Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ജയില്‍പുള്ളികളെ നേരത്തേ വിട്ടയയ്ക്കുന്ന സ്‌കീം അനിശ്ചിതകാലത്തേക്ക് നീട്ടി
reporter

ലണ്ടന്‍: ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ ആവശ്യത്തിന് സ്ഥലമില്ലെന്ന് കാണിച്ച് കുറ്റവാളികളെ നേരത്തെ പുറത്തുവിടാനുള്ള സ്‌കീം അനിശ്ചിത കാലത്തേക്ക് നീട്ടി. എന്‍ഡ് ഓഫ് കസ്റ്റഡി സൂപ്പര്‍വൈസ്ഡ് ലൈസന്‍സ് എന്ന സ്‌കീമാണ് കൂടുതല്‍ ജയിലുകളിലേക്ക് കൂടുതല്‍ കാലത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് രേഖകള്‍ ചോര്‍ന്നതോടെയാണ് സ്‌കീം നീട്ടിയ വിവരം വെളിച്ചത്ത് വരുന്നത്. ജയിലുകളില്‍ തിരക്ക് കൂടുന്ന പ്രതിസന്ധി പരിഹരിക്കാനായി ശിക്ഷാ കാലാവധി പൂര്‍ത്തിയാകാന്‍ 18 ദിവസം വരെ ബാക്കിയുള്ള തടവുകാരെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നിന്നും പുറത്തുവിടുന്നത്.

ഒക്ടോബറില്‍ തയ്യാറാക്കിയ സ്‌കീം നാല് വര്‍ഷത്തില്‍ താഴെ ശിക്ഷാവിധി നേരിടുന്ന തടവുകാര്‍ക്കാണ് ബാധകമാകുക. ഇപ്പോള്‍ അടിയന്തര പദ്ധതിയായി പരിഗണിച്ച് സ്‌കീം വീണ്ടും പൊടിതട്ടി എടുത്തിട്ടുണ്ടെന്നാണ് ഗവണ്‍മെന്റ് ഗൈഡന്‍സ് വ്യക്തമാക്കുന്നത്. എന്നാല്‍ സ്‌കീമിന്റെ കാലാവധി നീട്ടുന്നതോടെ ജയിലിന് പുറമെ പ്രൊബേഷന്‍ സര്‍വ്വീസും ആശങ്കയിലാണ്. ചില തടവുകാരെ തെറ്റായി മുന്‍കൂട്ടി വിട്ടയയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. പൊതുസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ സ്‌കീം സംബന്ധിച്ച് ഗവണ്‍മെന്റ് ഹൗസ് ഓഫ് കോമണ്‍സില്‍ അടിയന്തരമായി വിശദീകരിക്കണമെന്ന് ഷാഡോ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെക്രട്ടറി ലിസാ നന്ദി പറഞ്ഞു.

 
Other News in this category

 
 




 
Close Window