Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
UK Special
  Add your Comment comment
വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കോടതിയില്‍ കുറ്റം സമ്മതിച്ചു
reporter

മാഞ്ചസ്റ്റര്‍: ബര്‍മിങ്ങാമില്‍ നിന്ന് ഫ്‌ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ബ്രിട്ടിഷ് യുവതി കോടതിയില്‍ കുറ്റം സമ്മതിച്ചു. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഹാലിഫാക്‌സ് സ്വദേശിയായ സാറാ പാര്‍ക്കര്‍ (30) ആണ് മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 24നായിരുന്നു സംഭവം. ബര്‍മിങ്ങാം വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെ സീറ്റില്‍ തുടരണമെന്ന പൈലറ്റിന്റെ നിര്‍ദേശം അവഗണിച്ച് സാറ ശുചിമുറിയിലേക്ക് പോകുകയായിരുന്നുവെന്നാണ് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ഷോര്‍ട്‌സും അടിവസ്ത്രവും ഊരിമാറ്റി വിമാനത്തിനുള്ളില്‍ സഹയാത്രികരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്.

സംഭവസമയത്ത് സാറ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനയാത്രയ്ക്കിടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിച്ചത്. മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ സാറ കുറ്റം സമ്മതിച്ചു. സംഭവത്തെ ഗുരുതരമായ പെരുമാറ്റ വൈകല്യമായി വിലയിരുത്തിയ ജില്ലാ ജഡ്ജി സൈമണ്‍ ബ്ലേക്‌ബ്രോ, കേസില്‍ ശിക്ഷ വിധിക്കുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റിവച്ചു.

 
Other News in this category

 
 




 
Close Window