|
|
|
|
|
| ബ്രിട്ടീഷ് പോര്‍വിമാനത്തിനു നേരേയുള്ള ട്രോള്‍ വര്‍ഷം തുടരുന്നു |
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വിമാനം കുടുങ്ങിയിട്ട് ഇന്നേക്ക് 21 ദിവസമായി. ഇത്ര ദിവസമായിട്ടും വിമാനത്തെ തിരികെ കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റ് വിമാനവുമായി ബന്ധപ്പെട്ട് നിരവധി മീമുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ജൂണ്‍ 14 മുതലാണ് വാര്‍ത്തകളിലും ട്രോളുകളിലും ഈ ഫൈറ്റര്‍ ജെറ്റ് വിമാനം ശ്രദ്ധേയമാകാന്‍ തുടങ്ങിയത്. ജെറ്റ് വിമാനത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കി സ്വന്തം പേരില്‍ ആധാര്‍ നിര്‍മിച്ചതാണ് ഏറ്റവും ഒടുവിലത്തെ ട്രോള്‍. വിമാനത്തിന്റെ ഫോട്ടോ പതിച്ചുള്ള ഡിജിറ്റല്‍ ആധാറാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്ത്യന്‍ പൗരന്‍ എന്ന |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ ആഡംബര പാര്‍ട്ടിയില്‍ ലളിത് മോദിയും വിജയ് മല്യയും |
ലണ്ടന്‍: 'ആന്‍ഡ് നൗ, ദി എന്‍ഡ് ഈസ് നിയര്‍, ആന്‍ഡ് സോ ഐ ഫേസ് ദി ഫൈനല്‍ കര്‍ട്ടന്‍'. ഫ്രാങ്ക് സിനാത്രയുടെ പ്രശസ്ത ഗാനം ഒരുമിച്ച് പാടി സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടി ലളിത് മോദിയും വിജയ് മല്യയും. ലണ്ടനിലെ ലളിത് മോദിയുടെ വസതിയില്‍ അദ്ദേഹം നടത്തിയ ആഡംബര പാര്‍ട്ടിയിലാണ് ഇരുവരും ഒരുമിച്ച് പാട്ടു പാടിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലായികൊണ്ടിരിക്കുന്നത്. വാര്‍ഷിക സമ്മര്‍ പാര്‍ട്ടി എന്ന് ലളിത് മോദി വിശേഷിപ്പിച്ച പാര്‍ട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലളിത് മോദി തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഐപിഎല്‍ സ്ഥാപക ചെയര്‍മാന്‍ ലളിത് മോദികൊപ്പം മുന്‍ ഐപിഎല്‍ കമ്മിഷണറും വ്യവസായിയുമായ വിജയ് മല്യയും ചേര്‍ന്ന് ഫ്രാങ്ക് സിനാത്രയുടെ 'മൈ വേ' എന്ന |
|
Full Story
|
|
|
|
|
|
|
| റിഫോം യുകെ അധികാരത്തില്‍ കയറുമെന്ന് സര്‍വേ റിപ്പോര്‍ട്ട് |
ലണ്ടന്‍: യുകെയിലും തീവ്ര വലതുപക്ഷം രംഗം പിടിച്ചടക്കുകയാണോ? ലോകമെങ്ങും നടക്കുന്ന തീവ്രവലത് പോപ്പുലിസ്റ്റ് തരംഗത്തിന്റെ ഭാഗമാകാന്‍ യുകെയും തയ്യാറെടുക്കുന്നു എന്ന സൂചന നല്‍കുന്നതാണ് യുഗോവ് നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയുടെ ഫലം. 2025 ജൂണ്‍ 26-ന് പുറത്തിറങ്ങിയ ഈ പോള്‍ കാണിക്കുന്നത് ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ തീവ്ര വലതുപക്ഷ ദേശീയവാദി കക്ഷിയായ 'റിഫോം യുകെ' പാര്‍ട്ടി ബ്രിട്ടനിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്നാണ്. ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളില്‍ 271 സീറ്റുകളും നേടി വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് യുഗോവ് പോള്‍ പറയുന്നു.
നിലവിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി 178 സീറ്റിലേക്ക് ഒതുങ്ങി രണ്ടാം |
|
Full Story
|
|
|
|
|
|
|
| എഫ്-35 വിമാനത്തെ കൊണ്ടുപോകാന്‍ ഗ്ലോബ് മാസ്റ്റര്‍ കൊണ്ടുവന്നേക്കും |
ലണ്ടന്‍: ടൂറിസം വകുപ്പ് പരസ്യത്തില്‍ പറയുന്നതുപോലെ കേരളത്തില്‍ നിന്ന് പോകാന്‍ മടിക്കുന്ന എഫ്35 യുദ്ധ വിമാനത്തെ തൂക്കിയെടുത്ത് കൊണ്ടുപോകാന്‍ യുകെ ശ്രമം. സംഭവം തമാശയല്ല, സ്റ്റെല്‍ത്ത് യുദ്ധവിമാനം എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നീക്കം. എം-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യതകളാണ് യുകെ പരിശോധിക്കുന്നത്. ജൂണ്‍ 15-ന് അപ്രതീക്ഷിതമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയതായിരുന്നു ബ്രിട്ടന്റെ എഫ്-35B സ്റ്റെല്‍ത്ത് യുദ്ധവിമാനം. 19 ദിവസത്തിന് ശേഷവും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് യുകെയുടെ അസാധാരണ നീക്കം. ഇത്തരം യുദ്ധവിമാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് |
|
Full Story
|
|
|
|
|
|
|
| ജോട്ടയുടെ മടക്കത്തില്‍ കണ്ണീരുമായി യൂറോപ്പ് |
ലണ്ടന്‍: ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ഫുട്‌ബോള്‍ പ്രേമികളെ ഒന്നാകെ കണ്ണീരിലാഴ്ത്തിയാണ് ജോട്ടയുടെ മടക്കം. രണ്ടാഴ്ച മുന്‍പ് വിജയഗോളിലൂടെ പോര്‍ച്ചുഗലിനെ യുവേഫ നേഷന്‍ലീഗില്‍ ചാംപ്യന്മാരാക്കിയതിന്റെ ആഘോഷത്തിലായിരുന്നു പോര്‍ച്ചുഗലിന്റെയും ലിവര്‍പൂളിന്റെയും ഫോര്‍വേഡായ ഡിയോഗോ ജോട്ട. ഇതിനിടെ തന്റെ ദീര്‍ഘകാല പ്രണയിനിയായ റൂത്ത് കാര്‍ഡോസയുമായുള്ള വിവാഹവും നടത്തി. കേവലം 11 ദിവസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്നു കുട്ടികളുമുണ്ട്. വിവാഹത്തിന്റെയും നേഷന്‍സ് ലീഗ് വിജയത്തിന്റെയും ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി സഹോദരന്‍ ആന്‍ഡ്രേ സില്‍വയ്‌ക്കൊപ്പം സ്വന്തം ലംബോര്‍ഗിനിയില്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡ് |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ രുചിയുടെ പെരുമയില്‍ ഇഞ്ചി, പുരസ്‌കാര മധുരത്തില്‍ മലയാളിി റസ്റ്ററന്റ് |
ലണ്ടന്‍: മിഡ്ലാന്‍സിലെ മികച്ച സൗത്ത് ഏഷ്യന്‍ റസ്റ്ററന്റിനുള്ള ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഹോസ്പിറ്റാലിറ്റി അവാര്‍ഡ് മലയാളി റസ്റ്ററന്റ് 'ഇഞ്ചി'ക്ക്. ഒന്നരവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനം കൊണ്ട് മിഡ്ലാന്‍സിലെ സൗത്ത് ഏഷ്യന്‍ റസ്റ്ററന്റുകളുടെ പട്ടികയില്‍ മുന്നിലെത്തിയ ഇഞ്ചിക്ക് ഇത് രുചിക്കൂട്ടുകള്‍ക്കും ആതിഥേയ മര്യാദയ്ക്കും ലഭിച്ച മധുരമുള്ള അംഗീകാരമാണ്. സൗത്ത് ഏഷ്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനും അതിഥി സല്‍ക്കാരത്തിന്റെ പുത്തന്‍ അനുഭൂതി നുകരാനും മിഡ്ലാന്‍സിലെ മികച്ച ഇടമായി മാറാന്‍ ഇഞ്ചിക്ക് ഏറെക്കാലം വേണ്ടിവന്നില്ല. സട്ടണിലെ കോള്‍ഡ്ഫീല്‍ഡിലുള്ള (ബര്‍മിങ്ങാം റോഡ്) ഇഞ്ചിയില്‍ കേരള വിഭവങ്ങള്‍ തേടിയാണ് ഏറെ ഭക്ഷണപ്രേമികളും എത്തുന്നത്. തനതു കേരള |
|
Full Story
|
|
|
|
|
|
|
| ദിനേശിന്റെ ലണ്ടനിലെ ചേച്ചി ഇനിയില്ല |
ആലപ്പുഴ: ലണ്ടന്‍ സ്വദേശിനിയായ 'ചേച്ചി'യെ നിരന്തരം തേടുകയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി ടൂറിസ്റ്റ് ഗൈഡ് ദിനേശ് കുമാര്‍. 25 വര്‍ഷത്തെ ആത്മബന്ധം പൊടുന്നനെ മുറിഞ്ഞുപോയതാണ്. എന്തെങ്കിലും സംഭവിച്ചോ എന്ന പേടി സത്യമായി. കുട്ടനാട് കാണാനെത്തി ദിനേശിന്റെ കുടുംബാംഗമായി മാറിയ കരോള്‍ സെവല്‍ (84) കഴിഞ്ഞ നവംബറില്‍ മരിച്ചുവെന്ന ബന്ധുവിന്റെ കത്ത് കൈനകരി കുപ്പപ്പുറം കളത്തില്‍ച്ചിറ വീട്ടിലെത്തി. അപൂര്‍വവും സുന്ദരവുമായ ഒരു ബന്ധമായിരുന്നു അത്. തെറപ്പിസ്റ്റ് ആയ കരോള്‍ ലണ്ടനില്‍ നിന്ന് 1997 ലാണ് കേരളം കാണാനെത്തിയത്. കുട്ടനാട്ടില്‍ ദിനേശ് ആയിരുന്നു ഗൈഡ്. കരോളിനെ വള്ളത്തിലിരുത്തി കുപ്പപ്പുറം വഴി പോകുമ്പോള്‍, ആറ്റുതീരത്തെ കടവില്‍ പാത്രം കഴുകുന്ന അമ്മയെയും പാടത്ത് പണിയെടുക്കുന്ന |
|
Full Story
|
|
|
|
|
|
|
| യുകെ തെരുവില്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജ മരിച്ചു |
ലണ്ടന്‍: ലെസ്റ്ററിലെ തെരുവില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ കാല്‍നടയാത്രക്കാരിയായ ഇന്ത്യന്‍ വംശജ മരിച്ചു. നിള പട്ടേല്‍ (56) ആണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മൈക്കല്‍ ചുവുമെകയെ (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. നിളയെ ആക്രമിച്ചതിന് പുറമെ അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കല്‍, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളില്‍ പ്രതിയാണ് മൈക്കല്‍. പ്രതിയെ ഓണ്‍ലൈന്‍ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയത്.
|
|
Full Story
|
|
|
|
| |