Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് വന്‍ ശമ്പളം; ബ്രിട്ടനില്‍ രാഷ്ട്രീയ വിവാദം
reporter

ലണ്ടന്‍: യുകെയില്‍ നാടുകടത്താന്‍ കാത്തിരിക്കുന്ന വിദേശ കുറ്റവാളികള്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും അത്യാധുനിക ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് വന്‍ ശമ്പളം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദം. ഇമിഗ്രേഷന്‍ സെന്ററുകളില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രതിവര്‍ഷം 1,35,000 പൗണ്ട് (ഏകദേശം 1.45 കോടി രൂപ) വരെയാണ് ശമ്പളമായി നല്‍കുന്നത്. ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ (NHS) ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ശരാശരി ശമ്പളത്തേക്കാള്‍ ഇരട്ടിയോളം കൂടുതലാണിത്.

NHS-ല്‍ ജോലി ചെയ്യുന്ന ഒരു ജനറല്‍ പ്രാക്ടീഷണറുടെ ശരാശരി ശമ്പളം 79,000 പൗണ്ടാണ്. എന്നാല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിദിനം 520 പൗണ്ട് (ഏകദേശം 55,000 രൂപ) വരെ ലഭിക്കുന്നു. സാധാരണക്കാരായ ബ്രിട്ടിഷ് നികുതിദായകര്‍ ചികിത്സയ്ക്കായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുമ്പോള്‍, നിയമവിരുദ്ധമായി രാജ്യത്തെത്തിയവര്‍ക്ക് സര്‍ക്കാര്‍ 'റെഡ് കാര്‍പ്പറ്റ് ട്രീറ്റ്‌മെന്റ്' നല്‍കുകയാണെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫില്‍പ് ആരോപിച്ചു.

ഹീത്രോ വിമാനത്താവളത്തിന് സമീപമുള്ള കോള്‍ന്‍ബ്രൂക്ക് ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലാണ് ഇപ്പോള്‍ പുതിയ നിയമനങ്ങള്‍ നടക്കുന്നത്. 820-ഓളം അന്തേവാസികളുള്ള ഇവിടെ ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് പുറമെ ഷോപ്പിങ് ഡിസ്‌കൗണ്ടുകളും മറ്റ് സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തെ, ഇവിടുത്തെ അന്തേവാസികള്‍ക്ക് ബലൂണ്‍ ക്രാഫ്റ്റ്, പൂക്കളുടെ അലങ്കാരം, പെയിന്റിങ് തുടങ്ങിയവ പഠിപ്പിക്കാന്‍ അധ്യാപകരെ തേടി പരസ്യം നല്‍കിയതും വിവാദമായിരുന്നു.

ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രത്യേക മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് പല കുടിയേറ്റക്കാരും നാടുകടത്തലില്‍ നിന്ന് ഇളവ് നേടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു. പീഡനത്തിന് ഇരയായവരാണെന്നോ മാനസികമായി തളര്‍ന്നവരാണെന്നോ കാണിച്ച് ഇവര്‍ ജാമ്യം നേടാന്‍ ഈ റിപ്പോര്‍ട്ടുകള്‍ മറയാക്കുന്നുവെന്നാണ് ആരോപണം.

ഈ നിയമനങ്ങള്‍ ഹോം ഓഫിസ് നേരിട്ട് നടത്തുന്നതല്ലെന്നും സ്വകാര്യ കരാറുകാരാണ് ശമ്പളം നിശ്ചയിക്കുന്നതെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. എങ്കിലും, സാധാരണക്കാര്‍ ചികിത്സയ്ക്കായി ബുദ്ധിമുട്ടുമ്പോള്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഇത്രയും പണം ചെലവഴിക്കുന്നത് ജനങ്ങളില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്

 
Other News in this category

 
 




 
Close Window