Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
വിദേശത്തേക്ക് കടന്നുകളഞ്ഞ സാമ്പത്തിക കുറ്റവാളികളെ തിരിച്ചുകൊണ്ടുവരും: വിദേശകാര്യ മന്ത്രാലയം
reporter

ലണ്ടന്‍/ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ട ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞവരെ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ വിട്ട് ലണ്ടനില്‍ ആഡംബര ജീവിതം നയിക്കുന്ന ലളിത് മോദിയും വിജയ് മല്യയും ചേര്‍ന്നുള്ള വിഡിയോ ശ്രദ്ധ നേടിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദിയാണ് മല്യയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴത്തെ വിഡിയോ പോസ്റ്റ് ചെയ്തത്.

'ഇന്ത്യയില്‍നിന്നുള്ള വമ്പന്‍ പിടികിട്ടാപ്പുള്ളികളാണ് ഞങ്ങള്‍' എന്നായിരുന്നു ലളിത് മോദി ചിരിച്ചുകൊണ്ട് ക്യാമറയെ നോക്കി പറഞ്ഞത്

 
Other News in this category

 
 




 
Close Window