Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ഓട്ടം ബജറ്റിന് മുന്നോടിയായി മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയരുന്നു; നികുതി വര്‍ധന സാധ്യത
reporter

ലണ്ടന്‍: അടുത്ത മാസം അവതരിപ്പിക്കപ്പെടുന്ന ഓട്ടം ബജറ്റില്‍ കടുത്ത സാമ്പത്തിക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ യുകെയില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിച്ചു. ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി കുറയുകയായിരുന്നു നിരക്കുകള്‍; ഇപ്പോഴാണ് എട്ട് മാസത്തിനുശേഷം ആദ്യമായി ഉയരുന്നത്.

നവംബറിലെ ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഉണ്ടാകുമെന്ന സാധ്യതയെ മുന്‍നിര്‍ത്തിയാണ് ലെന്‍ഡര്‍മാര്‍ ജാഗ്രത പുലര്‍ത്തുന്നത്. സാമ്പത്തിക വിപണികളും ഈ നീക്കത്തെ പിന്തുടരുകയാണ്.

രണ്ട്, അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജുകളില്‍ കഴിഞ്ഞ മാസത്തേക്കാള്‍ ശരാശരി 0.02 ശതമാനം പോയിന്റ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ശരാശരി ഫിക്സഡ് റേറ്റ് 4.98 ശതമാനത്തിലും, അഞ്ച് വര്‍ഷത്തെ റേറ്റ് 5.02 ശതമാനത്തിലും എത്തിയതായി മണിഫാക്ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

25 വര്‍ഷം കൊണ്ട് തിരിച്ചടവ് നടത്തുന്ന £200,000 മോര്‍ട്ട്ഗേജിന് പ്രതിമാസ ചെലവ് £1172 ആയി ഉയര്‍ന്നിട്ടുണ്ട്. ബജറ്റിന് മുമ്പ് ജാഗ്രത സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മോര്‍ട്ട്ഗേജ് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഹൗസിംഗ് വിപണിയെ ബാധിക്കുന്ന നികുതി മാറ്റങ്ങള്‍ വരാനിരിക്കുന്നതായും, ചാന്‍സലറായ റേച്ചല്‍ റീവ്സ് അവതരിപ്പിക്കുന്ന ബജറ്റ് നിര്‍ണായകമാകുമെന്നതും പ്രധാന സൂചനകളാണ്.

കഴിഞ്ഞ ബജറ്റ് കാര്യമായ വളര്‍ച്ച നല്‍കാതെ £30 ബില്ല്യണ്‍ പൗണ്ടിന്റെ സാമ്പത്തിക തളര്‍ച്ചയിലേക്ക് നയിച്ചതായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ പരിഹാരമായി നികുതി വര്‍ധനയോ ചെലവ് ചുരുക്കലോ മാത്രമാണ് റീവ്സിന് മുന്നിലുള്ള മാര്‍ഗം. അതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറവാണ്.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി ഭാവിയിലെ വളര്‍ച്ചാനിരക്ക് ഇനിയും കുറയ്ക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കടമെടുപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടതായിരിക്കും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിക്കുമ്പോള്‍ മറ്റ് വഴികളിലൂടെ വരുമാന വര്‍ധന തേടേണ്ടതായിരിക്കും.

 
Other News in this category

 
 




 
Close Window