Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.1033 INR
ukmalayalampathram.com
Sun 26th Oct 2025
 
 
UK Special
  Add your Comment comment
ജപ്പാന്‍ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം; ഗ്ലാസ്ഗോ മലയാളി ടോം ജേക്കബിന് 'ഹാന്‍ഷി' ബഹുമതി
reporter

ഗ്ലാസ്ഗോ: ജപ്പാനില്‍ നടന്ന രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ ഗ്ലാസ്ഗോ മലയാളിയും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ടോം ജേക്കബ് സ്വര്‍ണമെഡല്‍ നേടി. ചിബാ-കെനിലെ മിനാമിബോസോ സിറ്റിയില്‍ ലോകപ്രശസ്തരായ കരാട്ടെ താരങ്ങളോടൊപ്പം നടന്ന രണ്ട് ദിവസത്തെ പോരാട്ടത്തിലൂടെയാണ് ടോം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മാര്‍ഷ്യല്‍ ആര്‍ട്സിലെ എട്ടാം ഡാന്‍ (8th Dan) റാങ്ക് നേടിയ ടോം, കരാട്ടെയിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ തിലകമുള്ള വ്യക്തിയാണ്. ഈ വിജയത്തോടൊപ്പം, കരാട്ടെയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ഹാന്‍ഷി' പദവിയും ടോം കരസ്ഥമാക്കി. ഷോട്ടോകാന്‍ കരാട്ടെ ഗ്ലോബല്‍ ചെയര്‍മാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കെന്‍ജി നുമ്ര (10th ഡാന്‍ റെഡ് ബെല്‍റ്റ്) കൈകളില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങിയത് സ്വപ്നസാക്ഷാത്കാരമാണെന്ന് ടോം പറഞ്ഞു. 'ഹാന്‍ഷി' പദവി ലഭിച്ചതോടെ, റെഡ് ബെല്‍റ്റ് ധരിച്ച് പരിശീലനം നല്‍കാനുള്ള യോഗ്യതയും ടോമിന് ലഭിച്ചു.

ഗ്ലാസ്ഗോയിലെ കിങ്സ്റ്റണ്‍ ഡോക്കില്‍ കുടുംബസമേതം താമസിക്കുന്ന ടോം, കാഞ്ഞിക്കല്‍ (പായിക്കളം) കുടുംബാംഗവുമാണ്. ഒന്‍പതാം വയസ്സില്‍ ആയോധനകല അഭ്യസിച്ചു തുടങ്ങിയ അദ്ദേഹം, കേരള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 20 വര്‍ഷം മുന്‍പ് സ്‌കോട്ലന്‍ഡിലെ ഇന്‍വര്‍ക്ലൈഡില്‍ എത്തുകയായിരുന്നു. എംബിഎ പഠനത്തോടൊപ്പം ആയോധനകലയും തുടര്‍ന്നു.

40 വര്‍ഷമായി ലോകോത്തര പരിശീലകരുടെ കീഴില്‍ പരിശീലനം തുടരുന്ന ടോം, കരാട്ടെ, എംഎംഎ, കിക്ക് ബോക്സിങ്, മുവായ് തായ്, യോഗ, റെസ്ലിങ്, കളരിപ്പയറ്റ് എന്നിവയില്‍ പരിശീലനം നല്‍കുന്നു. യുകെ ബോക്സിങ് കോച്ച്, വ്യക്തിഗത പരിശീലകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര മത്സരത്തില്‍ വീണ്ടും വിജയിക്കാനായത് അഭിമാനകരമാണെന്നും, പ്രഗത്ഭരുമായി മത്സരിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു.

ഭാര്യ ജിഷ ഗ്രിഗറിയും മകന്‍ ലിയോണും നല്‍കുന്ന പിന്തുണയാണ് വിജയത്തിന് പിന്നിലെന്നും, 2019-ല്‍ യുകെയുടെ ആയോധനകല അംബാസഡര്‍ പദവി ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ടോം ജേക്കബ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window