Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍; ശക്തമായ നടപടി പ്രഖ്യാപിച്ച് കുടിയേറ്റകാര്യ മന്ത്രി
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് രാജ്യത്തെ കുടിയേറ്റകാര്യ മന്ത്രി ജിം ഒ കലഗാന്‍. ഐറിഷ് സമ്പദ്വ്യവസ്ഥക്കും സമൂഹത്തിനും കുടിയേറ്റക്കാരെ ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം തന്നെ കുടിയേറ്റ നയത്തില്‍ പുതിയ തന്ത്രങ്ങളും ഏകീകരണ നടപടികളും നടപ്പാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്.



പ്രതികരണത്തിന് പിന്നില്‍ മലയാളി നിയമജ്ഞന്റെ ഇടപെടല്‍

യുകെയിലെ മലയാളി നിയമജ്ഞനും കേംബ്രിജ് മുന്‍ മേയറുമായ ബൈജു തിട്ടാല അയര്‍ലന്‍ഡ് പ്രധാനമന്ത്രിയടക്കം വിവിധ മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ച പരാതിയിലാണ് ഈ പ്രതികരണം ഉണ്ടായത്. ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച് അയര്‍ലന്‍ഡ് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, കുടിയേറ്റകാര്യ മന്ത്രി എന്നിവര്‍ക്ക് കത്തയച്ചിരുന്നു. വിദേശകാര്യ വകുപ്പില്‍ നിന്നാണ് വിശദമായ മറുപടി ലഭിച്ചത്.



പോലീസ് അന്വേഷണം ശക്തമാക്കുന്നു

ഐറിഷ് പൊലീസ് കമ്മിഷണറുമായി നേരിട്ട് സംസാരിച്ചതായി മന്ത്രി ജിം ഒ കലഗാന്‍ അറിയിച്ചു. 2024-ല്‍ നിലവില്‍ വന്ന ക്രിമിനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം, വംശീയത, മതം, ദേശീയത, ലൈംഗികത, ലിംഗഭേദം, വൈകല്യം തുടങ്ങിയ പശ്ചാത്തലങ്ങളില്‍ വെറുപ്പു പ്രേരിത കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.



പുതിയ ഭരണപരിപാടികള്‍ ഉടന്‍

കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ വര്‍ഷം തന്നെ പുതിയ ഭരണപരിപാടികള്‍ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത ദശാബ്ദത്തില്‍ ഐറിഷ് ജനതയും സമ്പദ്വ്യവസ്ഥയും നേരിടേണ്ടി വരുന്ന ആവശ്യങ്ങള്‍ക്കും അവസരങ്ങള്‍ക്കും തന്ത്രപരമായ പ്രതികരണങ്ങള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



പോലീസിന്റെ അഭ്യര്‍ത്ഥന

അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും വെറുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറച്ച് മാത്രമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ പൊലീസ് അറിയിക്കണമെന്ന് ഗര്‍ദായി (ഐറിഷ് പൊലീസ്) അഭ്യര്‍ത്ഥിച്ചു. ''മാനുഷിക അവകാശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം,'' എന്നാണ് ഗര്‍ദായിയുടെ ഔദ്യോഗിക നിലപാട്.

 
Other News in this category

 
 




 
Close Window