Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
UK Special
  Add your Comment comment
മതിയായ ചികിത്സ കിട്ടിയില്ലേ? മാര്‍ത്താസ് റൂള്‍ പ്രയോഗിക്കൂ; എമര്‍ജന്‍സി റിവ്യൂ ഇനി എല്ലായിടത്തും ആവശ്യപ്പെടാം
Text By: UK Malayalam Pathram
എന്‍എച്ച്എസില്‍ നടപ്പാക്കിയ 'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലും ഉപയോഗപ്പെടും. പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് തോന്നിയാല്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാനുള്ള അവസരമാണ് എന്‍എച്ച്എസ് മാര്‍ത്താസ് റൂള്‍ വ്യാപിപ്പിക്കുന്നതിലൂടെ നല്‍കുന്നത്. 2021-ല്‍ 13-ാം വയസ്സില്‍ സെപ്സിസ് ബാധിച്ച് മരിച്ച മാര്‍ത്താ മില്‍സ് എന്ന പെണ്‍കുട്ടിയുടെ പേരിലാണ് നിയമം. ഇവരുടെ കുടുംബം ചികിത്സ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചപ്പോള്‍ അത് കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ കുട്ടിയുടെ മരണത്തില്‍ കലാശിച്ചതോടെയാണ് മാര്‍ത്തയുടെ പേരില്‍ ഒരു നിയമം നിര്‍മ്മിക്കപ്പെട്ടത്.

ഒരു രോഗിയുടെ സ്ഥിതി വഷളാകുകയും, ഇത് കാര്യമാക്കി എടുക്കുന്നില്ലെന്ന് തോന്നുകയും ചെയ്താല്‍ രോഗിക്കും, പ്രിയപ്പെട്ടവര്‍ക്കും, എ&ഇ യൂണിറ്റിലെ ജീവനക്കാര്‍ക്കും അടിയന്തര റിവ്യൂ ആവശ്യപ്പെട്ട് ഒരു ഫോണ്‍ നമ്പറില്‍ വിളിച്ച് വിവരം നല്‍കാം. ഏഴ് ട്രസ്റ്റുകളിലെ ട്രയല്‍സിന് ശേഷം 2028 മാര്‍ച്ചോടെ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനാണ് നീക്കം. എല്ലാ ഇന്‍പേഷ്യന്റ് വാര്‍ഡുകളിലും ഇപ്പോള്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്.

എന്‍എച്ച്എസില്‍ എ&ഇകളിലെ തിരക്കിന്റെ കാര്യം ചിന്തിക്കുന്നതിനും അപ്പുറമാണ്. രോഗികള്‍ക്ക് പലപ്പോഴും കൃത്യമായ ചികിത്സ സമയത്ത് നല്‍കാന്‍ ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല. ഇതിനിടയില്‍ ബന്ധുക്കളുടെ ആശങ്കകള്‍ പലപ്പോഴും കാര്യമായി എടുക്കാറുമില്ല.


സ്‌കോട്ട്ലണ്ടില്‍ മാര്‍ത്താസ് റൂള്‍ ഇതിനകം ഉപയോഗിക്കുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടും ഇത് പരിഗണിക്കുന്നുണ്ട്. വെയില്‍സില്‍ സ്‌കീമിന് സമാനമായി കോള്‍4കണ്‍സേണ്‍ എന്ന സ്‌കീം ലഭ്യമാണ്.

മാര്‍ത്തയ്ക്ക് സംഭവിച്ചതെന്താണെന്ന് അവളുടെ മാതാപിതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും എന്‍എച്ച്എസ് അധികൃതര്‍ക്കും, ഡോക്ടര്‍മാര്‍ക്കും മേല്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് ഇത്തരമൊരു നിയമം രൂപീകരിക്കാന്‍ കാരണമായത്. ഈ നിയമനിര്‍മ്മാണത്തിനായി മാര്‍ത്തയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം നീണ്ട പ്രചാരണങ്ങളാണ് നടത്തിയിരുന്നത്. ഇതനുസരിച്ച്, രോഗികള്‍ക്കോ, അവരുടെ ബന്ധുക്കള്‍ക്കോ ഹോസ്പിറ്റലിലെ ഹെല്‍പ് ലൈനില്‍ വിളിച്ച് ആശങ്ക രേഖപ്പെടുത്താവുന്നതും, ചികിത്സ പുനര്‍വിശകലനത്തിന് ആവശ്യപ്പെടാവുന്നതുമാണ്. 2024 ല്‍ ഈ നിയമം ഇംഗ്ലണ്ടില്‍ നടപ്പിലാക്കിയ ആദ്യ 16 മാസങ്ങളില്‍ 10,000ല്‍ ഏറെ വിളികളാണ് ഹെല്‍പ് ലൈനില്‍ ലഭിച്ചത്.
 
Other News in this category

 
 




 
Close Window