Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
UK Special
  30-06-2025
യുകെ രഹസ്യാന്വേഷണ ഏജന്‍സിയില്‍ റഷ്യന്‍ ചാരന്‍

ലണ്ടന്‍: റഷ്യന്‍ ചാരനെന്ന് സംശയം യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6ലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരായ ബ്രിട്ടന്റെ അന്വേഷണം നീണ്ട് നിന്നത് 20 വര്‍ഷങ്ങള്‍. ഓപ്പറേഷന്‍ വെഡ്ലോക്ക് എന്ന് പേര് നല്‍കിയ ഓപ്പറേഷന് നേതൃത്വം നല്‍കിയത് എംഐ6ന്റെ സഹോദര ഏജന്‍സിയായ MI5 ആയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 35 ഉദ്യോഗസ്ഥരെയാണ് ഓപ്പറേഷന്‍ വെഡ്ലോക്കിലേക്ക് നിയമിച്ചത്. ഒരാഴ്ചയിലധികം അന്വേഷണ സംഘം മിഡില്‍ ഈസ്റ്റില്‍ താമസിച്ച് കൊണ്ടാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റിലേക്ക് കടക്കുന്നതിനുള്ള അനുമതി അന്വേഷണ സംഘം വാങ്ങിയിരുന്നില്ല. അന്താരാഷ്ട്ര നിയമപ്രകാരം ഈ പ്രവര്‍ത്തി നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. ലണ്ടനിലെ ഒരു

Full Story
  30-06-2025
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ അടുത്തമാസം ഒപ്പിട്ടേക്കും

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ അടുത്ത മാസം അവസാനത്തോടെ ഒപ്പിട്ടേക്കും. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ യുകെ സന്ദര്‍ശനം നടത്തുന്നതും കരാര്‍ അടുത്ത മാസം യാഥാര്‍ഥ്യമാകുമെന്നതിന്റെ സൂചനയാണ്. കരാര്‍ സംബന്ധിച്ച അന്തിമചര്‍ച്ചകള്‍ മേയ് ആറിന് പൂര്‍ത്തിയാക്കിയിരുന്നു. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണു ലക്ഷ്യം. കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞാല്‍ പ്രാബല്യത്തില്‍ വരുന്നതിനുമുന്പ് കേന്ദ്രമന്ത്രിസഭയുടെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും അംഗീകാരം

Full Story
  29-06-2025
ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ നിന്ന് വന്‍ കഞ്ചാവ് വേട്ട, പിടിയിലായവരില്‍ ബ്രിട്ടീഷ് യുവതികളും

ലണ്ടന്‍: മൗറീഷ്യസില്‍ നടന്ന 1.6 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്ന് വേട്ടയില്‍ അറസ്റ്റിലായവരില്‍ ആറ് വയസ്സുള്ള ഒരു ബ്രിട്ടീഷ് ബാലനും. ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മൗറീഷ്യസിലെ സര്‍ സീവൂസാഗുര്‍ റാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് കുട്ടി അടക്കമുള്ള ഏഴംഗസംഘം പിടിയിലായത്. പിടിയിലായവരില്‍ കുട്ടിയെ കൂടാതെ പ്രായപൂര്‍ത്തിയായ അഞ്ചു ബ്രിട്ടീഷ് യുവതികളും ഒരു റൊമാനിയന്‍ പൗരനും ആണ് ഉണ്ടായിരുന്നത്. ലണ്ടന്‍ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തില്‍ ആണ് ഇവര്‍ മൗറീഷ്യസില്‍ എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് വിവിധ

Full Story
  29-06-2025
യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിന് പിന്നാലെ പൈലറ്റ് ആവശ്യപ്പെട്ടത് ഇതാണ്

തിരുവനന്തപുരം: അറബിക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിത്. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. ശനിയാഴ്ച രാത്രി 10.30ഓടെയാണ് വിമാനം ഇറക്കിയത്. മുന്നോടിയായി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളില്‍ ഒന്നായതിനാലാണ് തിരുവനന്തപുരത്ത് വിമാനമിറക്കാന്‍ അനുമതി നല്‍കിയത്.

യുദ്ധ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റിനെ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കൊണ്ടുപോകാനായി

Full Story
  29-06-2025
താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍, യാത്ര റോള്‍സ് റോയിസില്‍

ലണ്ടന്‍: റിയാലിറ്റി ഷോകളിലൂടെ ആരാധക മനസുകളിലിടം നേടിയ കര്‍ദാഷിയാന്‍ സഹോദരിമാരുടെ പേരായിരുന്നു ജാക്ക് വാട്ട്കിന്‍ സമര്‍ഥമായി തട്ടിപ്പിന് ഉപയോഗിച്ചത്. അമേരിക്കയിലെ കര്‍ദാഷിയാന്‍ കുടുംബത്തെ പോലെ സമ്പന്നതയുടെ കൊടിമുടിയിലാണ് തന്റെ കുടുംബവുമെന്നാണ് ജാക്ക് സമൂഹമാധ്യമത്തില്‍ അവകാശപ്പെട്ടിരുന്നത്. 'ബ്രിട്ടിഷ് കര്‍ദാഷിയാന്‍' എന്ന വിശേഷണവുമായി സ്വന്തം കുടുംബത്തെ അവതരിപ്പിച്ചതിന് പിന്നില്‍ ഒളിച്ചിരുന്നത് ചതിയുടെ കാണാപ്പുറങ്ങളായിരുന്നു. ഡിസൈനര്‍ ബാഗുകളില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകരെ വലവീശിയ ജാക്കിന്റെ വലയില്‍ പലരും വീണു. അച്ഛനെ പോലും നിക്ഷേപകനാക്കി മാറ്റിയ ജാക്കിന്റെ വാണിജ്യ തന്ത്രം അതിവേഗം അനേകരെ ആകര്‍ഷിച്ചു. വിലകൂടിയ ഹെര്‍മിസ് ബാഗുകള്‍ വാങ്ങാനും

Full Story
  29-06-2025
ഇരുപത്തിനാലു മണിക്കൂറും ഉപഗ്രഹ നിരീക്ഷണം, ആര് തൊട്ടാലും യുകെ അറിയും

തിരുവനന്തപുരം: രണ്ടാഴ്ചത്തോളമായി ബ്രിട്ടീഷ് എഫ്-35ബി യുദ്ധ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുകയാണ്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ഇന്ന് മാറ്റിയേക്കുമെന്നാണ് വിവരം. യുകെയില്‍നിന്നുള്ള എഞ്ചിനീയറിങ് സംഘമെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രീട്ടീഷ് നാവികസേന അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ വിശ്വാസമില്ലാത്തിനാലാണ് യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാന്‍ ബ്രിട്ടന്‍ വിസമ്മതിക്കുന്നതെന്ന ഇന്ത്യന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടും റോയല്‍ നേവി തള്ളിയിരുന്നു. ആവശ്യമായ ഉപകരണങ്ങളും വൈദഗ്ധ്യവും ഉണ്ടായിരുന്നെങ്കില്‍ വിമാനം ഇതിനകം തന്നെ ഹാങ്ങറിലേക്ക് മാറ്റുമായിരുന്നു. ഇപ്പോഴത് ലഭ്യമാക്കി വരികയാണ്' റോയല്‍

Full Story
  29-06-2025
ഇസ്രയേലി സൈന്യത്തിന് മരണപ്പാട്ടുമായി ഐറിഷ് ബാന്‍ഡ്

ലണ്ടന്‍: ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന് മരണം എന്ന പാട്ടുമായി ഐറിഷ് ബാന്‍ഡായ ക്നീകാപ്പ്. ഇന്നലെ ഗ്ലാസ്റ്റണ്‍ബറിയില്‍ നടന്ന പരിപാടിയിലാണ് ബ്രിട്ടീഷ് പങ്ക് ബോബ് വൈലന്‍ ഇസ്രായേലി സൈന്യത്തിന് മരണം എന്നു പാടിയത്. ഫ്രീ ഫലസ്തീന്‍ എന്നും അദ്ദേഹം പറഞ്ഞു. യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറെയും അദ്ദേഹം വിമര്‍ശിച്ചു. ഇതോടെ ബിബിസി പരിപാടിയുടെ ലൈവ് കട്ട് ചെയ്തു.

കൊളോണിയലിസം എന്നാല്‍ എന്താണ് എന്ന് അറിയാമെന്നും അന്താരാഷ്ട്ര ഐക്യദാര്‍ഡ്യത്തിന്റെ പ്രാധാന്യം അറിയാമെന്നും ബാന്‍ഡ് അംഗമായ മോ ചാര പറഞ്ഞു. ഫലസ്തീനി കഫിയ ധരിച്ചാണ് മോ ചാര പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ ധാരാളം ഫലസ്തീനി പതാകകള്‍

Full Story
  28-06-2025
കേരളം മഴയില്‍; യുകെ കൊടും ചൂടില്‍: ഒട്ടു മിക്കയിടത്തും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്
ഉഷ്ണതരംഗം ആരംഭിക്കുന്നതിനാല്‍, മിക്കയിടങ്ങളിലും ചൂട് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വന്നു. ഇംഗ്ലണ്ടില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ആംബര്‍ അലേര്‍ട്ട് ബാധകമാണ്. അതായത് വിവിധ ആരോഗ്യ സേവനങ്ങളും മുഴുവന്‍ ജനങ്ങളെയും ചൂട് ബാധിച്ചേക്കാം എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) പറയുന്നു.
തിങ്കളാഴ്ച വിംബിള്‍ഡണിലെ ഏറ്റവും ചൂടേറിയ തുടക്കമാകും, 2001 ലെ മുന്‍ ഓപ്പണിംഗ് ഡേ റെക്കോര്‍ഡായ 29.3C യെ മറികടക്കും - എന്നിരുന്നാലും അടുത്ത ആഴ്ച മധ്യത്തോടെ കളിക്കാര്‍ക്കും കാണികള്‍ക്കും 20-കളില്‍ കൂടുതല്‍ സുഖകരമായ താപനില പ്രതീക്ഷിക്കാം. വിംബിള്‍ഡണിലെ ഏറ്റവും ചൂടേറിയ ദിവസം 2015 ജൂലൈ 1 ആയിരുന്നു, അന്ന് 35.7C രേഖപ്പെടുത്തി.

Full Story
[288][289][290][291][292]
 
-->




 
Close Window