Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ വിരുദ്ധ നയം: എന്‍എച്ച്എസിലെ വിദേശ ഡോക്ടര്‍മാരും നഴ്സുമാരും നിരാശയില്‍
reporter

ലണ്ടന്‍: കുടിയേറ്റ വിരുദ്ധ നിലപാടുകളും ജോലിയിടത്തെ വംശീയതയും കാരണം എന്‍എച്ച്എസിലെ വിദേശ ഡോക്ടര്‍മാരും നഴ്സുമാരും കടുത്ത നിരാശയിലും ആശങ്കയിലുമാണ്. വിദേശ മെഡിക്കല്‍ ജീവനക്കാരുടെ രാജിവയ്ക്കല്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ കുടിയേറ്റ നയവും തൊഴിലിടത്തെ വംശീയതയും പലരിലും നിരാശ സൃഷ്ടിക്കുന്നുവെന്ന് അക്കാദമി ഓഫ് മെഡിക്കല്‍ റോയല്‍ കോളജസിന്റെ നേതൃത്വം വ്യക്തമാക്കി. യുകെയെ വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വിദേശ മെഡിക്കല്‍ ജീവനക്കാരുടെ വരവ് കാര്യമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ യുകെയിലെ ഡോക്ടര്‍മാരുടെ 42 ശതമാനവും വിദേശ യോഗ്യതയുള്ളവരാണ്. ഇവരുടെ സേവനം അനിവാര്യമായതിനാല്‍ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ എന്‍എച്ച്എസ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ആശുപത്രികളിലെ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ പലരും തുറന്നുപ്രതികരിക്കുകയാണ്. വിദേശ ജീവനക്കാരുടെ സേവനം ഇല്ലാതെ എന്‍എച്ച്എസ് തകരുമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.

യുകെയിലെയും അയര്‍ലണ്ടിലെയും 2,20,000 ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന അക്കാദമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസിന്റെ ചെയര്‍ ഡോ. ജിയാനെറ്റ് ഡിക്ക്സണ്‍ പറഞ്ഞു: ''വിദേശ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഭാവന ഇല്ലെങ്കില്‍ എന്‍എച്ച്എസ് എളുപ്പത്തില്‍ തകരും. ഹെല്‍ത്ത് സര്‍വീസ് സുരക്ഷിതമായി നടത്തിക്കൊണ്ടുപോകുന്നതില്‍ ഇവര്‍ സുപ്രധാനമാണ്.''

രാഷ്ട്രീയക്കാര്‍ കുടിയേറ്റക്കാരോട് കാണിക്കുന്ന വിദ്വേഷം വിദേശ ഡോക്ടര്‍മാരെയും നഴ്സുമാരെയും അകറ്റുന്നതായി ഡോ. ഡിക്ക്സണ്‍ ചൂണ്ടിക്കാട്ടി. എന്‍എച്ച്എസ് സഹജീവനക്കാരില്‍ നിന്നും രോഗികളില്‍ നിന്നും വിദേശ ജീവനക്കാര്‍ക്ക് നേരിടേണ്ടി വരുന്ന വംശവെറിയും ചൂഷണങ്ങളും വലിയ പ്രശ്നമാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി

 
Other News in this category

 
 




 
Close Window