Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ദൈവത്തിന് കത്തെഴുതി - എട്ട് വയസ്സുകാരിക്ക് ആറ് മാസം കഴിഞ്ഞ് മറുപടി
reporter

സോമര്‍സെറ്റ് (ഇംഗ്ലണ്ട്): പുതിയ നായക്കുട്ടിക്കുവേണ്ടി മാതാപിതാക്കള്‍ക്ക് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍, സോമര്‍സെറ്റിലെ എട്ട് വയസ്സുകാരി ദൈവത്തോട് കത്തെഴുതിയതിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'ദൈവം, ക്ലൗഡ് 9, സ്വര്‍ഗം' എന്ന വിലാസത്തില്‍ അയച്ച കത്തിന് ആറ് മാസം കഴിഞ്ഞ് മറുപടി ലഭിച്ചതോടെ കുട്ടിയും കുടുംബവും അദ്ഭുതത്തിലായി.

''ദൈവം എല്ലാ പ്രാര്‍ഥനകളും കേള്‍ക്കുകയും ശരിയായ സമയത്ത് അവയ്ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു'' - എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്തിന് പിന്നിലെ നിഗൂഢതയും മറുപടി ലഭിച്ചതിന്റെ ആവേശവും കുട്ടിയെ ഏറെ ആകര്‍ഷിച്ചതായി അമ്മ പറയുന്നു.

മറുപടി വന്നത് ഏത് പോസ്റ്റ് ഓഫിസില്‍ നിന്നാണെന്നതിനെക്കുറിച്ച് യാതൊരു സൂചനയുമില്ല. വടക്കന്‍ അയര്‍ലന്‍ഡിലെ റോയല്‍ മെയില്‍ സോര്‍ട്ടിങ് സെന്ററിലെ ജീവനക്കാരില്‍ ആരെങ്കിലുമായിരിക്കാം ഇതിന് പിന്നിലെന്ന് കുട്ടിയുടെ അമ്മ സംശയിക്കുന്നു. സാന്റാക്ലോസിനോ ദൈവത്തിനോ അയക്കുന്ന കത്തുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ താല്‍പര്യമുള്ള ജീവനക്കാര്‍ അവിടെയുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു.

''ഡിജിറ്റല്‍ കാലത്ത് ഇത്തരത്തിലുള്ള മനോഹര പ്രവര്‍ത്തികള്‍ അപൂര്‍വമാണ്'' - അമ്മയുടെ കുറിപ്പില്‍ പറയുന്നു. ''എന്റെ മകള്‍ ദൈവത്തിന് അയച്ച കത്തിന് ആരാണ് മറുപടി നല്‍കിയതെന്ന് അറിയാമോ?'' എന്ന റെഡ്ഡിറ്റ് പോസ്റ്റ് അതിവേഗം വൈറലായി. നിരവധി പേര്‍ സന്തോഷം പങ്കുവച്ചതോടൊപ്പം, തങ്ങള്‍ക്കുണ്ടായ സമാന അനുഭവങ്ങളും ചിലര്‍ പങ്കുവച്ചു.

 
Other News in this category

 
 




 
Close Window