Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
കഴിഞ്ഞ മാസം യുകെയില്‍ എത്തിയ മലയാളി വിദ്യാര്‍ഥി അന്തരിച്ചു: 25-ാം വയസ്സില്‍ വിട പറഞ്ഞത് ഡേവിഡ് സൈമണ്‍
Text By: Team ukmalayalampathram
യുകെയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി വിദ്യാര്‍ഥിക്ക് അകാല മരണം. ഡേവിസ് സൈമണ്‍ (25) ആണു മരിച്ചത്. ഒരു മാസം മുന്‍പാണ് ലണ്ടനിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് അംഗമായിരുന്നു. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടക്കും. നാട്ടില്‍ റാന്നി സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി രാജസ്ഥാനില്‍ സ്ഥിരതാമസമാണ് ഡേവിസിന്റെ കുടുംബം.

ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് മരണം തേടിയെത്തിയത്. ജനുവരി 17നാണ് ഡേവിസ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയത്. രോഹാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്.സി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിസ്. എന്നാല്‍ പഠനം തുടങ്ങി ആഴ്ചകള്‍ മാത്രം പിന്നിടവേയാണ് മൂന്നു ദിവസം മുന്നേ കടുത്ത തലവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ശേഷം നടത്തിയ പരിശോധനയില്‍ തലയില്‍ രക്തസ്രാവവും കണ്ടെത്തി. കൂടുതല്‍ പരിശോധനയിലാണ് ലുക്കീമിയ തിരിച്ചറിഞ്ഞത്.

ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ഡേവിസ് വളരെ പ്രതീക്ഷയോടെയാണ് നാട്ടില്‍ നിന്നും പഠനത്തിനായി ലണ്ടനിലെത്തിയത്. എന്നാല്‍ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ഡേവിസ് മടങ്ങിയതോടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം തീരാദുഃഖത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടക്കും.
 
Other News in this category

 
 




 
Close Window