Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിലൂടെ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണം
reporter

ലണ്ടന്‍: ബ്രിട്ടനിലെ പൗരന്മാരുടെയും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തിഗത വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് പൗരന്മാരുടെ ബാങ്ക് വിവരങ്ങള്‍, ആരോഗ്യ രേഖകള്‍, തൊഴില്‍ വിവരങ്ങള്‍, തെരഞ്ഞെടുപ്പ് ഡാറ്റ തുടങ്ങിയവ ചോര്‍ത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

സ്നോ ഫ്ലെക് എന്ന ഡേറ്റാ പ്ലാറ്റ്ഫോമിലൂടെ ഹാക്കര്‍മാര്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് കടന്നുകയറിയതായാണ് സംശയം. സംഭവത്തെ ദേശീയ സുരക്ഷാ ഏജന്‍സികള്‍ ഗൗരവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഇത് ദേശീയ സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്. ഡേറ്റാ ചോര്‍ത്തലുമായി ബന്ധപ്പെട്ട സാങ്കേതിക തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ചൈന ഭാവിയില്‍ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും, സൈബര്‍ യുദ്ധ തന്ത്രങ്ങള്‍ പിന്നിലുണ്ടെന്ന ആശങ്കയും സൈബര്‍ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു.

ബ്രിട്ടീഷ് സര്‍ക്കാര്‍ സംഭവത്തെ ഗൗരവമായി കാണുന്നതായി അധികൃതര്‍ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

 
Other News in this category

 
 




 
Close Window