|
|
|
|
|
|
|
| കുടിയേറ്റ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി യുകെ |
ലണ്ടന്‍: ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ നയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് യുകെ. പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലാണ് പുതിയ നയങ്ങള്‍ രൂപപ്പെടുത്തുന്നത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുകെയിലേക്ക് മികച്ച ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും ഡിജിറ്റല്‍ പ്രൊഫഷനലുകളെയും ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി, വിസാ ഫീസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും യുഎസിന്റെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് പകരം വിജയകരമായ മാതൃക ഒരുക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Full Story
|
|
|
|
|
|
|
| യൂറോപ്പിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ വൈകും |
ലണ്ടന്‍: ഓട്ടോമാറ്റിക് ചെക്കിങ് ആന്‍ഡ് ബോര്‍ഡിങ് സോഫ്‌റ്റ്വെയറിലുണ്ടായ സൈബര്‍ ആക്രമണം യൂറോപ്പിലെയും ബ്രിട്ടനിലെയും വിമാന സര്‍വീസുകളെ വാരാന്ത്യത്തില്‍ താറുമാറാക്കിയതോടെ, വ്യോമഗതാഗതം പൂര്‍വ്വസ്ഥിതിയിലാകാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ ആരംഭിച്ച സാങ്കേതിക പ്രതിസന്ധി ഇനിയും പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. അത്യാവശ്യമായ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷനുകള്‍ അവസാന ഘട്ടത്തിലാണെന്ന് പ്രൊവൈഡര്‍മാരായ കോളിന്‍സ് എയറോസ്പേസ് അറിയിച്ചു. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കപ്പെടുന്നതും തുടരുകയാണ്.
ഇന്ന് വൈകിട്ടോടെ സര്‍വീസുകള്‍ സാധാരണ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ച് മരിച്ചു |
ഡബ്ലിന്‍: കാന്‍സര്‍ ചികിത്സയിലിരിക്കെ അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് അന്തരിച്ചു. ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. എറണാകുളം അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമായ ഷാന്റി പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്നു. ലോംഗ്ഫോര്‍ഡിലെ മിഡ്ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന ഇവര്‍ മുമ്പ് താല ന്യൂ കാസിലിലും ബ്യൂമോണ്ട് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോംഗ്ഫോര്‍ഡിലാണ് കുടുംബമായി താമസിച്ചിരുന്നത്. കോളജ് |
|
Full Story
|
|
|
|
|
|
|
| ലെസ്റ്ററില്‍ മലയാളിക്ക് നേരെ ആക്രമണവും മോഷണശ്രമവും |
ലെസ്റ്റര്‍: ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ മലയാളി യുവാവിന് നേരെ ആക്രമണവും മോഷണശ്രമവും. ലെസ്റ്ററിലെ വിക്ടോറിയ പാര്‍ക്കില്‍ വച്ചാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്.
സ്ഥലത്ത് എത്തിയ യുവാക്കളില്‍ ഒരാള്‍ പെട്ടെന്ന് കൈ പിടിച്ച് തിരിക്കുകയായിരുന്നു. സഹായത്തിനായി വിളിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ശബ്ദമുണ്ടാക്കിയാല്‍ കുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഫോണും പഴ്സും ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്ന് മറുപടി നല്‍കിയതോടെ അക്രമികള്‍ മുഖത്തടിക്കുകയും ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
|
|
Full Story
|
|
|
|
|
|
|
| ഗാറ്റ്വിക്കില്‍ രണ്ടാം റണ്‍വേ വികസനത്തിന് സര്‍ക്കാര്‍ അനുമതി |
ലണ്ടന്‍: ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ലണ്ടന്‍ ഗാറ്റ്വിക്കില്‍ രണ്ടാം റണ്‍വേ വികസനത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. 2.2 ബില്യന്‍ പൗണ്ടിന്റെ സ്വകാര്യ നിക്ഷേപം ഉള്‍പ്പെടുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടര്‍ അറിയിച്ചു.
വിമാനയാന മേഖലയെ ശക്തിപ്പെടുത്തുകയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലുള്ള നോര്‍ത്തേണ്‍ റണ്‍വേയുടെ സമീപത്തായി ടെര്‍മിനല്‍ വികസനം സാധ്യമാക്കുന്ന രീതിയിലാണ് പുതിയ റണ്‍വേ ഒരുക്കുന്നത്.
പദ്ധതിക്കെതിരെ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ പ്രധാന വിമാനത്താവളങ്ങളില്‍ ചെക്കിങ് മെഷീന്‍ തകരാറില്‍: മണിക്കൂറുകളോളം കാത്തു നിന്നു വലഞ്ഞ് യാത്രക്കാര്‍ |
|
ഹീത്രു ഉള്‍പ്പെടെ യൂറോപ്പിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ ചെക്ക് ഇന്‍, ബാഗേജ് സിസ്റ്റങ്ങള്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തകരാറിലായി. കോളിന്‍സ് എയറോസ്പേസ് നല്‍കുന്ന മ്യൂസ് സോഫ്റ്റ്വെയറാണ് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായത്. ബ്രസല്‍സ്, ബെര്‍ലിന്‍, ഡബ്ലിന്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തകരാറിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.
പലയിടത്തും വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് എയര്‍വേയ്സ് ബാക്കപ്പ് സിസ്റ്റം ഉപയോഗിച്ച് സര്‍വീസുകള്‍ നടത്തി. ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിയത്.ആക്രമണത്തിന്റെ ഉറവിടം വ്യക്തമല്ല. ഗതാഗത വകുപ്പ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
കഴിഞ്ഞ വര്‍ഷം സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് പിഴവു മൂലം വിമാന |
|
Full Story
|
|
|
|
|
|
|
| യുകെ സ്‌കൂളുകളില്‍ മയക്കുമരുന്ന്, മദ്യപാനം, പുകവലി കേസുകള്‍ വര്‍ധിക്കുന്നു; പ്രതിദിനം 130 കുട്ടികള്‍ സസ്‌പെന്‍ഷനില്‍ |
ലണ്ടന്‍: യുകെയിലെ സ്‌കൂളുകളില്‍ മയക്കുമരുന്ന്, മദ്യപാനം, പുകവലി എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ സ്‌കൂള്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 24,554 കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതില്‍ 742 വിദ്യാര്‍ത്ഥികളെ പൂര്‍ണമായി പുറത്താക്കിയതും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിദിനം ശരാശരി 130 കുട്ടികളെയാണ് ഇത്തരം നിയമലംഘനങ്ങള്‍ കാരണം സസ്‌പെന്‍ഡ് ചെയ്യുന്നത്. ക്ലാസുകളില്‍ മദ്യപിച്ച് കയറുക, മയക്കുമരുന്ന് ഉപയോഗിക്കുക, മരുന്ന് ഇടപാട് നടത്തുക, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ ദുരുപയോഗം ചെയ്യുക, |
|
Full Story
|
|
|
|
| |