Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണം വ്യാപകമാകുന്നു; രാജ്യാന്തര കുറ്റകൃത്യ ശൃംഖലയുടെ പങ്ക് കണ്ടെത്തി
reporter

ലണ്ടന്‍: വില കൂടിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുന്നത് ലണ്ടനില്‍ സാധാരണ സംഭവമായി മാറിയതായി റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കം നിരവധി വിനോദസഞ്ചാരികള്‍ തങ്ങളുടെ ഫോണുകള്‍ മോഷ്ടിക്കപ്പെട്ട ദുരനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം യുകെയുടെ തലസ്ഥാനത്ത് 80,000 ഫോണുകളാണ് മോഷണം പോയത്.

നഗരമധ്യത്തില്‍ മുഖംമൂടി ധരിച്ചും ഇലക്ട്രിക് ബൈക്കുകളില്‍ സഞ്ചരിച്ചും വരുന്ന കള്ളന്മാര്‍ പട്ടാപ്പകല്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഫോണുകള്‍ തട്ടിയെടുത്ത് നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്. ഇത്തരം കേസുകള്‍ക്ക് നേരത്തെ പൊലീസ് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. അമിത ജോലി ഭാരം കാരണം ഫോണ്‍ മോഷണക്കേസുകള്‍ക്ക് കുറഞ്ഞ മുന്‍ഗണനയായിരുന്നു, ഇത് കുറ്റവാളികള്‍ മുതലെടുക്കാന്‍ ഇടയാക്കി.

മോഷണങ്ങളുടെ വ്യാപകത ലണ്ടനെ യൂറോപ്പിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന കുപ്രസിദ്ധിയിലേക്ക് നയിച്ചു. കഴിഞ്ഞ മാസം സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ ഷോപ്പുകളില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 2,000-ത്തോളം മോഷ്ടിക്കപ്പെട്ട ഫോണുകളും രണ്ട് ലക്ഷത്തോളം പൗണ്ടും പിടിച്ചെടുത്തു.

ആദ്യഘട്ടത്തില്‍ ചെറുകിട കള്ളന്മാര്‍ പെട്ടെന്ന് പണം സമ്പാദിക്കാന്‍ നടത്തുന്ന പോക്കറ്റടി എന്ന നിലയിലാണ് ഫോണ്‍ മോഷണം പൊലീസ് കണ്ടിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ വലിയ സ്വാധീനമുള്ള രാജ്യാന്തര കുറ്റകൃത്യ ശൃംഖല ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. മോഷ്ടിക്കപ്പെട്ട 40,000-ത്തിലേറെ ഫോണുകള്‍ ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window