Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സമരം പ്രഖ്യാപിച്ചു; 600 ജോലിക്കാര്‍ നാലു ദിവസം ജോലി ചെയ്യില്ല
Text By: Team ukmalayalampathram
ദിവസങ്ങള്‍ നീണ്ട പണിമുടക്കിനെ കുറിച്ച് പി സി എസ് യൂണിയന്‍ വിവരങ്ങള്‍ പങ്കുവച്ചു. ഹീത്രൂ വിമാനത്താവളത്തിലെ മൈഗ്രേഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും അതുപോലെ പാസ്സ്പോര്‍ട്ട് പരിശോധനകളും നടത്തുന്ന ഉദ്യോഗസ്ഥരാണ് പണിമുടക്കുന്നത്.

ഷിഫ്റ്റ് പാറ്റേണുകളിലെ മാറ്റത്തിനും പുതിയ ജോലി സമയ ക്രമത്തിനും എതിരായിട്ടുള്ള സമരത്തെ 90 ശതമാനം അംഗങ്ങളാണ് അംഗീകരിച്ചതെന്ന് യൂണിയന്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ വിമാനത്താവളത്തിലെ ഏതാണ്ട് 250 ഒളം ജീവനക്കാര്‍ക്ക് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റം വഴി തൊഴില്‍ നഷ്ടമാകും എന്നാണ് യൂണിയന്‍ പറയുന്നത്. അടുത്ത മാസം അവസാനം മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.

നീതിയുക്തമല്ലാത്തതും, അനാവശ്യവുമായ നിര്‍ദ്ദേശം പിന്‍വലിക്കാന്‍ മന്ത്രിമാര്‍ക്ക് 14 ദിവസം ബാക്കിയുണ്ടെന്ന് പി സി എസ് ജനറല്‍ സെക്രട്ടറി ഫ്രാന്‍ ഹീത്ത്കോട്ട് പറഞ്ഞു. അല്ലെങ്കില്‍ പണിമുടക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പുതിയ ക്രമീകരണത്തെ സംബന്ധിച്ച് ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം നിഷേധിച്ചു എന്നാണ് യൂണിയന്‍ പറയുന്നത്.

ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായതല്ല പുതിയ ക്രമീകരണം എന്ന് അവര്‍ ആരോപിച്ചു. തീര്‍ത്തും മനുഷ്യത്വരഹിത സമീപനവും, പ്രൊഫഷണലിസം ഇല്ലാത്തതും ബോര്‍ഡര്‍ ഫോഴ്സിന്റെ കാര്യക്ഷമതയെ ഇല്ലാതെയാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ ആദ്യം ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ജോലി സുരക്ഷഉറപ്പാക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window