Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്ക് ബ്രിട്ടനില്‍ വീസ വിലക്ക്
reporter

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെയും വിദേശ ക്രിമിനലുകളെയുംതിരെയുള്ള നടപടികള്‍ കടുപ്പിക്കുന്ന ബ്രിട്ടന്‍, സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് വീസ വിലക്ക് പ്രഖ്യാപിച്ചു. ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ നേതൃത്വത്തിലാണ് ട്രംപിന്റെ മാതൃകയില്‍ വിദേശ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടി ആരംഭിച്ചത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആര്‍.സി)യാണ് ബ്രിട്ടന്റെ പുതിയ നടപടിക്ക് ഇരയായ ആദ്യ രാജ്യം. അനധികൃതമായി ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാത്ത പക്ഷം അവിടെനിന്നുള്ള എല്ലാ വീസ അപേക്ഷകളുടെയും പ്രോസസിങ് നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പും നടപടിയും ഷബാന മഹ്‌മൂദ് പ്രഖ്യാപിച്ചു.

വിഐപികള്‍ക്കുള്ള വീസ മുന്‍ഗണനയും ഫാസ്റ്റ് ട്രാക്ക് സംവിധാനവും ഉടന്‍ പ്രാബല്യത്തോടെ നിര്‍ത്തലാക്കിക്കൊണ്ടാണ് ഡി.ആര്‍.സിക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. ബ്രിട്ടന്‍ തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാത്ത പക്ഷം, എല്ലാ വീസ അപേക്ഷകളും തടയുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.

അംഗോള, നമീബിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം ബ്രിട്ടന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അനധികൃത കുടിയേറ്റക്കാരെയും ക്രിമിനലുകളെയും ഏറ്റുവാങ്ങാന്‍ സമ്മതിച്ചിട്ടുണ്ട്. ഡി.ആര്‍.സിക്കും ഈ സമ്മര്‍ദ്ദത്തിനു മുന്നില്‍ വഴങ്ങാതെ തരമില്ലെന്നാണ് വിലയിരുത്തല്‍.

'അനധികൃതമായി എത്തുന്നവരെ തിരികെ സ്വീകരിക്കാത്തവര്‍ക്ക് നിയമപരമായും ബ്രിട്ടനിലേക്കുള്ള പ്രവേശനമില്ല'- ഇതാണ് പുതിയ നിലപാട്. രാജ്യ സുരക്ഷയ്ക്കും അതിര്‍ത്തി സംരക്ഷണത്തിനും ഇത് അനിവാര്യമാണെന്ന് വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പര്‍ വ്യക്തമാക്കി

 
Other News in this category

 
 




 
Close Window