Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ഇംഗ്ലിഷ് ചാനല്‍ വഴി യുകെയിലേക്ക് ജനുവരി മുതല്‍ 5000 പേര്‍ അനധികൃതമായി കുടിയേറിയതായി ഹോം ഓഫിസ്
reporter

ലണ്ടന്‍: യുകെയിലേക്ക് ജനുവരി മുതല്‍ ഇംഗ്ലിഷ് ചാനല്‍ കടന്നെത്തിയത് ഏകദേശം 5,000 അനധികൃത കുടിയേറ്റക്കാരെന്ന് ഹോം ഓഫിസ് വെളിപ്പെടുത്തി. പ്രധാനമന്ത്രി ഋഷി സുനകിന്റെ കുടിയേറ്റ നയങ്ങള്‍ പരാജയമാണ് എന്നതിന്റെ തെളിവാണ് ഇത്തരം അനധികൃത കുടിയേറ്റങ്ങള്‍ക്ക് കാണാമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച മാത്രം 349 പേരുമായി ഏഴ് ചെറിയ ബോട്ടുകള്‍ ഇംഗ്ലിഷ് ചാനല്‍ കടന്നുവെന്നും ഹോം ഓഫിസ് അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024-ല്‍ ഇതുവരെ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 4,993 ആയി.

ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഇംഗ്ലിഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം നിര്‍ത്തുമെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെങ്കിലും, ഈ പ്രതിജ്ഞ തള്ളിപ്പോയതായി ലേബര്‍ പാര്‍ട്ടി നേതാവും ഷാഡോ ഇമിഗ്രേഷന്‍ മന്ത്രിയുമായ സ്റ്റീഫന്‍ കിന്നോക്ക് പറഞ്ഞു. ജനുവരിയില്‍ ഇംഗ്ലിഷ് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേര്‍ ഫ്രഞ്ച് കടലില്‍ മുങ്ങിമരിച്ചിരുന്നു. ഹോം ഓഫിസ് കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്ത് ഇത്തരത്തില്‍ എത്തിയവരുടെ എണ്ണം 29,437 ആയിരുന്നു. അനധികൃതമായി കൂടിയേറുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് ചെറിയ ബോട്ടുകള്‍ വഴി അയക്കാനുള്ള പദ്ധതിയാണ് സര്‍ക്കാരിന്റെ മുഖ്യ പരിഗണനയിലുള്ളത്. എന്നാല്‍ ബില്ലുകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെ തുടര്‍ന്ന് നിയമനിര്‍മാണം നടന്നില്ല.

 
Other News in this category

 
 




 
Close Window