യൂട്ടീവുകളുടെ ശമ്പളം വര്‍ധിക്കുന്ന സാഹചര്യം ഇനി അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window