Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  04-09-2025
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദേശിയരുടെ പഠന, ചികിത്സാ വിവരങ്ങള്‍ അറിയിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശ വിദ്യാര്‍ഥികളുടെയും ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുള്ള വിദ്യാര്‍ഥികളുടെയും പഠന വിവരങ്ങള്‍ ഇനി മുതല്‍ കേന്ദ്രസര്‍ക്കാരിനു കൈമാറണം. ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, മറ്റ് മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ വിദേശത്തു നിന്നുള്ള രോഗികള്‍, അവരുടെ സഹായികള്‍ എന്നിവരുടെ വിശദാംശങ്ങള്‍ 24 മണിക്കൂറിനകം അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് നിയമത്തില്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍: വിദേശികള്‍ക്കു പ്രവേശനം നല്‍കി 24 മണിക്കൂറിനകം കോഴ്‌സ്, ദൈര്‍ഘ്യം, ഫീസ് തുടങ്ങിയ വിവരങ്ങള്‍ നിശ്ചിത ഫോമില്‍ സമര്‍പ്പിക്കണം.

Full Story
  04-09-2025
പാല്‍ വാങ്ങാന്‍ പോയ യുവതിയുടെ മരണം അസ്വാഭാവികം

ചെഷയര്‍: പാല്‍ വാങ്ങാന്‍ പോയ മൂന്ന് കുട്ടികളുടെ അമ്മയായ 38 വയസ്സുകാരിയെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ചെഷയറിലെ നോര്‍ത്ത്വിച്ചിലെ ബാര്‍ണ്‍ടണ്‍ പ്രദേശത്തെ റേച്ചല്‍ ബൂത്തിന്റെ (38) മരണം അസ്വാഭാവിക മരണമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 19ന് പുലര്‍ച്ചെയാണ് റേച്ചലിനെ കാണാതായത്.

രാവിലെ ഓടാന്‍ പോയ ശേഷം പുലര്‍ച്ചെ 3.50ന് റേച്ചല്‍ പാലും വൈനും വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജൂലൈ 21ന് ഓക്ക്‌മെയറിലെ വൈല്‍ഡ് ഷോര്‍ ഡെലാമെയര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററിലെ തടാകത്തില്‍ നിന്ന് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെടുത്തു.

Full Story
  03-09-2025
ഇന്ത്യന്‍ വംശജര്‍ നടത്തുന്ന റെസ്‌റ്റോറന്റില്‍ പണമടയ്ക്കാതെ മുങ്ങി രണ്ടു കുടുംബങ്ങള്‍

ലണ്ടന്‍: യുകെയിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ നടത്തുന്ന റെസ്റ്റോറന്റാണ് സായ് സുരഭി. ഇപ്പോഴിതാ, 23500 രൂപയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാതെ മുങ്ങിയ ആളുകള്‍ക്കെതിരെ പോസ്റ്റിട്ടിരിക്കുകയാണ് ഇവര്‍. രണ്ട് കുടുംബങ്ങളാണ് ഭക്ഷണം കഴിച്ച് ബില്ലടക്കാതെ ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയത്. ആഗസ്ത് 30 -നാണ് സംഭവം നടന്നതെന്നാണ് റസ്റ്റോറന്റ് ഉടമകളായ രാമന്‍ കൗറും നരീന്ദര്‍ സിംഗ് അത്വയും റെസ്റ്റോറന്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ടേബിള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നു. ബുക്ക് ചെയ്ത് 15 മിനിറ്റിനുശേഷമാണ് രണ്ട് സംഘവും എത്തിയത്. കറികളും സൈഡ് ഡിഷുകളും കുട്ടികള്‍ക്കുള്ള ഭക്ഷണവും എല്ലാമടക്കം ഇഷ്ടം പോലെ ഭക്ഷണം രണ്ട് കൂട്ടരും കഴിച്ചു. എന്നാല്‍,

Full Story
  03-09-2025
പാല്‍ വാങ്ങാന്‍ പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചെഷയര്‍: പാല്‍ വാങ്ങാന്‍ പോയ മൂന്ന് കുട്ടികളുടെ അമ്മയായ 38 വയസ്സുകാരിയെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ചെഷയറിലെ നോര്‍ത്ത്വിച്ചിലെ ബാര്‍ണ്‍ടണ്‍ പ്രദേശത്തെ റേച്ചല്‍ ബൂത്തിന്റെ (38) മരണം അസ്വാഭാവിക മരണമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 19ന് പുലര്‍ച്ചെയാണ് റേച്ചലിനെ കാണാതായത്. രാവിലെ ഓടാന്‍ പോയ ശേഷം പുലര്‍ച്ചെ 3.50ന് റേച്ചല്‍ പാലും വൈനും വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജൂലൈ 21ന് ഓക്ക്‌മെയറിലെ വൈല്‍ഡ് ഷോര്‍ ഡെലാമെയര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററിലെ തടാകത്തില്‍ നിന്ന് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെടുത്തു.

Full Story
  03-09-2025
പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി ഇംഗ്ലണ്ട്

ലണ്ടന്‍: പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതില്‍ നിന്ന് വാണിജ്യശാലകള്‍ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഇംഗ്ലണ്ട്. കുട്ടികള്‍ക്ക് റെഡ് ബുള്‍ പോലുള്ള ഉയര്‍ന്ന കഫീന്‍ അടങ്ങിയ ശീതള പാനീയങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിരോധനം ഉടന്‍ പ്രാബല്യത്തിലാകും. രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തോളം കുട്ടികള്‍ ഉയര്‍ന്ന കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നുണ്ടെന്നാണ് യുകെ സര്‍ക്കാരിന്റെ കണക്ക്. ആരോഗ്യകരവും സന്തുഷ്ടവുമായ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനമെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ 13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ മൂന്നിലൊന്നു പേരും

Full Story
  03-09-2025
വിദേശവിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സന്ദേശം അയച്ച് ബ്രിട്ടന്‍

ലണ്ടന്‍: വീസ കാലാവധി കഴിഞ്ഞ് വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തു തുടരുന്നതിനും അഭയം തേടുന്നതിനും എതിരെ ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി. ഇന്ത്യയില്‍നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സന്ദേശം അയച്ചുതുടങ്ങി. ആഭ്യന്തര മന്ത്രി ഇവെറ്റ് കൂപ്പറാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ വീസ ദുരുപയോഗം ചെയ്യുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യം ധവളപത്രം ഇറക്കിയിരുന്നു. കുഴമറിഞ്ഞ അവസ്ഥയ്ക്കു പരിഹാരം കാണാനുള്ള പ്രായോഗിക നടപടികളാണു സ്വീകരിക്കുന്നതെന്നു മന്ത്രി പിന്നീടു പറഞ്ഞു. മാതൃരാജ്യത്തേക്കു തിരിച്ചുപോകാന്‍ തടസ്സങ്ങളില്ലാത്തവര്‍ പോലും വീസ തീരാറാകുമ്പോള്‍ ബ്രിട്ടനില്‍ത്തന്നെ അഭയം തേടുന്ന

Full Story
  03-09-2025
യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറുകള്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് സംഘങ്ങളായി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറുകള്‍ തമ്മില്‍ എസക്‌സിലെ റെയ്ലി സ്പര്‍ റൗണ്ട്എബൗട്ടില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങള്‍ നല്‍കുന്ന സൂചന. വിദ്യാര്‍ഥികള്‍ ഹൈദരാബാദ് സ്വദേശികളാണ്. ഒന്‍പതു പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം രണ്ട് കാറുകളിലായി 'ഗണേശ വിഗ്രഹം' നിമജ്ജനം ചെയ്ത ശേഷം വീടുകളിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

അപകടത്തില്‍ ഹൈദരബാദ് സ്വദേശികളായ ചൈതന്യ താരെ (23) സംഭവസ്ഥലത്തും ഋഷിതേജ റാപോളു (21) ആശുപത്രിയിലും വച്ചാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 4.15 നായിരുന്നു അപകടം.

Full Story
  02-09-2025
യുകെയിലേക്ക് വന്നോളൂ, കുടുംബാംഗങ്ങളെ കൊണ്ടുവരണ്ട: പുതിയ നയവുമായി ഹോം സെക്രട്ടറി
അഭയാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് ഹോം സെക്രട്ടറി അവതരിപ്പിക്കുന്നത്.

അഭയാര്‍ത്ഥി കേസുകള്‍ പരിഗണിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നതായി ഹോം സെക്രട്ടറി വ്യക്തമാക്കി. ഫാമിലി റീയൂണിയന്‍ പോളിസി ഉള്‍പ്പെടെ വിഷയങ്ങളില്‍ ഈ മാറ്റം വരും. ചാനല്‍ കുടിയേറ്റത്തിന് ആളുകളെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഇതാണെന്നാണ് കരുതുന്നത്.

സമ്മര്‍ കാലയളവ് ഗവണ്‍മെന്റിന് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെ തലവേദന നേരിടേണ്ട അവസ്ഥയുണ്ട്. ഈ ഘട്ടത്തിലാണ് അതിര്‍ത്തി സുരക്ഷയ്ക്കായി പുതിയ പദ്ധതി വരുമെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ കൂടുതല്‍ കൗണ്‍സിലുകള്‍ തങ്ങളുടെ മേഖലകളിലെ ഹോട്ടലുകളില്‍ അനധികൃത
Full Story
[284][285][286][287][288]
 
-->




 
Close Window