Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
രോഗ നിര്‍ണയം തെറ്റി, ഓവേറിയന്‍ കാന്‍സര്‍ ബാധിച്ച യുവതിയെ ഗര്‍ഭിണിയാക്കി
reporter

ലണ്ടന്‍: തെറ്റായ രോഗനിര്‍ണയത്തിലൂടെ ഓവേറിയന്‍ കാന്‍സര്‍ ബാധിച്ച 24 കാരിയെ ഗര്‍ഭിണിയാക്കി യു.കെയിലെ ഡോക്ടര്‍. 2022 ഫെബ്രുവരിയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയറു വീര്‍ത്തിരിക്കുന്നുവെന്നും എപ്പോഴും ടോയ്‌ലറ്റില്‍ പോകേണ്ടി വരുന്നുവെന്നുമായിരുന്നു ഡോക്ടററെ കാണാനെത്തിയ എമ്മ കോളിഡ്ജ് പറഞ്ഞത്. അലര്‍ജിയോ കുടലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമോ ആയിരിക്കാമെന്നാണ് എമ്മ കരുതിയത്. എന്നാല്‍ വയര്‍ വീര്‍ത്തിരിക്കുന്നത് കൊണ്ട് ഗര്‍ഭിണിയാകാനാണ് സാധ്യതയെന്ന് പരിശോധിച്ച ഡോക്ടര്‍ വിധിയെഴുതി. അതേസമയം, ഗര്‍ഭ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നു. താന്‍ ഗര്‍ഭിണിയല്ലെന്ന് ഉറപ്പായിരുന്നുവെന്നും ഡോക്ടറുടെ നിര്‍ബന്ധം കാരണം പരിശോധന നടത്തുകയായിരുന്നുവെന്നും എമ്മ പറഞ്ഞു.

സാധാരണ നമുക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്യരുതെന്നാണ് പലരും പറയുക. ഇക്കാര്യം അറിയാമായിരുന്നിട്ടും എമ്മ രോഗലക്ഷണങ്ങള്‍ വെച്ച് ഗൂഗ്‌ളില്‍ പരതി. ലക്ഷണങ്ങള്‍ ഓവേറിയന്‍ കാന്‍സറിന്റേതാണെന്നും കൂടുതലും ഈ രോഗം ബാധിക്കുന്നത് 50 വയസിനും അതിന് മുകളില്‍ പ്രായമുള്ളവരിലുമാണെന്നും ഗൂഗ്ള്‍ പറഞ്ഞുകൊടുത്തു. അപ്പോഴേക്കും മാസങ്ങള്‍ കഴിഞ്ഞിരുന്നു. എമ്മക്ക് വേദന അസഹനീയമായി. കൂടുതല്‍ പരിശോധനകള്‍ക്കായി അവര്‍ മറ്റൊരു ഡോക്ടറെ കണ്ടു. അവിടെ വെച്ച് സ്‌കാനിങ്ങ് നടത്തി. പരിശോധനയില്‍ ഓവറിയില്‍ സിസ്റ്റ് ആണെന്ന് മനസിലായി. വൈകാതെ ഓവേറിയന്‍ കാന്‍സറും സ്ഥിരീകരിച്ചു. 24 വയസേ ആയിട്ടുള്ളൂ. രോഗവിവരം അറിഞ്ഞപ്പോള്‍ ഇനി ജീവിച്ചിരിക്കില്ലല്ലോ എന്നാണ് ആദ്യം ചിന്തിച്ചതെന്ന് എമ്മ പറയുന്നു. എന്നാല്‍ നല്ല മനഃശക്തിയായിരുന്നു എമ്മക്ക്. എന്തുവന്നാലും നേരിടുമെന്ന് മനസിലുറപ്പിച്ചു. മരിക്കാന്‍ സമയമായിട്ടില്ലെന്നും കരുതി. സിസ്റ്റ് വളരെ വലുതുമായിരുന്നു. കിഡ്‌നികളെയും അത് ബാധിക്കുമെന്ന സ്ഥിതിവന്നു.

ഇത്ര ചെറുപ്പത്തില്‍ ഓവേറിയന്‍ കാന്‍സര്‍ ബാധിക്കുന്നത് അപൂര്‍വമാണ്. സിസ്റ്റും ഓവറിയും നീക്കം ചെയ്യുകയായിരുന്നു അടുത്ത പടി. അഞ്ചരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അത് നീക്കി. കഴിഞ്ഞില്ല, ഒമ്പതു മണിക്കൂര്‍നീണ്ട ശസ്ത്രക്രിയയിലൂടെ എമ്മയുടെ ഗര്‍ഭാശയവും പ്ലീഹ, കുടലിന്റെ ഭാഗം എന്നിവയും നീക്കം ചെയ്തു. ഇപ്പോള്‍ ആറ് റൗണ്ട് കീമോതെറാപ്പി കഴിഞ്ഞിരിക്കുകയാണ്. 2023 ലായിരുന്നു ഏറ്റവുമൊടുവില്‍ കീമോ ചെയ്തത്. സ്‌കാനിങ് നടത്തിയപ്പോള്‍ പിന്നീട് അര്‍ബുദത്തിന്റെ സാന്നിധ്യമൊന്നും കണ്ടിട്ടില്ല. ചെറുപ്പക്കാരില്‍ ഇപ്പോള്‍ ഓവേറിയന്‍ കാന്‍സര്‍ വര്‍ധിച്ചുവരികയാണെന്ന് ദ ടീനോജ് കാന്‍സര്‍ ട്രസ്റ്റ് പറഞ്ഞു.

 
Other News in this category

 
 




 
Close Window