Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുവാക്കളില്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു
reporter

ലണ്ടന്‍: ബ്രിട്ടനിലെ യുവാക്കള്‍ മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. 40-കളില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് ആരോഗ്യം മോശമായതിന്റെ പേരില്‍ ജോലിക്ക് എത്താതെ പോകുന്ന കാര്യത്തില്‍ 20-കളില്‍ പ്രായമുള്ളവര്‍ മുന്‍പന്തിയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 18 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ള കാല്‍ശതമാനത്തിലേറെ പേരാണ് തങ്ങള്‍ക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളുള്ളതായി പറയുന്നത്. മറ്റ് ഒരു പ്രായവിഭാഗത്തില്‍ പെട്ടവരും ഈ തോതില്‍ മാനസിക പ്രശ്നങ്ങള്‍ അവകാശപ്പെടുന്നില്ല. ഇതിന് പുറമെയാണ് ആരോഗ്യം മോശമായതിന്റെ പേരില്‍ തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണമേറുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം വെറും 93,000 എന്നതില്‍ നിന്നും ഇരട്ടിച്ച് 190,000-ലേക്കാണ് കുതിച്ചുയര്‍ന്നത്. വിദ്യാഭ്യാസം കുറഞ്ഞ യുവാക്കളിലാണ് ഇത് പ്രധാനമായും കാണുന്നതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പേപ്പര്‍ കണ്ടെത്തുന്നു. ജോലി ഇല്ലാത്ത 79 ശതമാനം യുവാക്കളും ജിസിഎസ്ഇ യോഗ്യത മാത്രമുള്ളവരാണ്. 'യുവാക്കളില്‍ മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഏറുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇത് ലക്ഷക്കണക്കിന് പേരെ നേരിട്ട് ബാധിക്കുന്നു. കൂടാതെ സമ്പദ് വ്യവസ്ഥയ്ക്കും, സാമൂഹിക സുരക്ഷാ സിസ്റ്റത്തിലൂടെയുള്ള പൊതുചെലവുകളെയും ബാധിക്കുന്നതിന് പുറമെ എന്‍എച്ച്എസില്‍ സമ്മര്‍ദമായി മാറുകയാണ്. ഇതില്‍ കാര്യമായി ഇടപെട്ടില്ലെങ്കിലും ഒരു തലമുറയെ നഷ്ടമാകും', റെസൊലൂഷന്‍ ഫൗണ്ടേഷനിലെ ജോ ബിബി പറഞ്ഞു. അതേസമയം ആളുകളെ ജോലിയില്‍ മടക്കിയെത്തിക്കാന്‍ വെല്‍ഫെയര്‍ സെക്രട്ടറി മെല്‍ സ്ട്രൈഡ് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. റെക്കോര്‍ഡ് വേക്കന്‍സികളിലേക്ക് ജോലിക്കാരെ കണ്ടെത്താന്‍ കുടിയേറ്റക്കാരെ വര്‍ദ്ധിച്ച തോതില്‍ ആശ്രയിക്കേണ്ടി വന്നതോടെയാണ് ഇത്.

 
Other News in this category

 
 




 
Close Window