Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ റോഡ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു; 1 മൈല്‍ അധിക വേഗത്തിനും പിഴ
reporter

ലണ്ടന്‍: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടന്‍ സര്‍ക്കാര്‍ പുതിയ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. പുതിയ നിയമപ്രകാരം നിശ്ചിത വേഗപരിധിയെക്കാള്‍ 1 മൈല്‍ മാത്രം അധികമായി വാഹനമോടിച്ചാലും പിഴ ചുമത്താനാകും. ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും കനത്ത പിഴ ഈടാക്കാനാണ് നീക്കം.

സ്പീഡ് ക്യാമറ നിരീക്ഷണത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും, സീറോ ടോളറന്‍സ് നയമാണ് ഇനി പ്രാബല്യത്തില്‍ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചില പോലീസ് വിഭാഗങ്ങള്‍ 10% വരെ 'ലീ വേ' അനുവദിച്ചിരുന്നെങ്കിലും, ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. ഉദാഹരണമായി, 30 മൈല്‍ പരിധിയുള്ള പ്രദേശങ്ങളില്‍ 31 മൈല്‍ വേഗത്തില്‍ ഓടിച്ചാലും ഇനി പിഴ ചുമത്തും.

സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ചില മേഖലകളില്‍ ഈ നിയമം പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഡ്രൈവര്‍ അനുകൂല സംഘടനകള്‍ പുതിയ നിയമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയുടെ ഈ സമീപനം ഏറ്റവും കര്‍ശനമായതിലൊന്നാണ്. ജര്‍മനിയിലെ ചില ഭാഗങ്ങളില്‍ വേഗപരിധി തന്നെ ഇല്ല, ഫ്രാന്‍സിലും ഇറ്റലിയിലും 5 കിലോമീറ്റര്‍ വരെ ഇളവുണ്ട്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളില്‍ 3-5 മൈല്‍ വരെ ഇളവാണ് സാധാരണ. വേഗതയില്‍ 'അല്‍പം മാത്രം' എന്നത് പോലും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നതാണ് ബ്രിട്ടീഷ് ട്രാഫിക് അതോറിറ്റികളുടെ നിലപാട്. ''വേഗം കുറയ്ക്കുക, ജീവിതം രക്ഷിക്കുക'' എന്ന സന്ദേശം തന്നെയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window