Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ ഇന്‍ഷൂറന്‍സ് പൗണ്ടില്‍ രണ്ടു പെന്‍സ് കുറവ് വരുത്തി
reporter

ലണ്ടന്‍: തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇന്നലെ ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിച്ച ബജറ്റില്‍ ഏപ്രില്‍ മുതല്‍ തൊഴിലാളികള്‍ അടക്കുന്ന നികുതി വെട്ടിക്കുറയ്ക്കുന്നതായി ജെറമി ഹണ്ട് പ്രഖ്യാപിച്ചു.ദേശീയ ഇന്‍ഷുറന്‍സ് പൗണ്ടില്‍ 2 പെന്‍സ് കുറച്ചു. നേരത്തെ ജനുവരിയിലും സമാന രീതിയില്‍ കുറവ് പ്രഖ്യാപിച്ചിരുന്നു.

ഇത് നികുതി സമ്പ്രദായം മികച്ചതാക്കുമെന്നും യുകെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ലേബര്‍ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് കാര്യമായ പ്രയോജനമില്ലെന്നും നികുതിയിളവുകള്‍ തൊഴിലാളികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുവെന്നും ലേബര്‍ നേതാവ് ക്രിസ് മേസണ്‍ പറഞ്ഞു. അതേസമയം സര്‍ കെയര്‍ സ്റ്റാര്‍മര്‍, താന്‍ വെട്ടിക്കുറയ്ക്കലിനെ പിന്തുണയ്ക്കുന്നുവെന്നും, എന്നാല്‍ ഇത് ചില ആളുകള്‍ക്ക് കാലക്രമേണ കൂടുതല്‍ ആദായനികുതി അടയ്ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാണിച്ചു. നികുതികള്‍ 70 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും സമീപ വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് അവരുടെ ജീവിത നിലവാരത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:



1) ചൈല്‍ഡ് ബെനിഫിറ്റ് വരുമാന പരിധി £50,000 ല്‍ നിന്ന് £60,000 ലേക്ക് ഉയര്‍ത്തി.

2) ജീവിതച്ചെലവ് സമ്മര്‍ദത്തില്‍ ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുന്ന ഗാര്‍ഹിക സഹായ ഫണ്ട്, ആറ് മാസത്തേക്ക് കൂടി തുടരും.

3) ഓഗസ്റ്റില്‍ അവസാനിക്കേണ്ടിയിരുന്ന ആല്‍ക്കഹോള്‍ ഡ്യൂട്ടി മരവിപ്പിക്കുന്നത് 2025 ഫെബ്രുവരി വരെ നീട്ടും.

4) 2026 ഒക്ടോബര്‍ മുതല്‍ വേപ്പിങ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തും

5) പുകയില തീരുവ 100 സിഗരറ്റിന് £2.00 വര്‍ദ്ധിപ്പിക്കും, അതേസമയം വേപ്പിങ് വിലകുറഞ്ഞതായി തുടരുന്നു

6) ഈ മാസം അവസാനം അവസാനിക്കാനിരിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും ഇന്ധന തീരുവയില്‍ 5 പൈസ കുറച്ചതോടെ ഇന്ധന തീരുവ വീണ്ടും മരവിപ്പിച്ചു, ഇത് വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്തി.

7) വിദേശ ഹോളിഡേ ലെറ്റ് പ്രോപ്പര്‍ട്ടി ഉടമകള്‍ക്കുള്ള നികുതി ഇളവുകള്‍ റദ്ദാക്കും.

 
Other News in this category

 
 




 
Close Window