Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഗ്രീന്‍ എനര്‍ജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍; പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കും വലിയ ആവശ്യകത
reporter

ലണ്ടന്‍: ഗ്രീന്‍ എനര്‍ജി മേഖലയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുകെ സര്‍ക്കാര്‍. ഫോസില്‍ ഇന്ധന മേഖലയില്‍ നിന്ന് മാറുന്ന തൊഴിലാളികള്‍ക്കും, തൊഴില്‍രഹിതര്‍ക്കും, മുന്‍സൈനികര്‍ക്കും, തടവുകാര്‍ക്കും പ്രത്യേക പരിശീലനവും അവസരങ്ങളും നല്‍കുമെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് അറിയിച്ചു.

പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, വെല്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യകത ഉണ്ടാകുക. 2030ഓടെ മാത്രം 8,000 മുതല്‍ 10,000 വരെ അധിക പ്ലംബര്‍മാരെ ആവശ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍പെന്റര്‍മാര്‍ക്കും വെല്‍ഡര്‍മാര്‍ക്കും ആയിരക്കണക്കിന് പുതിയ അവസരങ്ങള്‍ ലഭിക്കും. ഗ്രീന്‍ എനര്‍ജി മേഖലയിലെ തൊഴിലാളികള്‍ക്ക് ശരാശരി £50,000 വരെ ശമ്പളമുണ്ടാകുമെന്നും മിലിബാന്‍ഡ് പറഞ്ഞു.

തൊഴിലാളി യൂണിയനുകള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു. തൊഴിലാളികള്‍ക്ക് നല്ല ശമ്പളവും സ്ഥിരതയുള്ള ജോലികളും ഉറപ്പാക്കണമെന്ന് യൂണൈറ്റ് ജനറല്‍ സെക്രട്ടറി ഷാരണ്‍ ഗ്രഹാം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സാങ്കേതിക വിദ്യാ കോളജുകളും പരിശീലന കേന്ദ്രങ്ങളും കൂടുതല്‍ ആളുകള്‍ക്ക് തൊഴിലും പരിശീലനവും നല്‍കാന്‍ സഹായകരമാകുമെന്ന് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window