Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
UK Special
  Add your Comment comment
ഡീസല്‍ നിറയ്ക്കാന്‍ വന്‍ തിരക്ക്: വില കൂടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കണ്ട് പമ്പുകള്‍ക്കു മുന്നില്‍ നീണ്ട നിര
Text By: UK Malayalam Pathram
ബ്രിട്ടനിലെ ശരാശാരി ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും പെട്രോള്‍ പമ്പുകളിലെ വില ഇതിനോടകം തന്നെ കുത്തനെ ഉയര്‍ന്നു കഴിഞ്ഞു. റഷ്യന്‍ റിഫൈനറികള്‍ക്ക് മേല്‍ നടക്കുന്ന യുക്രൈന്‍ ആക്രമണം ആഗോള വിപണിയില്‍ ഇന്ധന വില ഇനിയും കുത്തനെ ഉയര്‍ത്തിയേക്കാം എന്ന ആശങ്ക നിലനില്‍ക്കവെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ യുക്രെയിന്‍ പ്രസിഡണ്ട് വ്ലോഡിമര്‍ സെലന്‍സ്‌കിയുമായി സംസാരിച്ച് റിഫൈനറികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ നിലയില്‍ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ അധികം വൈകാതെ ആഗോളാടിസ്ഥാനത്തില്‍ തന്നെ വലിയ ഇന്ധനക്ഷാമം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ക്രൂഡോയിലിന്റെ ലഭ്യതയില്‍ കുറവില്ലെങ്കിലും, അത് ശുദ്ധീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് വലിയ തോതില്‍ തന്നെ ഇന്ധനക്ഷാമം ക്ഷണിച്ചു വരുത്തുമെന്ന് അവര്‍ പറയുന്നു. മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ഇതിനോടകം തന്നെ മേഖലയില്‍ പല റിഫൈനറികളുടെയും പ്രവര്‍ത്തനം തടസപ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window