വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്ന് റിപ്പോര്‍ട്ട്. ബോണ്‍ഫയര്‍ നൈറ്റോടെ ഇവര്‍ വിന്‍ഡ്സറിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡ്സര്‍ എസ്റ്റേറ്റിലെ അഡെലെയ്ഡ് കോട്ടേജ് ഒഴിഞ്ഞ് അടുത്തുള്ള ഫോറസ്റ്റ് ലോഡ്ജിലേക്ക് ക്രിസ്മസോടെ മാറാനായിരുന്നു ഇവര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ആ തീരുമാനം മാറ്റിയതോടെ ഇപ്പോള്‍ വീടുമാറ്റം വേഗമാക്കാന്‍ ബില്‍ഡര്‍മാര്‍ രാപ്പകല്‍ കഠിന പ്രയത്നത്തിലാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 150 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന എട്ട് കിടപ്പുമുറികളുള്ള ജോര്‍ജിയന്‍ ബംഗ്ലാവിന് ചുറ്റും ഹോം ഓഫീസിന്റെ അനുമതിയോടെയുള്ള സുരക്ഷാ ഇടനാഴി ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍, രാജകുമാരന്റെയും കുടുംബത്തിന്റെയും സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റുന്ന തിരക്കിലാണ് കൊട്ടാരം ജീവനക്കാര്‍. നവംബര്‍ അഞ്ചിന് അവര്‍ പുതിയ വീട്ടില്‍ താമസം തുടങ്ങും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നാല് കിടപ്പുമുറികളുള്ള അഡെലെയ്ദ് കോട്ടേജില്‍ ആയിരുന്നു രാജകുമാരന്റെയും രാജകുമാരിയുടെയും താമസം. 2022 ആഗസ്റ്റിലായിരുന്നു എന്‍സിംഗ്ടണ്‍ പാലസില്‍ നിന്നും ഇവിടേക്ക് ഇവര്‍ താമസം മാറ്റിയത്. കൂടുതല്‍ സുരക്ഷിതമായ ഒരു ബാല്യകാലം കുട്ടികള്‍ക്ക് ഉറപ്പാക്കുന്നതിനൊപ്പം, അവരുടെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുടെ സാമീപ്യം കുട്ടികളുടെ വളര്‍ച്ചയില്‍ ഗുണകരമായ സ്വാധീനം ചെലുത്തുമെന്ന വിശ്വാസം കൂടിയായിരുന്നു അവരെ അങ്ങോട്ട് മാറാന്‍ പ്രേരിപ്പിച്ചത്.