|
|
|
|
|
| 14 വയസ്സുകാരിയെ കാണാനെത്തിയെന്ന ആരോപണം; ഇന്ത്യക്കാരനെ കാന്റര്‍ബറിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട് |
കാന്റര്‍ബറി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക സ്വഭാവമുള്ള ഓണ്‍ലൈന്‍ സംഭാഷണം നടത്തിയശേഷം നേരില്‍ കാണാനെത്തിയെന്ന ആരോപണത്തില്‍ ഇന്ത്യക്കാരനെ ബ്രിട്ടനിലെ കാന്റര്‍ബറിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നതായി അവകാശപ്പെടുന്ന ഒരു വിജിലാന്റി സംഘം ഇയാളെ തടഞ്ഞുവയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്‌തെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണുന്നത്. സംഭവത്തിന്റെ നാലു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 14 വയസ്സുള്ള പെണ്‍കുട്ടിയാണെന്ന് വിശ്വസിച്ച ഒരാളെ കാണാനെത്തിയ വ്യക്തിയെ സംഘം ചോദ്യം |
|
Full Story
|
|
|
|
|
|
|
| സാമ്പത്തിക വിവാദങ്ങള്‍ക്കിടെ എംപി സ്ഥാനം രാജിവെച്ച് ഫാരേജ്; ക്ലാക്ടണില്‍ വീണ്ടും ജനവിധി തേടും |
ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയ മുഖങ്ങളിലൊരാളും വലതുപക്ഷ ജനകീയ പാര്‍ട്ടിയായ റിഫോം യുകെയുടെ നേതാവുമായ നൈജല്‍ ഫാരേജ് വീണ്ടും ബ്രിട്ടിഷ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി. സാമ്പത്തിക സഹായങ്ങളും വ്യക്തിപരമായ ആനുകൂല്യങ്ങളും വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും പാര്‍ലമെന്ററി അന്വേഷണവും ശക്തമാകുന്നതിനിടെ, ക്ലാക്ടണ്‍ മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്ന് ഫാരേജ് പ്രഖ്യാപിച്ചു. ''എന്നെ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ അല്ല, ക്ലാക്ടണിലെ ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഞാന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല,'' എന്ന നിലപാടാണ് ഫാരേജ് സ്വീകരിച്ചത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ 'ജനങ്ങളും സ്ഥാപിത |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍ സമരത്തിലേക്ക്; 76 ശതമാനം പേര്‍ അനുകൂലമായി വോട്ട് ചെയ്തു |
ലണ്ടന്‍: ശമ്പളം, തൊഴില്‍ സാഹചര്യങ്ങള്‍, പെന്‍ഷന്‍ മൂല്യം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനൊരുങ്ങി ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 76 ശതമാനത്തോളം പേര്‍ വ്യവസായ നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ അടുത്ത 12 മാസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കാന്‍ ബിഎംഎയ്ക്ക് നിയമപരമായ അധികാരം ലഭിച്ചു. റെസിഡന്റ് ഡോക്ടര്‍മാര്‍ ദീര്‍ഘകാലമായി തുടരുന്ന ശമ്പള-തൊഴില്‍ തര്‍ക്കം അവസാനിപ്പിച്ച് സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ കരാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ സമരപാതയിലേക്ക് നീങ്ങുന്നത്. എന്നാല്‍ സമര |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മൂന്നാം ഉഷ്ണതരംഗം; ആംബര്‍ ആരോഗ്യ മുന്നറിയിപ്പ്, താപനില 34 ഡിഗ്രിയിലേക്ക് |
ലണ്ടന്‍: ബ്രിട്ടനില്‍ വേനല്‍ക്കാലത്തെ മൂന്നാം ഉഷ്ണതരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരാനും ചില മേഖലകളില്‍ 34 ഡിഗ്രി വരെ ഉയരാനും സാധ്യതയുള്ളതിനാല്‍ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഹീറ്റ്-ഹെല്‍ത്ത് അലര്‍ട്ട് ആംബര്‍ തലത്തിലേക്ക് ഉയര്‍ത്തി. ജൂലൈ 8 ബുധനാഴ്ച രാവിലെ 9 മുതല്‍ ജൂലൈ 12 ഞായറാഴ്ച രാത്രി 9 വരെയാണ് ആംബര്‍ മുന്നറിയിപ്പ് നിലവിലുണ്ടാകുക. ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളെയാണ് മുന്നറിയിപ്പ് പ്രധാനമായും ബാധിക്കുക. വടക്കന്‍ ഇംഗ്ലണ്ടിലെ ചില മേഖലകളില്‍ യെല്ലോ അലര്‍ട്ടും |
|
Full Story
|
|
|
|
|
|
|
| ഹാരിക്ക് ബക്കിങ്ങാം കൊട്ടാരത്തില്‍ താമസമില്ല; ക്ഷണം അവസാന നിമിഷം പിന്‍വലിച്ചെന്ന് ആരോപണം |
ലണ്ടന്‍: ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തുന്ന ഹാരി രാജകുമാരന്‍ ബക്കിങ്ങാം കൊട്ടാരത്തില്‍ താമസിക്കില്ലെന്ന് കൊട്ടാരം വ്യക്തമാക്കി. താമസത്തിനുള്ള ക്ഷണം ഹാരി സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സംഘം ആദ്യം അറിയിച്ചെങ്കിലും, നിശ്ചിത സമയപരിധിക്കുള്ളില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനായില്ലെന്നാണ് ബക്കിങ്ങാം കൊട്ടാരത്തിന്റെ വിശദീകരണം. പിന്നീട് ഹാരിയുടെ സമ്മതം ലഭിച്ചെങ്കിലും അത് വൈകിപ്പോയിരുന്നുവെന്നും കൊട്ടാരം അറിയിച്ചു. എന്നാല്‍ ഈ വിശദീകരണം ഹാരിയുടെ സംഘം തള്ളി. ബക്കിങ്ങാം കൊട്ടാരത്തില്‍ താമസിക്കാനുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ച ശേഷമാണ് അവസാന നിമിഷം കൊട്ടാരം തീരുമാനം പിന്‍വലിച്ചതെന്നാണ് അവരുടെ വാദം. ഇതോടെ |
|
Full Story
|
|
|
|
|
|
|
| ഫരാജിനെ വെട്ടിലാക്കി 'പോഷ് ജോര്‍ജ്'; കുറ്റവാളിയായ കോട്രല്‍ നല്‍കിയ ആനുകൂല്യങ്ങള്‍ മറച്ചുവച്ചെന്ന് ആരോപണം |
ലണ്ടന്‍: ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ വീണ്ടും വന്‍ വിവാദത്തിന് തിരികൊളുത്തി റിഫോം യുകെ നേതാവ് നൈജല്‍ ഫരാജും അദ്ദേഹത്തിന്റെ അടുത്ത വിശ്വസ്തനായ ജോര്‍ജ് കോട്രലുമായുള്ള സാമ്പത്തിക ബന്ധം. 'പോഷ് ജോര്‍ജ്' എന്നറിയപ്പെടുന്ന, അമേരിക്കയില്‍ വയര്‍ ഫ്രോഡ് കേസില്‍ ശിക്ഷിക്കപ്പെട്ട കോട്രല്‍ ഫരാജിന് നല്‍കിയതായി ആരോപിക്കപ്പെടുന്ന വിവിധ ആനുകൂല്യങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരിക്കുന്നത്. ബ്രിട്ടിഷ് മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫരാജ് എംപിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പുള്ള ഒരു വര്‍ഷക്കാലത്ത് സ്വകാര്യ സുരക്ഷാ സംവിധാനം, ഡ്രൈവര്‍മാര്‍, സമൂഹമാധ്യമ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ കുട്ടികള്‍ക്കും ഇ-ഗേറ്റ് സൗകര്യം; പ്രായപരിധി എട്ടായി കുറച്ചു |
ലണ്ടന്‍: വേനല്‍ക്കാല അവധിയാത്രകള്‍ സജീവമാകുന്നതിനിടെ ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ കുടുംബയാത്രക്കാര്‍ക്ക് ആശ്വാസമായി ഇ-ഗേറ്റ് ഉപയോഗത്തിനുള്ള കുറഞ്ഞ പ്രായപരിധി കുറച്ചു. ബുധനാഴ്ച മുതല്‍ എട്ടും ഒന്‍പതും വയസ്സുള്ള കുട്ടികള്‍ക്കും വിമാനത്താവളങ്ങളിലെ ഓട്ടോമാറ്റിക് പാസ്പോര്‍ട്ട് പരിശോധനാ സംവിധാനമായ ഇ-ഗേറ്റുകള്‍ ഉപയോഗിക്കാം. ഇതുവരെ 10 വയസ്സായിരുന്നു കുറഞ്ഞ പ്രായപരിധി. പുതിയ മാറ്റത്തോടെ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പാസ്പോര്‍ട്ട് പരിശോധനയ്ക്കായി നീണ്ട നിരകളില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം കുറയുമെന്നാണ് പ്രതീക്ഷ. ഇ-ഗേറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞത് 120 സെന്റിമീറ്റര്‍ ഉയരം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ തുടരും. പ്രതിവര്‍ഷം |
|
Full Story
|
|
|
|
|
|
|
| യുകെയിലെ സ്റ്റുഡന്റ്‌സിന് ഇനി എളുപ്പത്തില്‍ പണം അയയ്ക്കാം: സ്വിഫ്റ്റ് ഫ്രേംവര്‍ക്ക് നാട്ടിലേക്കുള്ള ഇടപാടും എളുപ്പമാക്കും |
|
യുകെയിലെ മുന്‍നിര ബാങ്കുകള്‍ പുതിയ സ്വിഫ്റ്റ് ഫ്രേംവര്‍ക്കിലേക്ക് മാറുന്നു. യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ നിന്നും പണം അയയ്ക്കല്‍ ഇത് എളുപ്പമാക്കും.
ബാര്‍ക്ലേസ്, എച്ച്എസ്ബിസി, ലോയ്ഡ്സ്, നാറ്റ്വെസ്റ്റ് എന്നിവരെല്ലാം പുതിയ സ്വിഫ്റ്റ് സിസ്റ്റത്തിലേക്ക് മാറിയിട്ടുണ്ട്. ഏകദേശം 200 വിപണികളിലായി 11,500-ലേറെ സാമ്പത്തിക സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ശൃംഖലയാണ് സ്വിഫ്റ്റ്.
പുതിയ സിസ്റ്റം ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം അയയ്ക്കുമ്പോള്‍ അതില്‍ ഒരു തുക പോലും കുറയാതെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നതാണ് പ്രധാനപ്പെട്ട ഗുണം. ഭൂരിഭാഗം കേസുകളിലും പണം മിനിറ്റുകള്‍ക്കുള്ളില്‍ ക്രെഡിറ്റാകും. ലോക്കല്‍ ബാങ്കിംഗ് സിസ്റ്റം ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ എത്തുകയും |
|
Full Story
|
|
|
|
| |