|
|
|
|
|
| ഫോണില്‍ നഗ്‌നചിത്രം കണ്ട് ട്രക്ക് ഓടിച്ചു: ഒരാള്‍ മരിച്ചു, ഡ്രൈവര്‍ക്ക് 10 വര്‍ഷത്തെ തടവ് |
ലണ്ടന്‍: ഫോണില്‍ നഗ്‌നചിത്രം കണ്ടുകൊണ്ട് ട്രക്ക് ഓടിച്ച് അപകടം സൃഷ്ടിച്ച് ഒരാളെ കൊല്ലപ്പെട്ട സംഭവത്തില്‍ ട്രക്ക് ഡ്രൈവറിന് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് യുകെ കോടതി. 2024 മേയ് 17ന് മേഴ്‌സിസൈഡിലെ ബൂട്ടില്‍ നടന്ന അപകടത്തില്‍ ഡാനിയേല്‍ എയ്ട്ചിസണ്‍ (46) എന്ന യാത്രക്കാരനാണ് മരിച്ചത്.
അപകടം എങ്ങനെ സംഭവിച്ചു
പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ ട്രക്ക് ഡ്രൈവറായ നെയ്ല്‍ പ്ലാറ്റ് (43) കുറ്റം സമ്മതിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ എക്‌സ്, വാട്സാപ്പ്, യൂട്യൂബ്, ടിക്ടോക്ക് തുടങ്ങിയ ആപ്പുകള്‍ ഫോണില്‍ ഉപയോഗിച്ചതായി അദ്ദേഹം സമ്മതിച്ചു. അപകടത്തിനു നിമിഷങ്ങള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ മലയാളികള്‍ക്ക് നേരെ വംശീയാക്രമണം: പൊലീസ് അന്വേഷണം ശക്തമാക്കി |
ബെല്‍ഫാസ്റ്റ്: യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്കു നേരെ വീണ്ടും വംശീയാക്രമണം. വിനോദസഞ്ചാര കേന്ദ്രമായ പോര്‍ട്രഷിനു സമീപമുള്ള നഗരത്തിലെ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന മലയാളി യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
പരുക്കേറ്റവരുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കോളറൈന്‍ ബാലികാസില്‍ റോഡില്‍ നടന്ന സംഭവത്തിനു സാക്ഷിയായവരെ അന്വേഷിച്ച് പൊലീസ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം.
Full Story
|
|
|
|
|
|
|
| പലസ്തീന്‍ രാഷ്ട്രപദവി: ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ അംഗീകാരം പ്രഖ്യാപിച്ചു |
ലണ്ടന്‍: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടന്‍, ബല്‍ജിയം ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ പലസ്തീനിന് രാഷ്ട്രപദവി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഈ അംഗീകാരങ്ങള്‍.
യുകെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ നടത്തിയ പ്രഖ്യാപനത്തില്‍, സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ''മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് |
|
Full Story
|
|
|
|
|
|
|
| അയ്യപ്പ സംഗമം വിജയകരം; ഒഴിഞ്ഞ കസേരകളുടെ വീഡിയോ തെറ്റിദ്ധാരണയെന്ന് വി.എന്‍. വാസവന്‍ |
പത്തനംതിട്ട: ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ചതാണെന്നും, അതിന്റെ പശ്ചാത്തല വികസന ചര്‍ച്ചകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. മറ്റ് വിവാദങ്ങള്‍ അനാവശ്യമാണെന്നും, അയ്യപ്പ സംഗമത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് അയ്യപ്പ സംഗമം സമാപിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തില്‍ 4,126 പേര്‍ പങ്കെടുത്തു. ഇതില്‍ 2,125 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്, 182 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുമാണ്. 15 രാജ്യങ്ങളില്‍ നിന്നും 14 |
|
Full Story
|
|
|
|
|
|
|
| താലിബാന്‍ തടവില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് ദമ്പതികളെ മോചിപ്പിച്ചു; ഖത്തറിന്റെ മധ്യസ്ഥതയിലൂടെ മോചനം |
കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ എട്ട് മാസത്തോളം തടവിലിട്ട ബ്രിട്ടീഷ് ദമ്പതികളായ പീറ്റര്‍ റെയ്നോള്‍ഡ്സിനെയും ഭാര്യ ബാര്‍ബിയെയും മോചിപ്പിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി അഫ്ഗാനില്‍ താമസിച്ചിരുന്ന ഇവര്‍ ഫെബ്രുവരി 1ന് യു.കെയിലേക്ക് തിരികെ പോകുന്നതിനിടെയാണ് അറസ്റ്റിലായത്. ഖത്തറിന്റെ മധ്യസ്ഥതയിലൂടെയാണ് ദമ്പതികള്‍ക്ക് മോചനം ലഭിച്ചത്. ബാമിയാന്‍ പ്രവിശ്യയില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്ന ഇവര്‍ യു.കെയിലേക്ക് പോകുന്നതിന് മുമ്പ് വൈദ്യപരിശോധനക്കായി ഖത്തറിലേക്ക് പറക്കുമെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഫ്ഗാന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ തടവിലാക്കിയതെന്നും ജുഡീഷ്യല്‍ നടപടികള്‍ക്കുശേഷമാണ് മോചനം ലഭിച്ചതെന്നും താലിബാന്‍ വ്യക്തമാക്കി. |
|
Full Story
|
|
|
|
|
|
|
| ബാങ്ക്സിയുടെ പുതിയ ഗ്രാഫിറ്റി ചിത്രം വിവാദമായി; ലണ്ടനിലെ കോടതി മതിലില്‍ പ്രത്യക്ഷപ്പെട്ട ചിത്രം മായ്ച്ചതിനെതിരെ പ്രതിഷേധം |
ലണ്ടന്‍: പ്രശസ്ത ഗ്രാഫിറ്റി കലാകാരന്‍ ബാങ്ക്സി വരച്ച പുതിയ ചുവര്‍ചിത്രം ലണ്ടനിലെ റോയല്‍ കോര്‍ട്ട്സ് ഓഫ് ജസ്റ്റിസ് കെട്ടിടത്തിലെ മതിലില്‍ പ്രത്യക്ഷപ്പെട്ടതോടെ കലാലോകത്ത് പുതിയ വിവാദം ഉയര്‍ന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള സ്റ്റെന്‍സില്‍ ശൈലിയിലുള്ള ചിത്രത്തില്‍ പരമ്പരാഗത വിഗ്ഗും മേലങ്കിയും ധരിച്ച ഒരു ജഡ്ജി, നിലത്ത് കിടക്കുന്ന ഒരു പ്രതിഷേധക്കാരനെ ഗാവല്‍ (അമേരിക്കന്‍ ചുറ്റിക) ഉപയോഗിച്ച് തല്ലാന്‍ ശ്രമിക്കുന്ന ദൃശ്യമാണ് കാണുന്നത്. രക്തം തെറിച്ച പ്ലക്കാര്‍ഡ് പ്രതിഷേധക്കാരന്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.
ചിത്രം പ്രത്യക്ഷപ്പെട്ടതോടെ കോടതി ജീവനക്കാര്‍ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകളും ഇരുമ്പ് ബാരിയറുകളും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന്‍ ഇന്ന് പലസ്തീനെ രാജ്യമായി അംഗീകരിക്കും; അമേരിക്കയും ഇസ്രയേലും എതിര്‍ത്ത് |
ലണ്ടന്‍: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതില്‍ ബ്രിട്ടന്‍ ഇന്ന് നിര്‍ണായക പ്രഖ്യാപനം നടത്തും. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിര്‍പ്പ് തള്ളിയാണ് ഈ പ്രഖ്യാപനം നടത്തുന്നത്. യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ബ്രിട്ടന്‍ ഇന്ന് ഔദ്യോഗികമായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ പ്രഖ്യാപനം. ബ്രിട്ടന്റെ നിലപാട് അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് |
|
Full Story
|
|
|
|
|
|
|
| യൂറോപ്പിലെ വിമാനത്താവളങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ താറുമാറായി; ഹീത്രോയും ബര്‍ലിനും ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ വൈകി |
ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങള്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തന തടസ്സം നേരിടുന്നു. ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന സേവനദാതാവിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സെപ്റ്റംബര്‍ 19-ന് രാത്രി നടന്ന ആക്രമണത്തില്‍ ബ്രസ്സല്‍സ് വിമാനത്താവളവും ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ വിമാനത്താവളങ്ങള്‍ ബാധിക്കപ്പെട്ടു.
ലണ്ടന്‍, ബര്‍ലിന്‍, ബ്രസ്സല്‍സ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഒട്ടനവധി വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ഫ്ലൈറ്റ് ഷെഡ്യൂളില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായത്. പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ |
|
Full Story
|
|
|
|
| |