Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  06-11-2025
യുകെയില്‍ മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയ അങ്കമാലി സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു

പീറ്റര്‍ബറോ/അങ്കമാലി: മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ യുകെയിലെത്തിയ അങ്കമാലി സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം അങ്കമാലി മഞ്ഞപ്ര തിരുതനത്തില്‍ വീട്ടില്‍ മേരി പൗലോസ് (75) ആണ് മരിച്ചത്. പരേതനായ പൗലോസിന്റെ ഭാര്യയാണ്.

പീറ്റര്‍ബറോയിലെ സ്പാള്‍ഡിങ്ങില്‍ കുടുംബമായി താമസിക്കുന്ന മകന്‍ ജിതിന്‍ പോളിനെ സന്ദര്‍ശിക്കാനാണ് മേരി സെപ്റ്റംബറില്‍ യുകെയിലെത്തിയത്. മകന്റെ ഗൃഹപ്രവേശന ചടങ്ങിലും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ കഴിഞ്ഞെത്തിയ കൊച്ചുമക്കള്‍ മേരിയെ നിലത്ത് വീണ നിലയില്‍ കണ്ടതിനെ തുടര്‍ന്ന്

Full Story
  06-11-2025
ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപീചന്ദ് ഹിന്ദുജ ലണ്ടനില്‍ അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബമായി അറിയപ്പെടുന്ന ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാരുടെ രണ്ടാമന്‍ ഗോപീചന്ദ് പി. ഹിന്ദുജ (85) ലണ്ടനില്‍ അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2023ല്‍ മൂത്ത സഹോദരന്‍ ശ്രീകാന്ത് ഹിന്ദുജയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗോപീചന്ദ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനമേറ്റത്.

48 രാജ്യങ്ങളിലായി വ്യാപിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരാണ് ഹിന്ദുജ സഹോദരന്മാര്‍. ഗ്രൂപ്പിനെ ആഗോളതലത്തില്‍ കോര്‍പറേറ്റ് സ്ഥാപനമാക്കി വളര്‍ത്തുന്നതില്‍ ഗോപീചന്ദ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദുജ ഗ്രൂപ്പിന്റെയും ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെയും

Full Story
  06-11-2025
38 ലക്ഷം രൂപ വിലമതിക്കുന്ന റോളക്‌സ് വാച്ച് കവര്‍ന്ന കേസില്‍ മൊറോക്കന്‍ യുവാവിന് ബ്രിട്ടനില്‍ തടവ് ശിക്ഷ

ലണ്ടന്‍: ബ്രിട്ടനില്‍ വിനോദസഞ്ചാരിയുടെ 38,000 പൗണ്ട് (ഏകദേശം 38 ലക്ഷം രൂപ) വിലമതിക്കുന്ന റോളക്‌സ് വാച്ച് കവര്‍ന്ന കേസില്‍ മൊറോക്കന്‍ പൗരന് തടവ് ശിക്ഷ. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി ബ്രിട്ടനിലെത്തി രണ്ട് മാസത്തിനകം കൃത്യം നടത്തിയതായും ശിക്ഷാനന്തര നാടുകടത്തലിനും കോടതി ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്.

22 വയസ്സുള്ള മൊറോക്കന്‍ സ്വദേശിയായ അയ്‌ലാന്‍ സ്‌നൂസി ആണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷം ഏപ്രില്‍ 30നാണ് സംഭവം നടന്നത്. ഹോങ്കോങ് സ്വദേശിയായ വൂസാങ് ഹ്വാങ് ജോലി കഴിഞ്ഞ് ഹീത്രോ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് ലണ്ടനിലെ മെയ്ഫെയറിലെ മാര്‍ക്കറ്റ് മ്യൂസ്

Full Story
  05-11-2025
12 വയസ്സുകാരിക്കും വിമാനത്തില്‍ രക്ഷയില്ല: പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഇന്ത്യക്കാരന്‍; ക്രൂരത ലണ്ടനിലേക്കുള്ള വിമാനത്തില്‍
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനത്തില്‍ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ ഇന്ത്യക്കാരനായ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാറിനെ (34) 21 മാസത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് ലണ്ടന്‍ ഹീത്രുവിലേക്കുള്ള വിമാനത്തില്‍ വച്ച് ജാവേദ് തന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പലതവണ മോശമായി സ്പര്‍ശിക്കുകയായിരുന്നു.

രാത്രിയില്‍ 'എന്റെ അടുത്ത് നിന്ന് മാറൂ' എന്ന് കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കാബിന്‍ ക്രൂ പെണ്‍കുട്ടിയുടെ അടുത്തെത്തി. ഒരുവേള പെണ്‍കുട്ടിയെ തന്റെ ഭാര്യയായി തെറ്റിദ്ധരിച്ചതാണ്
Full Story
  05-11-2025
അയര്‍ലണ്ടിലെ റെസ്റ്റോറന്റ് ഉടമ ബിജു വറവുങ്കല്‍ അന്തരിച്ചു; ജിമ്മില്‍ പോയി വീട്ടിലെത്തിയ ശേഷം 53 വയസ്സുകാരന്റെ വേര്‍പാട്
അയര്‍ലന്‍ഡിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമയും മലയാളിയുമായ ബിജു വറവുങ്കല്‍ (53) അന്തരിച്ചു. ഹൃദയാഘാതം മൂലം കഴിഞ്ഞദിവസം രാവിലെയായിരുന്നു അന്ത്യം. ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയില്‍ റെസ്റ്റോറന്റ് ഉടമയാണ്. വെക്‌സ്‌ഫോര്‍ഡിലെ എന്നിസ്‌കോര്‍ത്തിയിലായിരുന്നു ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഹോളി ഗ്രെയില്‍ റെസ്റ്റോറന്റ്.

പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കല്‍ കുടുംബാംഗമാണ്. ഇന്നലെ രാവിലെ പതിവുപോലെ ജിമ്മില്‍ വ്യായാമത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദു. മക്കള്‍:
Full Story
  05-11-2025
ഇന്‍കം ടാക്സ് വര്‍ദ്ധന സാധ്യത: റേച്ചല്‍ റീവ്സിന്റെ നിലപാട് വിവാദത്തിലേക്ക്

ലണ്ടന്‍: ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ ഇന്‍കം ടാക്സ് വര്‍ദ്ധന ഉണ്ടാകില്ലെന്ന ഉറപ്പില്‍ നിന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പിന്മാറുന്നതായി ആരോപണം. 2 പെന്‍സ് വരെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് റീവ്സ് വ്യക്തമാക്കിയതോടെ, ലക്ഷക്കണക്കിന് ബ്രിട്ടീഷ് ജനങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നു.

'എല്ലാവരും അവരവരുടെ ഭാഗം നിര്‍വ്വഹിക്കണം' എന്നായിരുന്നു ബജറ്റിന് മുന്നോടിയായി റീവ്സ് രാജ്യത്തെ അഭിസംബോധന ചെയ്തതിലെ പ്രധാന സന്ദേശം. ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ 1975-ന് ശേഷം ബേസിക് ഇന്‍കം ടാക്സ് വര്‍ദ്ധിപ്പിക്കുന്ന ആദ്യ ചാന്‍സലറായി റീവ്സ് മാറും.

Full Story

  05-11-2025
ബ്രിട്ടനിലെ ട്രെയിനുകളില്‍ സുരക്ഷ പുനഃപരിശോധനയ്ക്ക് ഉത്തരവിട്ട് സര്‍ക്കാര്‍; അക്രമസംഭവങ്ങള്‍ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ലണ്ടന്‍: ട്രെയിനുകളില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റെയില്‍ സുരക്ഷ പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടു. 2014-15 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മൂവായിരത്തില്‍ നിന്നും പതിനായിരത്തിലേക്കാണ് അക്രമസംഭവങ്ങള്‍ ഉയര്‍ന്നതെന്ന് ഓഫീസ് ഓഫ് റെയില്‍ & റോഡ് നടത്തിയ പരിശോധനയില്‍ വ്യക്തമാകുന്നു.

2024-25 വര്‍ഷത്തില്‍ റെയില്‍വെ യാത്രകളില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ 5.4% വര്‍ധനവുണ്ടായതായി ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് അറിയിച്ചു. എന്നാല്‍, തെളിയിച്ച കുറ്റകൃത്യങ്ങളുടെ ശതമാനം 11.9% ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-24ല്‍ ഇത് 12.5% ആയിരുന്നു.
Full Story

  05-11-2025
ഇംഗ്ലണ്ടിലെ വിദ്യാഭ്യാസം നവീകരണത്തിലേക്ക്: പ്രൊഫ. ബെക്കി ഫ്രാന്‍സിസ് നയിച്ച സമിതിയുടെ പാഠ്യപദ്ധതി പുനഃപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍: ഇംഗ്ലണ്ടിലെ കുട്ടികള്‍ മുതല്‍ 19 വയസുവരെയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് പ്രൊഫ. ബെക്കി ഫ്രാന്‍സിസ് നയിച്ച പാഠ്യപദ്ധതി-മൂല്യനിര്‍ണ്ണയ പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു വര്‍ഷത്തെ പഠനത്തിനൊടുവില്‍ തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോര്‍ട്ട്, നിലവിലെ പാഠ്യപദ്ധതിയില്‍ പരീക്ഷാഭാരം കുറയ്ക്കുകയും പഠനത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റുകയും ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്നു.

7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധ നിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാഠ്യപദ്ധതിയുടെ ദിശയും ഘടനയും നവീകരിക്കാനുള്ള 10 പ്രധാന

Full Story
[239][240][241][242][243]
 
-->




 
Close Window