Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഫെബ്രുവരിയില്‍ വെള്ളപ്പൊക്ക ഭീതിയില്‍ യുകെ, കുടയില്ലാതെ ഇറങ്ങിയാല്‍ നനയും
reporter

ലണ്ടന്‍: ബ്രിട്ടന് ഫെബ്രുവരി മാസം മഴയില്‍ കുളിക്കുന്നത് ഒരു പുത്തരിയല്ല. എന്നാല്‍ കാറ്റും, മഴയുമുള്ള കാലാവസ്ഥ ഇക്കുറി അല്‍പ്പം കടുപ്പമാകുമെന്നാണ് അറിയിപ്പ്. 258 വര്‍ഷത്തിനിടെ കാണാത്ത തരത്തില്‍ മഴയില്‍ മുങ്ങിക്കുളിച്ച ഫെബ്രുവരിയാണ് ഇത്തവണ ബ്രിട്ടനെ തേടിയെത്തുകയെന്നാണ് സൂചന. ഈയാഴ്ച മഴയില്ലാതെ പുറത്തിറങ്ങിയാല്‍ മഴയില്‍ നനയുമെന്ന് ഉറപ്പാണ്. രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് മേഖലകളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശമാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. രാവിലെയുള്ള യാത്രകള്‍ക്ക് ഈ കാലാവസ്ഥയില്‍ സമയദൈര്‍ഘ്യം ഏറുമെന്നാണ് ദേശീയ കാലാവസ്ഥാ സര്‍വ്വീസ് വ്യക്തമാക്കുന്നത്.

സേവനങ്ങളില്‍ കാലതാമസങ്ങളും റദ്ദാക്കലുകളും ഉറപ്പായി നേരിടും. ചില ഭാഗങ്ങളില്‍ വീടുകളിലും, ബിസിനസ്സുകളിലും വെള്ളം കയറുമെന്നും മുന്നറിയിപ്പ് പറയുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴ വര്‍ദ്ധിക്കുകയും, വ്യാഴാഴ്ച കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. മാസത്തിന്റെ അവസാനത്തോടെ ശരാശരി പെയ്യുന്നതിന്റെ രണ്ടര ഇരട്ടി മഴ പെയ്തിറങ്ങുമെന്നാണ് കണക്കുകള്‍. 129 എംഎം മഴയാണ് ഫെബ്രുവരി മാസത്തില്‍ ആകെ പെയ്യുന്നതെന്ന് മെറ്റ് ഓഫീസ് കണക്ക് വ്യക്തമാക്കുന്നത്. മധ്യ ഇംഗ്ലണ്ടില്‍ വ്യാഴാഴ്ചയോടെ 5 എംഎം വരെ മഴ പെയ്താല്‍ ഫെബ്രുവരിയിലെ റെക്കോര്‍ഡ് തകര്‍ക്കപ്പെടും.

 
Other News in this category

 
 




 
Close Window