Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലുടനീളം വോഡാഫോണ്‍ സേവനം തടസ്സപ്പെട്ടു; മലയാളികളും ബാധിതര്‍
reporter

ലണ്ടന്‍: യുകെയിലുടനീളം വോഡാഫോണ്‍ സേവനം തടസ്സപ്പെട്ടതോടെ ഇന്റര്‍നെറ്റ്, മൊബൈല്‍ കോളുകള്‍, വോഡാഫോണ്‍ ആപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച തടസ്സം നിരവധി ഉപഭോക്താക്കളെ ബാധിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. 20 മിനിറ്റിനുള്ളില്‍ റിപ്പോര്‍ട്ടുകളുടെ എണ്ണം 1.35 ലക്ഷത്തിന് മുകളിലെത്തി.

വീടുകളിലെ ബ്രോഡ്ബാന്‍ഡ് സേവനമാണ് പ്രധാനമായും തകരാറിലായത്. മൊബൈല്‍ സിഗ്‌നല്‍ നഷ്ടപ്പെട്ടത് എട്ടുശതമാനത്തോളം ഉപഭോക്താക്കള്‍ക്കാണ്. ലണ്ടന്‍, ബര്‍മിങ്ഹാം, കാര്‍ഡിഫ്, ഗ്ലാസ്ഗോ, മാഞ്ചസ്റ്റര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് തടസ്സം കൂടുതല്‍ അനുഭവപ്പെട്ടത്. ഇപ്പോള്‍ സേവനം പുനസ്ഥാപിച്ചിട്ടുണ്ടെന്ന് വോഡാഫോണ്‍ വക്താവ് അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

തടസ്സത്തിന് പിന്നില്‍ സൈബര്‍ ആക്രമണമില്ലെന്നതാണ് പ്രാഥമിക വിവരം. വൈകിട്ട് ആറുമണിയാകുമ്പോഴും നാലായിരത്തോളം പേര്‍ വെബ്‌സൈറ്റില്‍ സേവന തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുകെയില്‍ 1.8 കോടി ഉപഭോക്താക്കളുള്ള വോഡാഫോണ്‍, ത്രി നെറ്റ്വര്‍ക്കുമായി ലയിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവായി മാറിയിരുന്നു.

ഓഫ്കോം നിയമപ്രകാരം, ബ്രോഡ്ബാന്‍ഡ് സേവനം രണ്ട് ദിവസത്തേല്‍പ്പരം നിലച്ചാല്‍ ഉപഭോക്താവിന് പ്രതിദിനം £9.76 നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. മൊബൈല്‍ സേവന തടസ്സങ്ങള്‍ക്ക് സാഹചര്യാനുസൃതമായ നഷ്ടപരിഹാരമാണ് നല്‍കേണ്ടത്. നൂറുകണക്കിന് മലയാളി ഓണ്‍ലൈന്‍ ഉപഭോക്താക്കളും ഈ തടസ്സത്തില്‍ വലഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

 
Other News in this category

 
 




 
Close Window