Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  28-08-2025
വിവാദ ലണ്ടന്‍ ഏജന്‍സിയുടെ അഭിനന്ദനം എടുത്തുകാട്ടി സര്‍ക്കാര്‍ മാസിക

കൊല്ലം: വിവാദ ലണ്ടന്‍ ഏജന്‍സി ശുചിത്വസാഗരം പദ്ധതിക്ക് നല്‍കിയ അഭിനന്ദനം എടുത്തുപറഞ്ഞ് സര്‍ക്കാര്‍ മാസികയില്‍ ലേഖനം. പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന കേരള കോളിങ്ങിന്റെ ജൂലായ് ലക്കത്തിലാണ് 'പ്ലാസ്റ്റ് സേവ് (യുകെ)' അടക്കമുള്ള അന്താരാഷ്ട്ര എന്‍ജിഒകള്‍ പദ്ധതിയെ അഭിനന്ദിച്ചെന്ന് ചൂണ്ടിക്കാട്ടുന്നത്. ഫിഷറീസ് ഡയറക്ടറായിരുന്ന സഫ്നാ നസറുദ്ദീന്റെയാണ് ലേഖനം. എന്നാല്‍ പദ്ധതിയുമായി ഈ ഏജന്‍സി സഹകരിച്ചതായോ പണം നല്‍കിയതായോ പറയുന്നില്ല. 'ക്രൂസേഡ് എഗെയ്ന്‍സ്റ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ അറ്റ് കേരള കോസ്റ്റ്' എന്ന ലേഖനത്തില്‍ ശുചിത്വസാഗരം പദ്ധതിയുടെ കഴിഞ്ഞ എട്ടുവര്‍ഷത്തെ നേട്ടങ്ങളാണ് വിശദീകരിക്കുന്നത്. യുഎന്‍ അംഗീകാരം നേടിയതായും 2022-ലെ ലോക മത്സ്യബന്ധനദിന

Full Story
  28-08-2025
യുഎസ് തീരുവ, തിരിപ്പൂര്‍ വസ്ത്രക്കയറ്റുമതിയില്‍ 3000 കോടി ഇടിവ് വരും, പ്രതീക്ഷ യുകെയില്‍

കോയമ്പത്തൂര്‍: ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍ക്ക് തീരുവ 50 ശതമാനമായി ഉയര്‍ത്തിയ അമേരിക്കയുടെ നടപടി തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ക്ലസ്റ്ററിനെ സാരമായി ബാധിക്കും. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏതാണ്ട് 3,000 കോടി രൂപയുടെ കുറവുവരുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍. 2024-25 സാമ്പത്തികവര്‍ഷം തിരുപ്പൂരില്‍നിന്നുള്ള ആകെ വസ്ത്രകയറ്റുമതി 44,747 കോടി രൂപയായിരുന്നു. 2023-24ല്‍ ഇത് 33,400 കോടിയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 33,000 മുതല്‍ 37,000 കോടിവരെയായിരുന്നു ശരാശരി കയറ്റുമതി. ഇതാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 44,747 കോടിയിലെത്തിയത്. വരുംവര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ തീരുവ വര്‍ധന. ഇത് വലിയ

Full Story
  28-08-2025
ഇടിയേറ്റപ്പോള്‍ ഭയന്നുപോയി, മരിച്ചെന്നാണ് കരുതിയത്

ലണ്ടന്‍: യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചതെന്ന് യുകെയില്‍ മര്‍ദനമേറ്റ സിഖ് ടാക്‌സി ഡ്രൈവര്‍മാര്‍. 64കാരനായ സത്‌നം സിങ്, 72കാരനായ ജസ്ബീര്‍ എന്നിവര്‍ക്കാണ് വോള്‍വര്‍ഹാംപ്ടണ്‍ റെയില്‍വേ സ്റ്റേഷനില്‍ പുറത്തുവച്ച് മര്‍ദനമേറ്റത്. സ്റ്റേഷന് പുറത്ത് ജോലിക്കായി നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ സത്‌നം സിങ്ങിനെ സമീപിക്കുകയും തുടര്‍ന്ന് അസഭ്യം പറയുകയും ചെയ്തു. സിങ്ങിനെ തള്ളിയിട്ട അക്രമികള്‍ മര്‍ദിച്ചു. ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ യുവാക്കള്‍ ജസ്ബീറിനെയും ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് സംഘം ആക്രമിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും ഇരുവരും പറഞ്ഞു.

ഇടിയേറ്റപ്പോള്‍ ഞാന്‍

Full Story
  27-08-2025
അഭയാര്‍ഥികളോടുള്ള നിലപാട് കീര്‍ സ്റ്റാര്‍മറിന് തിരിച്ചടിയാകും

ലണ്ടന്‍: അധികാരത്തിലേറി ഒരു അത്ഭുതവും കാണിക്കാത്ത കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന് തിരിച്ചടിയാകുകയാണ് അഭയാര്‍ത്ഥികളോടുള്ള നിലപാട്. ജനപ്രീതി കുറയുന്നതിനൊപ്പം സര്‍ക്കാരിനോടുള്ള അതൃപ്തി പലരും പ്രകടമാക്കി കഴിഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഹോട്ടലുകളില്‍ താമസവും ആരോഗ്യകാര്യങ്ങളിലെ സഹായങ്ങളും ഉള്‍പ്പെടെ നല്‍കുന്നത് അനധികൃതമായി എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്. വലിയ തോതിലാണ് ഇംഗ്ലീഷ് ചാനലിലൂടെ കുടിയേറ്റം നടക്കുന്നത്. ഇനിയെങ്കിലും സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തില്ലെങ്കില്‍ ഇനി അധികാരം സ്വപ്നം കാണേണ്ടെന്നാണ് റിപ്പോര്‍ട്ട്.

യൂഗോവ്

Full Story
  27-08-2025
യുകെയില്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് നേരേ വംശീയാക്രമണം

ലണ്ടന്‍: യുകെയില്‍ മുതിര്‍ന്ന രണ്ട് ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കെതിരെ വംശീയ ആക്രമണം. ലണ്ടനില്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന 64കാരനായ സത്‌നാം സിങ്ങിനും 72കാരനായ ജസ്ബിര്‍ സംഘയ്ക്കുമാണ് വംശീയാക്രമണം നേരിടേണ്ടി വന്നത്. സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഈ മാസം ആദ്യവാരമാണ് യുകെയിലെ വോള്‍വര്‍ഹാംപ്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇരുവരും മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. 17, 19, 25 വയസ്സുകാരായ മൂന്ന് പേര്‍ ചേര്‍ന്നാണ് ഡ്രൈവര്‍മാരെ ആക്രമിച്ചത്. പൊലീസ് 3 പേരെയും അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. റെയില്‍വേ സ്റ്റേഷന് പുറത്ത് ജോലി ചെയ്യുന്നതിനിടെ മൂന്നംഗ സംഘം ഇരുവരെയും സമീപിക്കുകയായിരുന്നു.

Full Story
  27-08-2025
അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബമായി അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ താമസിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്‍ (40) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കില്ലാര്‍ണി നാഷനല്‍ പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാര്‍ഡ (അയര്‍ലന്‍ഡ് പൊലീസ്) സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാര്‍ണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

Full Story
  27-08-2025
യുകെ തൊഴില്‍ വിപണിയില്‍ ജോലി ഒഴിവുകള്‍ കുറയുന്നു

ലണ്ടന്‍: യുകെ തൊഴില്‍ വിപണിയില്‍ ജോലി ഒഴിവുകള്‍ വലിയ തോതില്‍ കുറയുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎന്‍എസ്) പുതിയ ഡേറ്റകള്‍ പറയുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ തൊഴില്‍ ഒഴിവുകള്‍ 5.8% കുറഞ്ഞ് 718,000 ആയി. 2021 ന്റെ തുടക്കത്തില്‍ രാജ്യം കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ശമ്പളപ്പട്ടികയിലുള്ള ആളുകളുടെ എണ്ണത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്, ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 8,000 ജീവനക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തൊഴിലില്ലായ്മ നിരക്ക് 4.7% ല്‍ തന്നെ തുടരുകയാണ്. രാജ്യവ്യാപകമായി 30 ദശലക്ഷത്തിലധികം തൊഴിലാളികളെ ശമ്പളപ്പട്ടിക ഇപ്പോഴും

Full Story
  27-08-2025
യുകെയില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിദേശികള്‍ ഇന്ത്യക്കാര്‍ മുന്നില്‍

ലണ്ടന്‍: യുകെയിലെ ഇന്ത്യക്കാര്‍ക്ക് നാണക്കേടായി ചില ക്രിമിനല്‍ മനസ്സുള്ളവര്‍. ജോലിചെയ്തു മനയമായി ജീവിക്കുന്ന മഹാ ഭൂരിപക്ഷത്തിനും നാണക്കേടായി മാറുകയാണ് ഇത്തരക്കാര്‍. ബ്രിട്ടനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെടുന്നത് ഇന്ത്യന്‍ പൗരന്‍മാരെന്നാണ് ആ ഞെട്ടിക്കുന്ന കണക്കുകള്‍. 2021 മുതല്‍ 2024 വരെയുള്ള നാല് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യക്കാരാണെന്ന് വ്യക്തമായത്.

ഈ കാലയളവില്‍ ബ്രിട്ടനില്‍ നടന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍

Full Story
[289][290][291][292][293]
 
-->




 
Close Window