ബ്രിട്ടനില്‍ തൊഴിലില്ലായ്മ നാലുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിച്ചേരുന്നതോടെ ലേബര്‍ സര്‍ക്കാരിന് പുതിയ സാമ്പത്തിക വെല്ലുവിളികള്‍. ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സമ്മര്‍ദ്ദം കൂട്ടുന്ന കണക്കുകള്‍ പുറത്തുവന്നത്.
ട്രിപ്പിള്‍ ആഘാതം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു
- രാജ്യത്തെ തൊഴിലില്ലായ്മ നാലുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക്.
- വരുമാന വളര്‍ച്ച കുത്തനെ താഴുന്നു.
- പണപ്പെരുപ്പം ആധുനിക സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്.
ജീവിതനിലവാരത്തില്‍ തകര്‍ച്ച പാശ്ചാത്യ രാജ്യങ്ങളില്‍ മോശം വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയുടെ അപകടത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
ധനക്കമ്മിയും നികുതി ഭീഷണിയും 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ ചാന്‍സലര്‍ വീണ്ടും നികുതി വര്‍ധിപ്പിക്കുമെന്ന ആശങ്ക ഉയരുന്നു. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിക്കാനാണ് ശ്രമം, എന്നാല്‍ മറ്റ് വഴികളിലൂടെ വരുമാനം വര്‍ധിപ്പിക്കേണ്ടിവരും.
വളര്‍ച്ചാനിരക്ക് ഇനിയും താഴും ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ കണക്കുകള്‍ പ്രകാരം ഭാവിയിലെ വളര്‍ച്ചാനിരക്ക് ഇനിയും കുറയുമെന്നാണ് പ്രവചനം. കടമെടുപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്നും ചാന്‍സലര്‍ റീവ്സ് നിര്‍ബന്ധിതമാകുമെന്നുമാണ് വിലയിരുത്തല്‍.
താല്‍ക്കാലിക പരിഹാരങ്ങള്‍ ദോഷകരം താല്‍ക്കാലിക പരിഹാരങ്ങള്‍ ഗുണം ചെയ്യുന്നതിന് പകരം ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും ഉണ്ട്. സാമ്പത്തിക വളര്‍ച്ച കൂടുതല്‍ അസാധ്യമായി മാറുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ചൂണ്ടിക്കാണിക്കുന്നു. ടാക്സ് സിസ്റ്റം പരിഷ്‌കരിച്ച് ബില്ല്യണ്‍ കണക്കിന് പൗണ്ട് സ്വരൂപിക്കാന്‍ റീവ്സിന് അവസരമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.