Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  27-08-2025
യുകെയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരിലേറെയും ഇന്ത്യക്കാരെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ സര്‍വെ റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെടുന്നത് ഇന്ത്യന്‍ പൗരന്‍മാരെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍. 2021 മുതല്‍ 2024 വരെയുള്ള നാല് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യക്കാരാണെന്ന് വ്യക്തമായത്.

ഈ കാലയളവില്‍ ബ്രിട്ടനില്‍ നടന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ശിക്ഷിക്കപ്പെടുന്നതില്‍ 257% വര്‍ദ്ധനവാണുള്ളത്. രണ്ടാം സ്ഥാനത്ത് നൈജീരിയന്‍ പൗരന്‍മാരാണ്, 166% വര്‍ദ്ധനവാണ് ഇവരുടെ ശിക്ഷകളിലുള്ളത്. 160 ശതമാനം വര്‍ദ്ധനവുമായി ഇറാഖികള്‍ മൂന്നാമതുണ്ട്. 2021-ല്‍ കേവലം 28 കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2024 എത്തുമ്പോള്‍ നൂറ്
Full Story
  27-08-2025
ഇലക്ഷനില്‍ ജയിച്ചാല്‍ ആറ് ലക്ഷം ആളുകളെ നാടു കടത്തുമെന്ന് നിഗല്‍ ഫരാഗ്: നയം വ്യക്തമാക്കി നിഷ്പക്ഷ പാര്‍ട്ടി
പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ചു വര്‍ഷത്തിനകം ആറു ലക്ഷം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്നാണ് പ്രഖ്യാപനം. ചാനലിലൂടെ കടന്നുകയറുന്ന അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ റീസ്റ്റോങ് ജസ്റ്റിസ് പദ്ധതിയിലൂടെ സാധിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. ബോട്ടുകളില്‍ അനധികൃതമായി എത്തുന്നവരെ പിടികൂടി ഉടന്‍ തിരിച്ചയയ്ക്കും. അനധികൃതമായി എത്തുന്നവരെ തടയാന്‍ സര്‍ക്കാരിന് കഴിയാത്തത് നാണക്കേടാണെന്നും നിഗല്‍ ഫരാഗെ തുറന്നടിച്ചു.

തങ്ങളുടെ ആദ്യ പാര്‍ലമെന്റിന്റെ കാലയളവില്‍ തന്നെ 600,000 പേരെ നാടുകടത്താന്‍ കഴിയുമെന്ന് ഫരാഗ് വ്യക്തമാക്കി. അഞ്ച് വര്‍ഷം കൊണ്ട് 17 ബില്ല്യണ്‍ പൗണ്ട് ലാഭം നേടാമെന്നാണ് വാദം. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സില്‍ നിന്നും ബ്രിട്ടന്‍
Full Story
  26-08-2025
യുകെയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ കേസില്‍ 2 പേര്‍ പിടിയില്‍
അരിമ്പൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കോട്ടയം ഏറ്റുമാനൂര്‍ നീലിമംഗലം സ്വദേശി കൃഷ്ണകൃപാസാഗരം വീട്ടില്‍ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടില്‍ അനൂപ് വര്‍ഗീസ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വേലോമാക്‌സ് ഏജന്‍സിയുടെ നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികള്‍ എന്ന് പോലീസ് പറയുന്നു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. രഞ്ജിതയെ കൊച്ചി ഇടപ്പള്ളിയില്‍ നിന്നും അനൂപിനെ കോട്ടയത്തുനിന്നുമാണ് പോലീസ് പിടികൂടിയത്.

യുകെയില്‍ കെയര്‍ അസിസ്റ്റന്റ് നഴ്‌സ് ജോലിക്കായി ശ്രമിച്ചിരുന്ന പരാതിക്കാരി നിരവധി ഏജന്‍സികളിലേക്ക് സിവി അയച്ചിരുന്നു. ഇടപ്പള്ളി ദേവന്‍കുളങ്ങര ചങ്ങമ്പുഴ
Full Story
  26-08-2025
കാന്‍സര്‍ പരിശോധന, ചികിത്സ: ഗവേഷണ പദ്ധതികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്
2019 മുതല്‍ ഇമിഗ്രേഷന്‍ ചെലവില്‍ 126 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കാന്‍സര്‍ റിസര്‍ച്ച് യു കെ, ഇത് പല ഗവേഷണങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ഇമിഗ്രേഷനായി പ്രതിവര്‍ഷം ചെലവഴിക്കുന്ന തുകയില്‍ 2022 - 23 കാലഘട്ടത്തിന് ശേഷം ഇരട്ടിയോളം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 - 23 വര്‍ഷക്കാലയളവില്‍ ഈ തുക 4,47,244 പൗണ്ട് ആയിരുന്നെങ്കില്‍ ഇപ്പോഴിത് 8,72,044 പൗണ്ട് ആയി പെരുകി. ഏകദേശം നാല്‍പതോളം പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ഈ തുക മതിയാകും എന്നാണ് കാര്‍ന്‍സര്‍ റിസര്‍ച്ച് യുകെയിലെ റിസര്‍ച്ച് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആയ ഡോക്ടര്‍ ഇയാന്‍ ഫൗള്‍ക്ക്സ് പറയുന്നത്.

മാഞ്ചസ്റ്ററില്‍ ലിക്വിഡ് ബയോപ്‌സികള്‍
Full Story
  26-08-2025
യുകെ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടു പേര്‍ പിടിയില്‍

അരിമ്പൂര്‍(തൃശ്ശൂര്‍): അരിമ്പൂര്‍ സ്വദേശിയായ യുവതിയില്‍നിന്ന് യുകെയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ നീലിമംഗലം സ്വദേശി കൃഷ്ണകൃപാസാഗരം വീട്ടില്‍ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടില്‍ അനൂപ് വര്‍ഗീസ് (36) എന്നിവരെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രഞ്ജിതയെ കൊച്ചി ഇടപ്പള്ളിയില്‍നിന്നും അനൂപിനെ കോട്ടയത്തുനിന്നുമാണ് പിടികൂടിയത്. യുകെയില്‍ കെയര്‍ അസിസ്റ്റന്റ് നഴ്സ് ജോലിക്കായി ശ്രമിക്കുന്ന സമയത്ത് ഒട്ടേറെ ഏജന്‍സികളിലേക്ക് യുവതി സിവി അയച്ചിരുന്നു.

Full Story
  26-08-2025
ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്, രാജ്യം ദാരിദ്ര്യത്തിലേക്കും

ലണ്ടന്‍: ബ്രിട്ടന്റെ സാമ്പത്തിക മേഖലയില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്, രാജ്യം 1976-ലെ സാമ്പത്തിക തകര്‍ച്ചയുടെ ആവര്‍ത്തനം നേരിടാന്‍ സാധ്യതയുണ്ടെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുതിച്ചുയരുന്ന സര്‍ക്കാര്‍ കടവും വര്‍ദ്ധിച്ചുവരുന്ന കടമെടുക്കല്‍ ചെലവുകളും ലേബര്‍ സര്‍ക്കാരിന്റെ ബജറ്റ് നയങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്ന് 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്യുന്നു.ഏകദേശം അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, വലിയ ബജറ്റ് കമ്മി, ഉയര്‍ന്ന പണപ്പെരുപ്പം, പൊതു ധനകാര്യത്തിലെ അസ്ഥിരത എന്നിവ കാരണം ഒരു ലേബര്‍ സര്‍ക്കാരിന് അന്താരാഷ്ട്ര നാണയ നിധിയില്‍ (IMF) നിന്ന് അടിയന്തര സഹായം തേടേണ്ടി വന്നിരുന്നു. ഇത് യുദ്ധാനന്തര

Full Story
  26-08-2025
വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍

ലണ്ടന്‍: വിസ ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധ ഗവേഷകര്‍ യുകെയിലേക്ക് വരാന്‍ മടിക്കുകയാണ്. ഇതിന്റെ ഫലമായി കാന്‍സര്‍ പരിശോധനയും ചികിത്സയും സംബന്ധിച്ച ഗവേഷണ പദ്ധതികള്‍ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 മുതല്‍ ഇമിഗ്രേഷന്‍ ചെലവില്‍ 126 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കാന്‍സര്‍ റിസര്‍ച്ച് യു കെ, ഇത് പല ഗവേഷണങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ഇമിഗ്രേഷനായി പ്രതിവര്‍ഷം ചെലവഴിക്കുന്ന തുകയില്‍ 2022 - 23 കാലഘട്ടത്തിന് ശേഷം ഇരട്ടിയോളം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 - 23

Full Story
  26-08-2025
യുകെയില്‍ ഭക്ഷ്യവിലക്കയറ്റം ആശങ്ക സൃഷ്ടിക്കുന്നു

ലണ്ടന്‍: യുകെയില്‍ കുടുംബങ്ങളുടെ ബജറ്റ് താളം തെറ്റിച്ചു ഭക്ഷ്യവിലക്കയറ്റം തുടരുന്നു. ഈ മാസം 4.2% വര്‍ധനയാണ് ഉണ്ടായത്. മുട്ടയും, വെണ്ണയും ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ഭക്ഷ്യവിലയില്‍ വലിയ വര്‍ധനവിലേക്ക് നയിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാക്കുന്ന അവസ്ഥയിലേക്കാണ് ഭക്ഷ്യവിലക്കയറ്റവും സംഭാവന ചെയ്യുന്നത്. 18 മാസത്തിനിടെ കാണാത്ത വേഗത്തിലാണ് വില ഉയരുന്നതെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറഞ്ഞു. കഴിഞ്ഞ മാസം ഭക്ഷ്യവിലക്കയറ്റം 4.2 ശതമാനത്തിലാണ്. ജൂലൈയിലെ 4 ശതമാനത്തില്‍ നിന്നുമാണ് കുതിച്ചുചാട്ടം. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം

Full Story
[290][291][292][293][294]
 
-->




 
Close Window