|
|
|
|
|
| കുടിയേറ്റ നിയമം വെളിപ്പെടുത്തി റിഫോം പാര്‍ട്ടി |
ലണ്ടന്‍: കുടിയേറ്റത്തിനെതിരെ വ്യാപക പ്രതികരണം നടത്തുന്ന റിഫോം പാര്‍ട്ടി നേതാവ് നിഗല്‍ ഫരാഗെ തന്റെ കുടിയേറ്റ നയം ഇങ്ങനെയാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അധികാരത്തിലേറിയാല്‍ പത്തു ബില്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് നടപ്പാക്കുക. അനധികൃത കുടിയേറ്റക്കാരുമായിഅഞ്ച് വിമാനങ്ങള്‍ വരെ പറക്കും. കൂട്ട നാടുകടത്തലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബോട്ടുകള്‍ അനധികൃതമായി കുടിയേറുന്നവരോട് അനുകമ്പയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സൈനിക ആസ്ഥാനത്ത് പണിയുന്ന ഡിറ്റന്‍ഷന്‍ സെന്ററുകളിലാകും അനധികൃതമായി എത്തിയവരെ താമസിപ്പിക്കുക. അധികകാലം കഴിയും മുമ്പേ അവരെ നാടുകടത്തും. ഇതിനായി 18 മാസ കാലയളവില്‍ 24000 പേരെ ഉള്‍ക്കൊള്ളാനാകുന്ന |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മോര്‍ട്ട്‌ഗേജുകളില്‍ ശരാശരി അഞ്ച് ശതമാനം ഇടിവ് |
ലണ്ടന്‍: യുകെയില്‍ അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജില്‍ ശരാശരി നിരക്ക് 2023 മേയ് മാസത്തിന് ശേഷം ആദ്യമായി 5 ശതമാനത്തില്‍ താഴേക്ക്. കടമെടുപ്പ് ചെലവുകള്‍ കുറയുന്നത് തുടരുന്നതിനിടെയാണ് ഈ ആശ്വാസ വാര്‍ത്ത. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്സഡ് റേറ്റ് നിരക്ക് 4.99 ശതമാനത്തിലെത്തിയെന്ന് മണിഫാക്ട്സ് വ്യക്തമാക്കി. ശതമാനത്തിലെ താഴ്ച വലിയ രീതിയില്‍ ലാഭം നല്‍കുന്നില്ലെങ്കിലും വിപണിയിലെ നിലപാടപകളില്‍ മാറ്റം വരുന്നതിന്റെ സൂചനയാണെന്ന് മണിഫാക്ട്സ് പറയുന്നു.
ചെറിയ തോതിലുള്ള താഴ്ച പോലും വീട് വാങ്ങുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, ലെന്‍ഡര്‍മാരുടെ മത്സരത്തിലേക്ക് വഴിവെയ്ക്കുകയും ചെയ്യും. ഇതിനിടെ രണ്ട് വര്‍ഷത്തെ ഫിക്സഡ് |
|
Full Story
|
|
|
|
|
|
|
| അഭയാര്‍ഥികള്‍ക്കെതിരേ കുടിയേറ്റ വിരുദ്ധ കലാപം |
ലണ്ടന്‍: യുകെയില്‍ കുടിയേറ്റ വിരുദ്ധ സമരം കത്തിപടരുന്നു. ഇതിനെതിരെ കുടിയേറ്റ സംരക്ഷണ ഗ്രൂപ്പുകളും രംഗത്തുണ്ട്. ഇരു ഗ്രൂപ്പുകളും ഈ വാരാന്ത്യത്തില്‍ പ്രകടനങ്ങളുമായി എത്തുമ്പോള്‍ പോലീസ് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. പോര്‍ട്ട്സ്മത്ത്, ഓര്‍പിംഗ്ടണ്‍, ലെസ്റ്റര്‍, ചിചെസ്റ്റര്‍, ആഷ്ഫോര്‍ഡ്, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ ഇന്നലെ വൈകിട്ട് ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷം വരെ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് പതാക വഹിച്ചെത്തിയ കുടിയേറ്റ വിരുദ്ധരും, സ്റ്റാന്‍ഡ് അപ് ടു റേസിസം അനുയായികളും തമ്മിലായിരുന്നു സംഘര്‍ഷം.
ഇരു ഭാഗത്തും നൂറു കണക്കിന് പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ എറിന്‍ ചുഴലിക്കാറ്റ് വീശിയടിക്കും |
ലണ്ടന്‍: യുകെയില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ എറിന്‍ ചുഴലിക്കാറ്റ് വരുന്നു. ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലായിരിക്കും കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുക. മണിക്കൂറില്‍ 160 മൈല്‍ വേഗതയുള്ള കാറ്റഗറി 5 കൊടുങ്കാറ്റായി കഴിഞ്ഞ വാരാന്ത്യത്തില്‍ രൂപാന്തരം പ്രാപിച്ച എറിന്റെ വരവ് നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞര്‍. കാറ്റഗറി 2ലാണ് നിലവില്‍ എറിന്‍ കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകളുണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ശക്തമായ കാറ്റ് എവിടെയെല്ലാം വീശുമെന്ന കാര്യത്തിലും മഴ ലഭിക്കുന്ന |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ജൂലൈ മാസത്തില്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തത് 100 ബില്ല്യണ്‍ പൗണ്ട്; നികുതി വേട്ടയെന്ന് വിമര്‍ശനം |
|
കൂടുതല്‍ നികുതി പിരിച്ചെടുക്കാന്‍ വഴി തേടുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. 50 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടാന്‍ ചാന്‍സലര്‍ ഇത്തരമൊരു പദ്ധതി അടുത്ത ബജറ്റില്‍ നടപ്പാക്കാനുള്ള സാധ്യതയുണ്ട്. ഇത് മധ്യവര്‍ഗ്ഗക്കാരായ ജനങ്ങളെ തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. എന്നാല്‍ ഇതിലൊന്നും ഖജനാവ് മെച്ചപ്പെടുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നത് ചാന്‍സലര്‍ക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയാണ്. റീവ്സിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവാണ് ജൂലൈയിലെ വേട്ടയില്‍ സുപ്രധാന സംഭാവന നല്‍കിയത്. എന്നാല്‍ ഈ പദ്ധതി മൂലം സ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ പുതുതായി സ്വീകരിക്കുന്നത് ബുദ്ധിമുട്ടായി മാറുകയും, തൊഴിലില്ലായ്മ ഉയരുകയും ചെയ്തു.
നാഷണല്‍ ഇന്‍ഷുറന്‍സ് വഴി |
|
Full Story
|
|
|
|
|
|
|
| കാര്‍ഡിഫില്‍ ഗുരുതരമായി പരിക്കേറ്റു മരിച്ച പെണ്‍കുട്ടി ഇന്ത്യക്കാരിയെന്നു സ്ഥിരീകരണം |
|
ഇന്ത്യന്‍ വംശജയായ യുവതി കാര്‍ഡിഫില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച നിരോധ കലപ്നി നിവുന്‍ഹെല്ല എന്ന യുവതിയാണു കൊല്ലപ്പെട്ടത്. 32 വയസ്സുകാരിയാണ് നിരോധ. രാവിലെ ഏഴരമണിയോടെ സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്‌സ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഠിന യജ്ഞം നടത്തിയെങ്കിലും, സംഭവസ്ഥലത്ത് വെച്ചു തന്നെ അവര്‍ മരണമടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരോധയുമായി പരിചയമുള്ള ഒരു 37കാരനെ സ്‌പ്ലോട്ടിലെ സീവാള്‍ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. സൗത്ത് മോര്‍ഗന്‍ പ്ലേസ്, അല്ലെങ്കില്‍, വെല്ലിംങ്ടണ്‍ സ്ട്രീറ്റ്, ക്ലെയര്‍ റോഡ്, പെനാര്‍ത്ത് റോഡ്, |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കാലാവസ്ഥ തകിടം മറിക്കാന്‍ വലിയൊരു കൊടുങ്കാറ്റ് രൂപപ്പെട്ടു: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത |
|
പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലായിരിക്കും കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുക. മണിക്കൂറില്‍ 160 മൈല്‍ വേഗതയുള്ള കാറ്റഗറി 5 കൊടുങ്കാറ്റായി കഴിഞ്ഞ വാരാന്ത്യത്തില്‍ രൂപാന്തരം പ്രാപിച്ച എറിന്റെ വരവ് നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞര്‍. കാറ്റഗറി 2ലാണ് നിലവില്‍ എറിന്‍ കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകളുണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ശക്തമായ കാറ്റ് എവിടെയെല്ലാം വീശുമെന്ന കാര്യത്തിലും മഴ ലഭിക്കുന്ന കാര്യങ്ങളിലും വൈകാതെ വിവരങ്ങള്‍ കൈമാറുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ബുധനാഴ്ച മുതല്‍ മഴയുണ്ടാകും. വ്യാഴം, വെള്ളി ദിനങ്ങളില്‍ പലഭാഗത്തും മഴ പ്രതീക്ഷിക്കാം. പടിഞ്ഞാറന്‍ തീര പ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലയും ഉണ്ടാകും. |
|
Full Story
|
|
|
|
|
|
|
| അന്നു മാത്രം ക്യാമറ ഓഫാക്കി, അപകടമുണ്ടാക്കി, സ്‌കൈഡൈവിംഗിനിടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം അന്വേഷിച്ച് സംഘം |
ലണ്ടന്‍: സ്‌കൈഡൈവിംഗില്‍ നല്ല പരിചയസമ്പത്തുള്ള ആളാണ് 32 -കാരിയായ സ്‌കൈഡൈവര്‍ ജേഡ് ഡമറെല്‍. എന്നാല്‍, ഏപ്രില്‍ 27 -ന് സ്‌കൈഡൈവിംഗിനിടെ ഉണ്ടായ ഒരു അപകടത്തില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ഡര്‍ഹാമിലെ ഷോട്ടണ്‍ കോളിയറിയിലെ ഒരു പ്രദേശത്തേക്ക് 15,500 അടി മുകളില്‍ നിന്നും വീഴുകയായിരുന്നു അവര്‍. മാരകമായ പരിക്കുകളെ തുടര്‍ന്ന് ജേഡിന് ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. ഇപ്പോഴിതാ ജേഡിന്റെ ജീവന്‍ നഷ്ടപ്പെട്ട അപകടം അവര്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണ് എന്നാണ് അന്വേഷണം നടത്തിയ ലെസ്ലി ഹാമില്‍ട്ടണ്‍ പറയുന്നത്.
വെയില്‍സിലെ കേര്‍ഫില്ലിയില്‍ നിന്നുള്ളയാളാണ് ജേഡ്. ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് |
|
Full Story
|
|
|
|
| |