Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
യുകെ തൊഴില്‍ ട്രൈബ്യൂണല്‍: ഇന്ത്യന്‍ പൗരന് വംശീയ വിവേചനത്തിനും അന്യായ പിരിച്ചുവിടലിനും നഷ്ടപരിഹാരം
reporter

ലണ്ടന്‍: ജോലിസ്ഥലത്ത് വംശീയ വിവേചനവും അന്യായമായ പിരിച്ചുവിടലും നേരിട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന് യുകെ തൊഴില്‍ ട്രൈബ്യൂണല്‍ 66,800 പൗണ്ട് (ഏകദേശം 81 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. തമിഴ്നാട് സ്വദേശിയായ മധേഷ് രവിചന്ദ്രനാണ് നഷ്ടപരിഹാരം ലഭിച്ചത്.

നെക്സസ് ഫുഡ്സ് ലിമിറ്റഡിലെ എല്ലാ ജീവനക്കാരും തൊഴിലിടങ്ങളിലെ വിവേചനം സംബന്ധിച്ച പരിശീലനത്തിന് വിധേയരാകണമെന്ന് ട്രൈബ്യൂണല്‍ ശുപാര്‍ശ ചെയ്തു.

2023 ജനുവരിയില്‍ വെസ്റ്റ് വിക്ക്ഹാമിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച മധേഷ്, മാനേജര്‍ 'അടിമ' എന്ന് വിളിക്കുന്നതടക്കമുള്ള വംശീയ അധിക്ഷേപങ്ങള്‍ നേരിട്ടതായി ട്രൈബ്യൂണലിനോട് പറഞ്ഞു. അധികസമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വാര്‍ഷിക അവധി നിഷേധിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

മാനേജര്‍ കാജന്‍ തെയ്വേന്തിരം, ശ്രീലങ്കന്‍ തമിഴ് വംശജരായ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞതും, മധേഷിനെ 'ഈ അടിമ' എന്ന് വിശേഷിപ്പിച്ചതും തെളിവായി ട്രൈബ്യൂണലില്‍ അവതരിപ്പിച്ചു.

പരാതി നല്‍കിയിട്ടും മാനേജ്മെന്റിന്റെ ഭാഗത്ത് ശരിയായ അന്വേഷണം നടന്നില്ല. ഇതിനെ തുടര്‍ന്ന് ജോലി രാജിവെച്ച മധേഷിന്റെ അവധി അപേക്ഷ നിരസിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ വംശം പ്രധാന ഘടകമായിരുന്നുവെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി.

ജഡ്ജി പോള്‍ ആബട്ട്, മധേഷ് വംശീയ വിവേചനത്തിനും അധിക്ഷേപത്തിനും ഇരയായെന്നും, പിരിച്ചുവിടല്‍ അന്യായമായിരുന്നുവെന്നും വിധിച്ചു. മാനേജരുടെ വംശീയ മുന്‍വിധി മൂലം അധികസമയം ജോലി ചെയ്യേണ്ടി വന്നുവെന്ന മധേഷിന്റെ വാദവും അംഗീകരിച്ച്, 66,800 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു

 
Other News in this category

 
 




 
Close Window