Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
കൊല്ലം സ്വദേശിനിക്ക് യുകെ ഗവേഷണ ഫെലോഷിപ്പ്: നാനോ ടെക്നോളജിയില്‍ 26 കോടി രൂപയുടെ പിന്തുണ
reporter

പാരിപ്പള്ളി (കൊല്ലം): കിഴക്കനേല സ്വദേശിനിയും ബ്രാഡ്ഫഡ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ആരതി റാം, യുകെ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ഫ്യൂച്ചര്‍ ലീഡേഴ്സ് ഫെലോഷിപ്പ് സ്വന്തമാക്കി ശ്രദ്ധേയ നേട്ടം കൈവരിച്ചു. വയോധികരുടെ അസ്ഥിരോഗ ചികിത്സയെ കേന്ദ്രീകരിച്ച് നാനോ ടെക്നോളജിയില്‍ നടത്തുന്ന ഗവേഷണത്തിന് 2.2 മില്യന്‍ പൗണ്ട് (ഏകദേശം ?26.38 കോടി) തുക നാലു വര്‍ഷത്തേക്ക് ലഭിക്കും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ മലയാളം മീഡിയത്തിലൂടെ വിദ്യാഭ്യാസം നേടിയ ഡോ. ആരതി, 2020-ല്‍ മേരി ക്യൂറി ഫെലോഷിപ്പ് (?2.70 കോടി) നേടിയതോടെയാണ് അന്താരാഷ്ട്ര ഗവേഷണ രംഗത്ത് ശ്രദ്ധേയതയാകുന്നത്. ബ്രാഡ്ഫഡ് സര്‍വകലാശാലയിലെ ലൈഫ് സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അവര്‍.

പാരിപ്പള്ളി കിഴക്കനേല അയോധ്യയിലെ റിട്ട. സുബേദാര്‍ മേജര്‍ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെയും ശശികലയുടെയും മകളായ ഡോ. ആരതി, കിഴക്കനേല ഗവ. എല്‍പി സ്‌കൂള്‍, കടമ്പാട്ടുകോണം എസ്‌കെവി എച്ച്എസ്, പാളയംകുന്ന് എച്ച്എസ്എസ് എന്നിവിടങ്ങളിലൂടെയാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കേരള സര്‍വകലാശാലയില്‍ നിന്ന് എംഎസ്സി ഫിസിക്‌സ്, കുസാറ്റില്‍ നിന്ന് എംഫില്‍, സൗത്ത് കൊറിയയില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷമാണ് യുകെയിലേക്ക് പ്രവേശനം.

ഭര്‍ത്താവ് അഭീഷ് രാജന്‍ ഉണ്ണിത്താന്‍ ബ്രാഡ്ഫഡ് സര്‍വകലാശാലയിലെ ലക്ചററാണ്. ദമ്പതികള്‍ക്ക് ആരുഷി എന്ന മകളുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഭാവനകളില്‍ പുതിയ അധ്യായം തുറക്കുന്ന ഈ നേട്ടം, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയും പ്രതിഭയുടെ ആഗോള സ്വാധീനവും തെളിയിക്കുന്നു.

 
Other News in this category

 
 




 
Close Window