Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
UK Special
  23-07-2025
ഇന്ത്യക്കാരനു നേരെ വംശീയാക്രമണം, പ്രതിഷേധം ശക്തം

ഡബ്ലിന്‍: മൂന്നാഴ്ച മുന്‍പ് അയര്‍ലന്‍ഡിലെത്തിയ ഇന്ത്യക്കാരന് നേരെ ടാലാഗ്റ്റില്‍ വംശീയ ആക്രമണം നടന്നതായി ആരോപണം. 40 വയസ്സുകാരനായ ഇന്ത്യക്കാരന്റെ വസ്ത്രം ആക്രമികള്‍ അരയ്ക്ക് താഴേക്ക് അഴിച്ചുമാറ്റി. മുഖത്തും കൈകളിലും കാലുകളിലും ഗുരുതരമായ പരുക്കേറ്റ ഇയാള്‍ ടാലാഗ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടി. ഓണ്‍ലൈനില്‍ പ്രചരിച്ച ചിത്രങ്ങളില്‍ രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് ഇന്ത്യക്കാരനെ കാണുന്നത്. ടാലാഗ്റ്റിലെ പാര്‍ക്ക്ഹില്‍ റോഡില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഐറിഷ് നാഷനല്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യക്കാരന്‍ കുട്ടികളോട് മോശമായി പെരുമാറിയത് കൊണ്ടാണ്

Full Story
  22-07-2025
ബോട്ടുകള്‍ വഴി വരുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന

ലണ്ടന്‍: യുകെയ്ക്ക് തലവേദനയായി അനധികൃത കുടിയേറ്റക്കാരുടെ വരവ് കൂടുന്നു. ഫ്രാന്‍സുമായി ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയാന്‍ കൊണ്ടുവന്ന പദ്ധതികള്‍ വിജയിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്ന് ബോട്ടുകളില്‍ എത്തിയവരുടെ എണ്ണമേറുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം അമ്പതു ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

2025 ല്‍ ഇതുവരെ 21000 പേരാണ് ഇംഗ്ലീഷ് ചാനല്‍ കടന്ന് എത്തിയത്. അനധികൃത കുടിയേറ്റക്കാരെ തടയുന്നത് പരാജയപ്പെട്ടതോടെ വീണ്ടും വിമര്‍ശനമുയരുകയാണ്. ബോട്ടുകളില്‍ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചടയ്ക്കാനുള്ള കരാറില്‍ ഇരു രാഷ്ട്രങ്ങളും

Full Story
  22-07-2025
അഞ്ചു ദിവസത്തെ ഡോക്ടര്‍മാരുടെ സമരം വഴി എന്‍എച്ച്എസിന് നഷ്ടം 87 മില്യണ്‍ പൗണ്ട് നഷ്ടം

ലണ്ടന്‍: അഞ്ചു ദിവസത്തെ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് രോഗികള്‍ക്കും എന്‍എച്ച്എസിനും കനത്ത ആഘാതമായി മാറുമെന്ന് മുന്നറിയിപ്പ്. പണിമുടക്കുമ്പോള്‍ ഇത് രോഗികള്‍ക്ക് കനത്ത ദുരിതമാണ് സമ്മാനിക്കുക. ചികിത്സകളും, ഓപ്പറേഷനും ഉള്‍പ്പെടെ മുടങ്ങും. രോഗികളുടെ ആവലാതികള്‍ക്ക് പരിഹാരം നല്‍കാന്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിയര്‍ക്കും. എന്നാല്‍ ഇതൊന്നും റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് വിഘാതമല്ല. 29% വര്‍ദ്ധന കിട്ടാതെ പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. അഞ്ച് ദിവസം പണിമുടക്കുമ്പോള്‍ ഏകദേശം 250,000 എന്‍എച്ച്എസ് അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കുകയോ, മാറ്റിവെയ്ക്കുകയോ ചെയ്യേണ്ടി വരുമെന്ന് ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. കൂടാതെ എന്‍എച്ച്എസിന് 87

Full Story
  22-07-2025
ബ്രിട്ടീഷ് യുദ്ധവിമാനം നാട്ടിലേക്ക് തിരിച്ചു, അദാനിക്ക് ലഭിച്ചത് 10 ലക്ഷം രൂപ

തിരുവനന്തപുരം: കേരളത്തിന് ആകാംക്ഷയും ജിജ്ഞാസയും ചിരിയും സമ്മാനിച്ച് ഒരു മാസത്തിലേറെ തിരുവനന്തപുരത്ത് കഴിഞ്ഞ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപറന്നു. സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ചാണ് മടങ്ങിയത്. യുകെയ്ക്കു പകരം ഓസ്ട്രേലിയയിലേക്കാണ് എഫ്35ബി പറന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയാണ് മടങ്ങിയത്.

കഴിഞ്ഞ മാസം 14 നാണ് അപ്രതീക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. അറബിക്കടലില്‍ ബ്രിട്ടിഷ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന്

Full Story
  22-07-2025
ഗസയില്‍ ഗുരുതര രോഗികളായ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ വിസമ്മതിച്ചതിന് യുകെ സര്‍ക്കാരിനെതിരേ നിയമനടപടി

ലണ്ടന്‍: ഗസ്സയിലെ ഗുരുതര രോഗികളായ കുട്ടികളെ വൈദ്യസഹായത്തിനായി ഏറ്റെടുക്കാന്‍ വിസമ്മതിച്ച യുകെ സര്‍ക്കാരിനെതിരെ നിയമനടപടി ആരംഭിച്ചു. മൂന്ന് കുട്ടികളെ പ്രതിനിധാനം ചെയ്ത് ലേ ഡേ എന്ന നിയമ സ്ഥാപനം ഫോറിന്‍ ഓഫീസിനും ഹോം ഓഫീസിനും എതിരെ കേസ് ഫയല്‍ ചെയ്തു. ഗസ്സയിലെ യുദ്ധബാധിത പ്രദേശത്ത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുക്കാതെയാണ് യുകെ മന്ത്രിമാര്‍ ഏറ്റെടുക്കല്‍ അഭ്യര്‍ത്ഥനകള്‍ നിരസിച്ചതെന്ന് കേസില്‍ ആരോപിക്കുന്നു. 1990-കളിലെ ബോസ്‌നിയന്‍ യുദ്ധത്തിലും യുക്രൈന്‍ സംഘര്‍ഷത്തിലും യുകെ കുട്ടികളെ ഏറ്റെടുത്ത് ചികിത്സ നല്‍കിയിരുന്നതിന് വിപരീതമാണ് ഗസ്സയിലെ നിലവിലെ നിലപാടെന്ന് നിയമസംഘം വാദിക്കുന്നു. 'ഗസ്സയിലും സമീപ പ്രദേശങ്ങളിലും ചികിത്സാ സൗകര്യങ്ങളെ

Full Story
  22-07-2025
ദുര്‍ബലമായ പാസ് വേര്‍്ഡ് യുകെ കമ്പനി തകര്‍ത്തു, 700 പേര്‍ക്ക് ജോലി നഷ്ടമായി

ലണ്ടന്‍: ഒരു പാസ്വേഡ് അത്ര വലിയ കാര്യമാണോ എന്ന് ചിന്തിച്ചേക്കാം. എന്നാല്‍ അതേ എന്നതിനുള്ള തെളിവാണ് യു.കെയില്‍ നിന്നുള്ള വാര്‍ത്ത. 158 വര്‍ഷം പഴക്കമുള്ള യു.കെ കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമായത് ദുര്‍ബലമായ പാസ്വേഡ്. 700 പേരുടെ തൊഴിലും നഷ്ടമായി. 158 വര്‍ഷം പഴക്കമുള്ള യുകെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ കെഎന്‍പി ലോജിസ്റ്റിക്സിലെ 700 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഒരു ജീവനക്കാരന്റെ പാസ്വേഡ് ഊഹിച്ച്, പിന്നീട് ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുകയും ഇന്റേണല്‍ നെറ്റ് വര്‍ക്ക് ലോക്ക് ചെയ്യുകയും ചെയ്ത് ഹാക്കര്‍മാര്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് പ്രവേശിച്ചതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടി മാനദണ്ഡങ്ങള്‍

Full Story
  21-07-2025
യൂറോപ്പില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി പണം കബളിപ്പിച്ചുവെന്നു പരാതി: ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിന്‍ അറസ്റ്റില്‍
യൂറോപ്പില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് നിരവധി മലയാളികളെ കബളിപ്പിച്ച് പണം തട്ടിയ ചങ്ങനാശേരി സ്വദേശി അറസ്റ്റില്‍. ചങ്ങനാശേരി കുറിച്ചിയില്‍ ലക്സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. പനമ്പിള്ളിനഗര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്. 22 ലക്ഷം രൂപ തട്ടിയതിനു സൗത്ത് പൊലീസ് എടുത്ത കേസിലാണ് ഇപ്പോഴത്തെ അറസറ്റ്. 2017 ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു കല്ലുമാടിക്കല്‍ വീട്ടില്‍ ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിന്‍.
ഏറ്റുമാനൂര്‍ കെഎസ്ഇബിയില്‍ അസി. എന്‍ജിനീയറായി ജോലി നോക്കിയിരുന്ന പ്രതി പിന്നീട് ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റംഗമാണെന്ന നിലയില്‍ വ്യാജപ്രചാരണം നടത്തിയും ഒട്ടേറെ പേരെ
Full Story
  21-07-2025
ശൂന്യമായി കേരളം, അവസാനമായി പാര്‍ട്ടി ആസ്ഥാനത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനം തുടങ്ങി. ആശുപത്രിയില്‍ നിന്നും എകെജി സെന്ററില്‍ എത്തിച്ച പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ജനസാഗരങ്ങളാണ് തലസ്ഥാനനഗരിയില്‍ ഒഴുകിയെത്തുന്നത്. കണ്ണേ, കരളേ വിഎസ്സേ... ജീവിക്കുന്നു ഞങ്ങളിലൂടെ.. ഇല്ല.. ഇല്ല... മരിക്കുന്നില്ല തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് നേതാക്കളും അനുയായികളും വിഎസിന് അശ്രുപൂജയര്‍പ്പിക്കുന്നത്. എകെജി സെന്ററില്‍ പൊതുദര്‍ശത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചെങ്കൊടി

Full Story
[272][273][274][275][276]
 
-->




 
Close Window