Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനിലേക്ക് താമസം മാറ്റിയതിന്റെ കാരണം വിശദീകരിച്ച് വിരാട് കോഹ്ലി; ക്രിക്കറ്റില്‍ ഇനി വലിയ ലക്ഷ്യങ്ങളില്ലെന്ന് സൂചന
reporter

ലണ്ടന്‍: ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ലണ്ടനിലേക്ക് താമസം മാറ്റിയതിന്റെ പിന്നിലെ കാരണം വിശദീകരിച്ചു. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയും മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റും പങ്കെടുത്ത ടോക്ക് ഷോക്കിടെയാണ് കോഹ്ലി തന്റെ പുതിയ ജീവിതഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

''ഇതൊരു പ്രത്യേക ജീവിതഘട്ടമാണ്. സ്വതന്ത്രമായി ജീവിക്കാനാണ് ഇഷ്ടം. ഇന്ത്യയില്‍ ചില പരിമിതികളുണ്ട്, അതുകൊണ്ടാണ് ലണ്ടന്‍ തിരഞ്ഞെടുത്തത്,'' എന്ന് കോഹ്ലി പറഞ്ഞു. നിലവില്‍ കുടുംബത്തോടും കുട്ടിയോടുമൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് താരം. ക്രിക്കറ്റില്‍ ഇനി കാര്യമായി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2025-ലെ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പം കിരീടം നേടിയതിന് ശേഷമാണ് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ലണ്ടനിലേക്ക് താമസം മാറ്റിയത്. നേരത്തെയും ഇരുവരും ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും, അവിടെ സ്ഥിരതാമസമാക്കുമെന്ന സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ലണ്ടനില്‍ ഇരുവര്‍ക്കും നിരവധി ആസ്തികളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചെത്തിയ കോഹ്ലി ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തുകയായിരുന്നു. ഒമ്പത് പന്തുകള്‍ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കൂപ്പര്‍ കോണോലിക്ക് ക്യാച്ച് നല്‍കി പുറത്തായി.

 
Other News in this category

 
 




 
Close Window