Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ കാര്‍ ഇന്‍ഷൂറന്‍സിലും വംശവേറി, കറുത്തവരും ഏഷ്യന്‍, വംശീയ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്നവരും താമസിക്കുന്ന മേഖലകളില്‍ ചെലവേറുന്നു
reporter

ലണ്ടന്‍: കാര്‍ ഇന്‍ഷുറന്‍സ് എടുക്കാതെ വാഹനം റോഡില്‍ ഇറക്കിയാല്‍ പോക്കറ്റ് കീറും. അത് കൊണ്ട് തന്നെ കാറിന് ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുന്നത് സുരക്ഷിതമല്ല. എന്നാല്‍ താമസിക്കുന്ന സ്ഥലത്തിന് അനുസരിച്ച്, പ്രത്യേകിച്ച് വംശീയ ന്യൂനപക്ഷങ്ങളും, കറുത്തവരും, ഏഷ്യക്കാരും അധികമായി താമസിക്കുന്ന മേഖലകളില്‍ നിന്നും കാര്‍ ഇന്‍ഷുറന്‍സിന് ക്വട്ടേഷന്‍ തേടിയാല്‍ അമിത തുക ഈടാക്കുന്നുവെന്നാണ് പുതിയ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ബിബിസി വേരിഫൈയാണ് ഉയര്‍ന്ന തോതില്‍ ന്യൂനപക്ഷ വംശജര്‍ താമസിക്കുന്ന ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ കാര്‍ ഇന്‍ഷുറന്‍സ് ക്വോട്ടുകള്‍ കാല്‍ശതമാനം വരെ അധികമായി കണ്ടെത്തിയത്. സമാനമായ ഡ്രൈവര്‍ വിവരങ്ങള്‍ ഉപയോഗിച്ച് വിവിധ വിലാസങ്ങളില്‍ നിന്നുമാണ് ആയിരക്കണക്കിന് ക്വോട്ടുകള്‍ ആവശ്യപ്പെട്ടത്. ഏവരെയും ഞെട്ടിച്ച് കൊണ്ട് വംശീയ ന്യൂനപക്ഷങ്ങള്‍ അധികമുള്ള മേഖലകളില്‍ നിരക്കുകള്‍ കൂടുതലായി കാണപ്പെട്ടു. സമാനമായ റോഡ് അപകടനിരക്കും, ക്രിമിനല്‍ നിലവാരവും ഉണ്ടായിട്ടും ഈ വ്യത്യാസം പ്രകടമാണ്.

എന്നാല്‍ വംശീയത തങ്ങളുടെ നിരക്കുകളെ ബാധിക്കുന്ന ഘടകമല്ലെന്നാണ് ഇന്‍ഷുറന്‍സ് വ്യവസായ സംഘടനയുടെ വിശദീകരണം. ഈ വാദത്തെ തകര്‍ക്കുന്നതാണ് കണ്ടെത്തലെന്ന് സിറ്റിസണ്‍സ് അഡൈ്വസ് പ്രതികരിച്ചു. വിലാസം, പ്രായം, ഡ്രൈവിംഗ് ചരിത്രം എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് കാര്‍ ഇന്‍ഷുറന്‍സിനായി അപേക്ഷിക്കുമ്പോള്‍ നിരക്ക് നിശ്ചയിക്കാനായി പരിഗണിക്കുന്നത്. ഇതിന്റെ കൃത്യമായ കണക്കുകൂട്ടല്‍ നടക്കുന്നത് ഏത് വിധമാണെന്ന് വ്യക്തമല്ല. ഡ്രൈവറുടെ പശ്ചാത്തലവും, വാഹനവും ഒരു പോലെ കാണിച്ച് ധനികമായ ഇടങ്ങളും, വൈവിധ്യമാര്‍ന്ന മേഖലകളും ഉള്‍ക്കൊള്ളിച്ചാണ് ക്വട്ടേഷന്‍ എടുത്തത്. ഇതില്‍ നിന്നുമാണ് വംശീയ ന്യൂനപക്ഷങ്ങള്‍ അധികമുള്ള മേഖലകളില്‍ നിന്നും കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിരക്കുകളില്‍ 33% വരെ വര്‍ദ്ധന വരുന്നതായി തിരിച്ചറിഞ്ഞത്. ഫോര്‍ഡ് ഫിയസ്റ്റ ഉപയോഗിക്കുന്ന 30 വയസ്സുള്ള അധ്യാപകന്‍ ബര്‍മിംഗ്ഹാമിന് സമീപമുള്ള സാന്‍ഡ്വെല്ലില്‍ നിന്നും അപേക്ഷിക്കുമ്പോള്‍ 1975 പൗണ്ടിന് ലഭിക്കുന്ന ഇന്‍ഷുറന്‍സ് ഇതേ വ്യക്തി ഗ്രേറ്റ് ബ്രിഡ്ജ് ഏരിയയില്‍ നിന്നും അപേക്ഷിക്കുമ്പോള്‍ ശരാശരി 2796 പൗണ്ടിലേക്കാണ് ഉയരുന്നത്. ഗ്രേറ്റര്‍ ബ്രിഡ്ജ് ഏരിയയില്‍ 44% കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശങ്ങളില്‍ പെട്ടവരുമാണ് താമസിക്കുന്നത്. സാന്‍ഡ്വെല്ലി ഈ ജനസംഖ്യ 11% മാത്രമാണ്. വംശീയത നിരക്ക് നിശ്ചയിക്കുന്നതിനെ ബാധിക്കുന്നില്ലെങ്കിലും ഈ കണ്ടെത്തല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്സ് വക്താവ് സമ്മതിച്ചു. സിറ്റിസണ്‍സ് അഡൈ്വസ് 2023-ല്‍ നടത്തിയ സര്‍വ്വെയില്‍ വെള്ളക്കാരെ അപേക്ഷിച്ച് വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് 40% അധിക ചാര്‍ജ്ജ് ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു.

 
Other News in this category

 
 




 
Close Window