Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ബോട്ടുകളിലെ അനധികൃത കുടിയേറ്റം തടയാനാകില്ലെന്ന് ഫ്രഞ്ച് നേതാക്കള്‍; യുകെയുടെ കോടികളുടെ പദ്ധതി ചര്‍ച്ചയില്‍
reporter

കടല്‍മാര്‍ഗം ചെറിയ ബോട്ടുകളില്‍ അനധികൃതമായി യുകെയിലെത്തുന്നവരെ തടയാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഫ്രാന്‍സിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പരാമര്‍ശം പുതിയ വിവാദത്തിന് വഴിവെച്ചു. ബ്രിട്ടനില്‍ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചാലും ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം പൂര്‍ണമായി തടയാനാകില്ലെന്നാണ് ഫ്രഞ്ച് നേതാക്കള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മാസം ബ്രിട്ടനും ഫ്രാന്‍സും ഒപ്പുവെച്ച പുതിയ കരാര്‍ പ്രകാരം ഏകദേശം 662 മില്യണ്‍ പൗണ്ടിന്റെ സഹായമാണ് ഫ്രാന്‍സിന് ലഭിക്കുക. ചെറിയ ബോട്ടുകളിലൂടെ ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും അധിക പൊലീസ് സേനയെയും വിന്യസിക്കാനാണ് പദ്ധതി.

എന്നാല്‍ ഒരു ഭാഗം അടച്ചാല്‍ ആളുകള്‍ മറ്റൊരു ഭാഗം വഴി യാത്ര തുടരുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് ഫ്രാന്‍സിലെ ഗ്രേവ്ലൈന്‌സ് നഗരത്തിലെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി മേയര്‍ അലന്‍ ബൂനഫേസ് വ്യക്തമാക്കി. ബ്രിട്ടനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ ഒഴുക്ക് തുടരുമെന്നും ഇതിന് സ്ഥിരപരിഹാരം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു. അധിക പൊലീസ് സേനയെ വിന്യസിച്ചാലും പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്ന് അഡ്രസെല്ലെസ് മേയര്‍ ആന്റണ്‍ ബെനോസും അഭിപ്രായപ്പെട്ടു. 2018 മുതല്‍ രണ്ടുലക്ഷത്തിലധികം ആളുകള്‍ ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് നേതാക്കളുടെ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. യുകെയിലെ പ്രതിപക്ഷ പാര്‍ട്ടികളും വിഷയത്തെ വീണ്ടും ശക്തമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

 
Other News in this category

 
 




 
Close Window