Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  23-08-2025
യുകെ സര്‍ക്കാരിന്റെ രണ്ടു കോടി സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കി മലയാളി പെണ്‍കുട്ടി

ലണ്ടന്‍: യുകെ സര്‍ക്കാരിന്റെ ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച് കൗണ്‍സിലില്‍ ഗവേഷണ ഫെലോഷിപ്പ് നേടി കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയായ മഞ്ജിമ അഞ്ജന. യൂണിവേഴ്‌സിറ്റി ഓഫ് വോറിക്കിലെ പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ പിഎച്ച്ഡി ചെയ്യാനാണ് മഞ്ജിമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. രണ്ട് കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. 2021ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മഞ്ജിമ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടി.

ഒന്നാം റാങ്കോടെയാണ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയത്. അതിനുശേഷം ഡല്‍ഹിയിലെ

Full Story
  23-08-2025
ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ വീണ്ടുമൊരു യാത്രാസംഘം

ലണ്ടന്‍: ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ സന്ദര്‍ശിക്കാനുള്ള മറ്റൊരു യാത്ര ആരംഭിക്കാന്‍ പോകുന്നു എന്ന അഭ്യൂഹമാണ് പരക്കുന്നത്. എന്നാല്‍, ഈ ഊഹാപോഹം വാര്‍ത്തയാകുമ്പോഴും ആരാണ് സാഹസിക യാത്ര ഒരുക്കുന്നതെന്നോ, യാത്രകളുടെ മറ്റ് വിവരങ്ങള്‍ എന്താണെന്നോ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അതേസമയം, 10 മില്ല്യണാണ് യാത്രാ ചെലവെന്നും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ യാത്ര ആരംഭിക്കുമെന്നുമുള്ള വിവരങ്ങളും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

'രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരാള്‍ ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കേട്ടു. അയാള്‍ ഒരു കോടീശ്വരനാണ്. 10 മില്ല്യണാണ് യാത്രയുടെ ചെലവ്. അയാളുടെ പേര്

Full Story
  23-08-2025
ഇന്ത്യന്‍ വംശജനായ യുകെ വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ വംശജനായ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായിരുന്ന സ്വരാജ് പോള്‍ (94) അന്തരിച്ചു. ലണ്ടനില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. ബ്രിട്ടന്‍ പ്രഭു സ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോള്‍.

1931ല്‍ ജലന്ധറില്‍ ജനിച്ച സ്വരാജ് പോള്‍ 1966ലാണ് യുകെയിലേക്കു താമസം മാറ്റിയത്. മകള്‍ അംബികയുടെ രോഗത്തിനു ചികിത്സ തേടിയായിരുന്നു മാറ്റം. പക്ഷേ, നാലുവയസ്സായപ്പോള്‍ അവര്‍ മരിച്ചു. പിന്നാലെ 1968ലാണ് കപാറോ

Full Story
  23-08-2025
യുകെ സര്‍വകലാശാലകളില്‍ ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വിസകളില്‍ ഇടിവ്

ലണ്ടന്‍: യുകെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വീസകളുടെ എണ്ണത്തില്‍ ഇടിവ് തുടരുന്നതായി ഹോം ഓഫിസ് പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണില്‍ അവസാനിച്ച വര്‍ഷം 98,014 വീസകള്‍ ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, 99,919 വീസകളുമായി ചൈനയ്ക്ക് തൊട്ടുപിന്നിലാണ്.

എന്നാല്‍, കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ കുറവുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളുടെ ഭാഗമായി തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇരട്ടിയായി. കുടിയേറ്റ നിയമം ലംഘിച്ചതിന് 2715 ഇന്ത്യക്കാരാണ് തടവിലായത്. ഭൂരിഭാഗം പേരെയും ജാമ്യത്തില്‍

Full Story
  22-08-2025
യുകെയില്‍ ജിസിഎസ്ഇ പരീക്ഷയില്‍ വിജയം നേടിയ മലയാളി പെണ്‍കുട്ടികള്‍ ഇവര്‍
ജിസിഎസ്ഇ പരീക്ഷാ ഫലത്തില്‍ ഇത്തവണ വിജയശതമാനം കുറവാണ്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നും സി ഗ്രേഡ് അല്ലെങ്കില്‍ 4 നേടിയവരുടെ കണക്കെടുമ്പോള്‍ വിജയ ശതമാനം 67.4 ശതമാനമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിത്. അതേസമയം, ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് പെണ്‍കുട്ടികള്‍ ആണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. മലയാളി കുട്ടികള്‍ പതിവ് തെറ്റിക്കാതെ മികവ് കാത്തുസൂക്ഷിച്ചിട്ടുണ്ട്.

ജിസിഎസ്ഇയില്‍ പഠിച്ച വിഷയങ്ങള്‍ക്കെല്ലാം എ ഡബിള്‍ സ്റ്റാറുകളും എ സ്റ്റാറുകളും നേടിയ ഗോസ്‌പോര്‍ട്ടിലെ ഒലിവിയയുടെ വിജയത്തിളക്കം മലയാളി സമൂഹത്തിനു അഭിമാനമാണ്. ഒസിആര്‍ കാംബ്രിഡ്ജ് നാഷണല്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയറില്‍ നമ്പര്‍ വണ്‍ സ്ഥാനം നേടിയ
Full Story
  22-08-2025
മരിച്ചുപോയ അച്ഛന്‍ കാണിച്ചു തന്നു, ഞാന്‍ ലോട്ടറിയെടുത്തു, 11.77 കോടി സമ്മാനം നേടി

ലണ്ടന്‍: പണമുണ്ടാക്കാന്‍ ആളുകള്‍ പല വഴിയും തേടാറുണ്ട്. എങ്ങനെയെങ്കിലും പണമുണ്ടാക്കിയാല്‍ മതി എന്ന് കരുതുന്നവരുണ്ടാവും. എന്നാല്‍, ഏറ്റവും ഭാഗ്യവാന്മാരെന്ന് നമ്മള്‍ പറയുന്നത് ലോട്ടറിയില്‍ വിജയിച്ച് സമ്മാനം നേടുന്നവരെയാണ്. അവരെയാണ് നാം ഭാഗ്യശാലികള്‍ എന്ന് പറയാറുള്ളത്. ഇപ്പോഴിതാ യുകെയില്‍ നിന്നുള്ള ഒരാള്‍ പറയുന്നത്, മരിച്ചുപോയ തന്റെ അച്ഛനാണ് താനെടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം നേടാന്‍ കാരണമായി തീര്‍ന്നത് എന്നാണ്. ബോള്‍ട്ടണില്‍ നിന്നുള്ള 46 -കാരനായ ഡാരന്‍ മക്ഗുയര്‍ ഗ്യാസ് എഞ്ചിനീയറായിട്ടാണ് ജോലി ചെയ്യുന്നത്. 10 ലക്ഷം പൗണ്ട് (ഏകദേശം 11.77 കോടി) ആണ് ഡാരന് ലോട്ടറിയടിച്ചത്. എന്നാല്‍, മരിച്ചുപോയ അച്ഛന്‍ തന്ന ചില സൂചനകളാണ് ഈ തുക നേടാന്‍ തന്നെ സഹായിച്ചത് എന്നാണ്

Full Story
  22-08-2025
മുപ്പത്തിയാറുകാരിയെ കാണാനില്ലെന്ന് കുടുംബം, കാട്ടില്‍ നിന്ന് യുവതിയുടെ വിഡിയോ സന്ദേശം

36 -കാരിയെ കാണാനില്ലെന്ന് കുടുംബം. എന്നാല്‍, തന്നെ കാണാതായതല്ല എന്നും താന്‍ മുതിര്‍ന്നൊരു വ്യക്തിയാണ്, സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണ് എന്നും അധികൃതരോട് യുവതി. തന്നെ തന്റെ വഴിക്ക് വിടണമെന്നും യുവതി അപേക്ഷിച്ചു. ടെക്‌സാസില്‍ നിന്നുള്ള കൗറ ടെയ്ലറിന്റെ കുടുംബമാണ് അവളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്. എന്നാല്‍, സ്‌കോട്ട്‌ലാന്‍ഡിലെ 'കിങ്ഡം ഓഫ് കുബാല' സംഘത്തോടൊപ്പമാണ് കൗറയുള്ളത് എന്ന വിവരം അവള്‍ തന്നെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. 'കിങ്ഡം ഓഫ് കുബാല' എന്നറിയപ്പെടുന്ന ഈ സംഘം എഡിന്‍ബര്‍ഗില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ മാറി ജെഡ്ബര്‍ഗിനടുത്തുള്ള വനപ്രദേശങ്ങളില്‍ സംഘം ഒരു ക്യാമ്പ് തയ്യാറാക്കിയതായും അവിടെ അവര്‍ക്കൊപ്പമാണ് ഇപ്പോള്‍ യുവതി

Full Story
  22-08-2025
ഇസ്രയേല്‍ ആയുധ നിര്‍മാണ കമ്പനിയുമായി കരാര്‍ ഒപ്പിടാന്‍ യുകെ സര്‍ക്കാര്‍

ലണ്ടന്‍: ഇസ്രയേല്‍ ആയുധ നിര്‍മാണ കമ്പനിയുമായി യു.കെ സര്‍ക്കാര്‍ രണ്ട് ബില്യണ്‍ പൗണ്ടിന്റെ കരാറില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 60,000 ബ്രിട്ടീഷ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് ഇസ്രയേലിലെ ഏറ്റവും വലിയ ആയുധ നിര്‍മാണ കമ്പനിയുമായി യു.കെ ഒപ്പുവെക്കുന്നത്. ടെല്‍ അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൈനിക-പ്രതിരോധ കരാര്‍ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റവുമായാണ് യു.കെയിലെ ലേബര്‍ സര്‍ക്കാര്‍ കരാറിനൊരുങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ എല്‍ബിറ്റ് സിസ്റ്റംസ് ഏകദേശം 85 ശതമാനത്തോളം ഇസ്രയേല്‍ ഡ്രോണുകളും സൈനിക ഉപകരണങ്ങളും ബ്രിട്ടന് കൈമാറും.

Full Story

[293][294][295][296][297]
 
-->




 
Close Window